
ആഗസ്റ്റ് 26ന് കേരളകൗമുദിയിൽ വി.ആർ.ജോഷി എഴുതിയ ദേശീയ ജാതി സെൻസസിലെ ഒരു പ്രധാന പിഴവിനെക്കുറിച്ചുള്ള ലേഖനത്തോട് നൂറു ശതമാനം യോജിക്കുന്നു. അദ്ദേഹം എഴുതിയത് നഗ്നമായ സത്യമാണ്. ജാതി സെൻസസിലെ യഥാർത്ഥ ഉദ്ദേശ്യത്തെ അട്ടിമറിക്കാൻ പിന്നിൽ ഒരു കുതന്ത്ര ശ്രമമുണ്ട് എന്നത് വളരെ വ്യക്തമാണ്. കണക്കെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുന്ന ഉപകരണത്തിൽ (hand-held device) ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ പരിഷ്കരിക്കുക വളരെ ലളിതമായ കാര്യമാണ്. എല്ലാ ജാതികളുടെയും പട്ടിക മുൻകൂട്ടി അപ്‌ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം ഉൾപ്പെടുത്തുന്ന രീതിയിൽ സോഫ്റ്റ്‌വെയർ പരിഷ്കരിക്കാവുന്നതാണ്. അതുവഴി എല്ലാ ജാതികളുടെയും ശരിയായ പട്ടിക ലഭ്യമാക്കാനാകും.
-യു.എൻ. സുരേന്ദ്രൻ,
ചെമ്പഴന്തി
മുല്ലപ്പെരിയാർ: പരിഹാരമുണ്ട്
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 100 അടിയിലും താഴ്ത്തിയാൽ ഒരു പുതിയ ഡാം പോലെ നിലനിൽക്കും. ഡാമിൽ നിന്നുള്ള വെള്ളം തമിഴ്നാട്ടിൽ സംഭരിക്കാവുന്നിടത്തേക്കെല്ലാം എത്തിക്കുകയാണ് ഉടനടി വേണ്ടത്, അതിനിപ്പോഴും കഴിയും. ഇത് മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരവുമാകും. അതിനുള്ള വിധി സുപ്രീംകോടതിയിൽ നിന്നു നേടിയെടുക്കാൻ വേണ്ടതു കേരളം ചെയ്യണം. ഒരു ഡാമിന് അടുത്തായി മറ്റൊരു ഡാം പണിയാൻ ഒരിക്കലും സാദ്ധ്യമല്ല. അതിനു ശ്രമിക്കുന്നതു നിലവിലുള്ള മുല്ലപ്പെരിയാർ ഡാമിനെ കൂടുതൽ ദുർബലപ്പെടുത്തും. മാത്രമല്ല, പുതിയ ഡാം എത്രകാലം കൊണ്ടാവും പണിയാനാവുക.
എസ്റ്റിമേറ്റിന്റെ എത്രയോ ഇരട്ടി ചെലവാക്കേണ്ടിയും വരും.
-ജോസ് കെ. തോമസ് തറയിൽ,
കുളനട, പന്തളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |