SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

സമഗ്രം, സുതാര്യം 'ജെം' പോർട്ടൽ

s

പൊതുസംഭരണ പ്രക്രിയയെ സുതാര്യവും നീതിയുക്തവും കാര്യക്ഷമവുമാക്കാനായി കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ വിപണിയാണ് ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് (GeM). 2016 ആഗസ്റ്റ് 9ന് ആരംഭിച്ച ജെം പത്ത് വർഷത്തെ വിജയകരമായ സേവനം പൂർത്തിയാക്കിയതിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. സർക്കാർ മേഖലയിലെ 1.37 ലക്ഷം ഉപഭോക്താക്കളെ രാജ്യത്തുടനീളമുള്ള 25 ലക്ഷം വ്യാപാരികളുമായും സേവന ദാതാക്കളുമായും ഇത് ബന്ധിപ്പിച്ചു. സംഭരണ പ്രക്രിയയെ ലളിതവും കാര്യക്ഷമവുമാക്കി. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ വികസിത് ഭാരത് ദർശനത്തെ പിന്തുണയ്ക്കുന്ന സുഗമമായ പ്ളാറ്റ്‌ഫോമാണിത്. സാധനങ്ങളുടെയും സേവനങ്ങളുടെയും സർക്കാർ മേഖലയിലെ സംഭരണ രീതിയെ കൂടുതൽ സുതാര്യമാക്കി, അഴിമതി കുറച്ചു.

ചെറുപട്ടണങ്ങളിലെ സ്റ്റാർട്ട് അപ്പുകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, വനിതാ സംരംഭകർ, ബിസിനസുകൾ എന്നിവയ്ക്കായി പൊതു സംഭരണത്തിൽ കൂടുതൽ അവസരം സൃഷ്ടിക്കപ്പെട്ടു. ഉത്പന്നങ്ങൾ കണ്ടെത്തുക, ബിഡ്ഡിംഗ് മുതൽ, കരാർ നൽകുന്നതും പണം കൈമാറുന്നതും വരെയുള്ള മുഴുവൻ പ്രക്രിയയും ഡിജിറ്റലൈസ് ചെയ്യാനായി. വിവേചനം ഇല്ലാതാക്കുകയും നീതിയുക്തമായ മത്സരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചെറുകിട ബിസിനസ്, വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, എസ്.സി/എസ്.ടി സംരംഭകർ എന്നിവർക്ക് അവസരം പ്രദാനം ചെയ്യുന്നു. 12 ലക്ഷത്തിലധികം സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്ക് 9 ലക്ഷം കോടിയിലധികം മൂല്യമുള്ള സർക്കാർ ഓർഡർ ലഭിച്ചു. 2.20 ലക്ഷത്തിലധികം വനിതാ സംരംഭകർക്ക് 99,713 കോടിയിലധികവും 42,000ൽ അധികം സ്റ്റാർട്ടപ്പുകൾക്ക് 65,600 കോടിയിലധികവും മൂല്യമുള്ള ഓർഡർ ലഭിച്ചു. 69,000ൽ അധികം പട്ടികജാതി/പട്ടികവർഗ സംരംഭകർ സർക്കാർ വഴി 23,145 കോടിയിലധികം മൂല്യമുള്ള ഓർഡർ സ്വീകരിച്ചു. രണ്ടാം ദശകത്തിലേക്ക് കടക്കുമ്പോൾ, പുതിയ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്ന, പരിസ്ഥിതി സൗഹൃദവും ലോകോത്തരവുമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാക്കി ജെമ്മിനെ മാറ്റുകയാണ് സർക്കാർ ലക്ഷ്യം. നൂതനാശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, വനിതകൾ, യുവാക്കൾ, ചെറുപട്ടണങ്ങളിൽ നിന്നുള്ള സംരംഭകർ, പിന്നാക്ക സമൂഹങ്ങളിൽ നിന്നുള്ള ജനവിഭാഗങ്ങൾ അടക്കമുള്ളവർക്ക് കൂടുതൽ അവസരം പ്ളാറ്റ്‌ഫോം നൽകും. 2026 ജൂലായ് ആഗസ്റ്റ് മാസങ്ങളിൽ ഐ.ഐ.ടി ഡൽഹി നടത്തിയ പഠനത്തിൽ, 2023-24 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ, വിലക്കുറവിലൂടെയും കാര്യക്ഷമമായ പ്രക്രിയകളിലൂടെയും 86,571.69 കോടിയുടെ ധനസമ്പാദന നേട്ടം ജെം മൂലം സൃഷ്ടിച്ചെന്ന് കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GEM PORTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY