SignIn
Kerala Kaumudi Online
Sunday, 27 November 2022 9.40 PM IST

ഐ.എ.എസുകാരെ മാറ്റാൻ സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയിലാവണം: ഐ.എ.എസ് അസോസിയേഷൻ

ias-

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയോടെ ആയിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഐ.എ.എസ് അസോസിയേഷന്റെ കത്ത്. മന്ത്രിസഭ ഉദ്യോഗസ്ഥരെ നീക്കം ചെയ്യുന്നതും സ്ഥലംമാറ്റുന്നതും ബോർഡിന്റെ ശുപാർശയോടെയായിരിക്കണം. നിയമിച്ച് രണ്ടുവർഷം കഴിയും മുമ്പ് മാറ്റുമ്പോൾ ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി ബോർഡ് കേൾക്കണം. നിയമനം നടത്തുമ്പോൾ കഴിവും അനുയോജ്യതയും പരിഗണിക്കണം. സിവിൽ സർവീസ് ബോർഡിന്റെ ശുപാർശ മറികടക്കുമ്പോൾ കാരണം ഫയലിൽ രേഖപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ജൂൺ മുതൽ മാർച്ച് വരെ സ്ഥലംമാറ്റങ്ങൾ മരവിപ്പിക്കണമെന്നും പ്രളയ സാദ്ധ്യതയുള്ള മാസങ്ങളിൽ സ്ഥലംമാറ്റം ഒഴിവാക്കണമെന്നും കത്തിൽ ഉന്നയിക്കുന്നു. ഐ.എ.എസ് കേഡർ തസ്തികകളിൽ ഉദ്യോഗസ്ഥർ രണ്ടിലധികം അധിക ചുമതല വഹിക്കുന്നത് ഒഴിവാക്കണമെന്നും കേഡർ തസ്തികകളിൽ മറ്റ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കേഡർ തസ്തികകളിലെ വിരമിച്ച ഉദ്യോഗസ്ഥരെ മാറ്റണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: IAS ASSOCIATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.