മമ്മൂട്ടി ഇതേവരെ അവതരിപ്പിക്കാത്ത കഥാപാത്രം
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഇതാദ്യമായാണ് മമ്മൂട്ടിയും ജിയോ ബേബിയും ഒരുമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. ഈ മാസം മദ്ധ്യത്തോടെ ചിത്രീകരണം ആരംഭിക്കും.
തൊടുപുഴയും കൊച്ചിയുമാണ് ലൊക്കേഷൻ. മമ്മൂട്ടി ഇതേവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെയാണ് ജിയോ ബേബി ഒരുക്കിയിട്ടുള്ളത്.ചിത്രത്തിന് പേരിട്ടിട്ടില്ല.തെന്നിന്ത്യൻ താരം ജ്യോതികയായിരിക്കും നായിക. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെയാണ് ജിയോ ബേബി ശ്രദ്ധേയനാവുന്നത്. ജിയോ പ്രധാനവേഷത്തിൽ എത്തിയ ശ്രീധന്യ കാറ്ററിങ്സാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.അതേസമയം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ ഗ്ളോബൽ ലോഞ്ചിന് ഖത്തറിലാണ് മമ്മൂട്ടി.
നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് ഒക്ടോബർ 7ന് റിലീസ് ചെയ്യും.ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് റോഷാക്ക് നിർമ്മിക്കുന്നത്.ക്രിസ്റ്റഫർ പൂർത്തിയാക്കിയ മമ്മൂട്ടി ജിയോ ബേബി ചിത്രത്തിന് ശേഷം ബിലാലിന്റെ ഭാഗമാവുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |