SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.11 PM IST

'16 വർഷത്തിനിടെ ആദ്യമായാണ് ഒരു കള്ളനെ പിടിക്കുന്നത്'; സിനിമ സ്റ്റൈൽ അനുഭവം പങ്കുവച്ച് നടൻ

Increase Font Size Decrease Font Size Print Page
gibin

നടുറോഡിൽ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ സിനിമാ സ്റ്റൈലിൽ പിടികൂടി സിനിമാ നടനും പൊലീസുകാരനുമായ ജിബിൻ ഗോപിനാഥ്. തിരുവനന്തപുരം പിഎംജിക്ക് സമീപത്തെ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥനാണ് ജിബിൻ. മിന്നൽ മുരളി, കോൾഡ് കേസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ച കള്ളനെ പിടികൂടിയ കഥ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് താരം.

വീടിനുള്ളിലേക്ക് വാഹനം കയറാത്തതിനാൽ പട്ടം പ്ലാമൂട് റോഡിന് സമീപം വീട്ടിലേക്കുള്ള വഴിയിലാണ് ജിബിൻ സ്ഥിരമായി കാർ പാർക്ക് ചെയ്യുന്നത്. ഇന്നലെ വൈകിട്ട്, കുട്ടിക്ക് ചോക്ലേറ്റ് വാങ്ങുന്നതിനായി സമീപത്തുള്ള കടയിൽ പോയി ഇരുചക്ര വാഹനത്തിൽ മടങ്ങി വരുമ്പോൾ കാറിനോട് ചേർന്ന് ഒരു ഓട്ടോറിക്ഷ കിടക്കുന്നതും കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഒരാൾ ഇരിക്കുന്നതും കണ്ടതായി ജിബിൻ കുറിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ കാറിലെ സ്റ്റീരിയോ കിറ്റുമായി ഇയാൾ പുറത്തിറങ്ങി വന്നു. എന്താ ഇവിടെ പരിപാടി എന്ന ചോദ്യത്തിന്, ഏയ്‌ ഒന്നുല്ല എന്ന് നിഷ്കളങ്കമായി മറുപടി തന്നു. കൈയിൽ എന്താണ് എന്ന് ചോദിച്ചപ്പോൾ സ്റ്റീരിയോ ആണെന്നും പറഞ്ഞു. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ ‘സാറേ ഒരബദ്ധം പറ്റിയതാണ്, ക്ഷമിക്കണം’ എന്ന് പറഞ്ഞെന്നും ജിബിൻ കുറിച്ചു. ഇയാളെ മ്യൂസിയം പൊലീസിന് കൈമാറിയെന്നും 16 വർഷത്തെ സർവീസിനിടയിൽ ആദ്യമായാണ് ഒരു കള്ളനെ പിടികൂടുന്നതെന്നും ജിബിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

TAGS: GIBIN, GIBIN GOPINATH, FACEBOOK POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY