SignIn
Kerala Kaumudi Online
Saturday, 17 October 2026 6.36 AM IST

അച്ഛന്റെ തിരക്കഥ പ്ലസ് വൺ വിദ്യാർത്ഥിയായ ചിന്മയിയുടെ സംവിധാനം; ക്ലാസ് ബൈ എ സോൾജിയറിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ   പുറത്ത്

class-by-a-soldier

അച്ഛന്റെ തിരക്കഥയിൽ പ്ലസ് വൺവിദ്യാർത്ഥിയായ ചിന്മയി നായർ സംവിധാനം ചെയ്ത 'ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കാളിദാസ് ജയറാം,
സോഹന്‍ സീനുലാല്‍, അജയ് വാസുദേവ്, മിയ ജോർജ്ജ്, ശിവദ, അനശ്വര രാജൻ, അനഘ സുരേന്ദ്രൻ, മൃദുല വാര്യർ, നിരഞ്ജ് മണിയൻപിള്ള രാജു കൈലാഷ്, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, അർജുൻ നന്ദകുമാർ, വിന്ദുജ വിക്രമൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തത്.

വിജയ് യേശുദാസ് നായകനായി എത്തുന്ന 'ക്ലാസ് ബൈ എ സോളജിയർ' സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ,
ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി,ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, ജയന്തി നരേന്ദ്രനാഥ് തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ ചിന്മയി 'ക്ലാസ് ബൈ എ സോള്‍ജിയര്‍' ചെയ്തതിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി മാറിയിരിക്കുകയാണ്. ചലച്ചിത്രസംവിധായകനായ അച്ഛൻ ചിറക്കടവ് പനിയാനത്ത് അനിൽരാജിൽ നിന്നാണ് ചിന്മയി സംവിധാന പാഠങ്ങൾ പഠിച്ചത്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് ചിന്മയിയുടെ അച്ഛൻ സംവിധായകൻ അനിൽരാജാണ് .

ഛായാഗ്രഹണം ബെന്നി ജോസഫ് നിർവഹിക്കുന്നു.എഡിറ്റർ-മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഹാസ് അശോകന്‍. ഗാനരചന-കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്,ഡോ. പ്രമീള ദേവി,സംഗീതം-എസ് ആര്‍ സൂരജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-മന്‍സൂര്‍ അലി,കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-പ്രദീപ് രംഗന്‍,കോസ്റ്റ്യൂം- സുകേഷ് താനൂര്‍, അസ്സി ഡയറക്ടർ - ഷാൻ അബ്ദുൾ വഹാബ്, അലീഷ റൊസാരിയോ, പി. ജിംഷാർ,

കൊറിയോഗ്രാഫർ-പപ്പു വിഷ്ണു,ആക്ഷൻ- മാഫിയ ശശി, വിഎഫ്എക്‌സ്- ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ) ബിജിഎം-ബാലഗോപാല്‍, ആക്ഷൻ- ബ്രോ രാജേഷ് സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍, ഡിസൈനർ-പ്രമേഷ് പ്രഭാകര്‍

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, CLASS BY A SOLDIER, MOVIES, MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY