
രാമനാമം ജന്മരക്ഷക മന്ത്രമെന്നാണ് പ്രകീർത്തിക്കപ്പെടുന്നത്. അമരത്വം ഭവിക്കുന്ന മന്ത്രമാണത്. ഭക്തകവി തുളസീദാസൻ കാശിയിൽ താമസിക്കുന്ന കാലം. ഒരു ദിവസം അടുത്തവീട്ടിലെ ഒരു ബ്രാഹ്മണൻ സർപ്പദംശനമേറ്റ് കാലഗതി പ്രാപിച്ചു. പിന്നീട് ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹത്തിനു പിറകിലായി അദ്ദേഹത്തിന്റെ സഹധർമ്മിണി ആർത്തലച്ചു നിലവിളിച്ചുകൊണ്ട് സഞ്ചരിക്കുന്നുണ്ടായിരുന്നു.
ദയതോന്നിയ തുളസീദാസൻ നീ സുമംഗലിയായി ഭവിക്കട്ടെ എന്നനുഗ്രഹിച്ചു. ഇതുകേട്ടു നിന്നവർ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തോട് ആ സ്ത്രീയുടെ ഭർത്താവാണ് മരിച്ച ബ്രാഹ്മണനെന്നും അങ്ങ് അവരെ അനുഗ്രഹിച്ചതിന്റെ അർത്ഥമെന്തെന്നും ചോദിക്കുകയുണ്ടാ
യി. എല്ലാറ്റിന്റെയും ജീവകാരകനായ ശ്രീരാമന് ഒരാളുടെ ജീവൻ കൊടുക്കാനാണോ പ്രയാസം എന്നായിരുന്നു തുളസീദാസന്റെ മറുപടി.
തുടർന്ന് അദ്ദേഹം നേരെ ശ്മശാനത്തിലെത്തി.വസ്ത്രം കൊണ്ടുമൂടിയ ജഡത്തിനരികിൽ നിന്ന് തുളസീദാസൻ ഭക്തിപൂർവം രാമമന്ത്രം ജപിക്കുവാൻതുടങ്ങി. ഒരുയാമം
കഴിഞ്ഞതോടെ, അത്ഭുതമെന്നു പറയട്ടെ, ആ ബ്രാഹ്മണൻ എഴുന്നേറ്റുനിൽക്കുന്നതാണ് എല്ലാവരും കണ്ടത് ! പുനർജ്ജീവൻ കിട്ടിയ അദ്ദേഹം അവിടെ കൂടിനിൽക്കുന്നവരോടായി
കാര്യമെന്തെന്നു തിരക്കി. സംഭവങ്ങളെല്ലാം അറിഞ്ഞപ്പോൾ നിറഞ്ഞഭക്തിയോടെ പുനർജ്ജന്മ സൗഭാഗ്യമെന്നോണം തുളസീദാസചരണങ്ങളിൽ സാഷ്ടാംഗം വീണു നമസ്‌കരിച്ചു.
ശ്രീരാമ മന്ത്രത്തിന്റെ മഹത്വംകൊണ്ടാണ് വാസുകി ഛർദ്ദിച്ച കാളകൂടവിഷം അമൃതസമാനമായത്. ശ്രീപരമേശ്വരൻ 'രാ'എന്ന് മന്ത്രിച്ചുകൊണ്ട് വാ തുറക്കുകയും വിഷപാനത്തിനുശേഷം 'മ' എന്ന് മന്ത്രിച്ചുകൊണ്ട് വായടയ്ക്കുകയും ചെയ്തു. അങ്ങനെ ആ വിഷം
കണ്ഠത്തിൽ ഉറച്ചതോടുകൂടിയാണ് ശ്രീപരമശിവൻ 'നീലകണ്ഠ'നായത്.
കാലങ്ങൾക്കു മുമ്പേതന്നെ രാമായണപാരായണം ഒരുശീലമായിരുന്നു. ഗൃഹാന്തരീക്ഷങ്ങളിലെ
ആദ്ധ്യാത്മികമായ ശ്രവണ മനനമാനസിക പരിവർത്തനങ്ങൾക്കുള്ള കൂട്ടായ്മയുമായിരുന്നു.
ദശരഥപുത്രന്മാരായ ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്നൻമാർ ധർമ്മാർത്ഥ കാമമോക്ഷ
പ്രതീകങ്ങളായ അവതാരമൂർത്തികളാണ്. ഈ ധർമ്മാർത്ഥ കാമ മോക്ഷങ്ങളാണ് രാമായണം നമ്മെ പഠിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |