SignIn
Kerala Kaumudi Online
Saturday, 04 July 2026 2.55 AM IST

സീത്രീ സുരക്ഷയിൽകേരളം എങ്ങോട്ട്?

a

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. സ്ത്രീധന നരോധന നിയമപ്രകാരം ശിക്ഷയും പിഴയുമുണ്ട്. എന്നാൽ, സ്ത്രീധന പീഡനം മൂലം ഉണ്ടാകുന്ന മരണങ്ങളും പീഡനങ്ങളും കുറയുന്നില്ല. പെൺകുട്ടികൾക്ക് എത്ര തന്നെ വിദ്യാഭ്യാസം നൽകിയാലും രക്ഷിതാക്കൾ ആഗ്രഹിക്കുന്നത് അവൾക്ക് സന്തുഷ്ടമായ ദാമ്പത്യ ജീവിതം ഉണ്ടാകണമെന്നാണ്. ഇതിനായി സ്ത്രീധനവും നൽകുന്നു. കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുള്ള സ്ത്രീധന കേസുകളിൽ ഏറ്റവും ദുരന്തം അനുഭവിച്ചിട്ടുള്ളത് വിദ്യാസമ്പന്നരായ കുടുംങ്ങളിലുള്ള പെൺകുട്ടികളാണെന്നത് ഗൗരവത്തോടെ കേരളീയ സമൂഹം ഇക്കാര്യം ചർച്ച ചെയ്യേണ്ടതായിട്ടുണ്ട്.

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. കൊച്ചുകുട്ടികൾ മുതൽ വയോധികമാർ വരെ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാകുന്നു. അതിനാൽത്തന്നെ ഓരോ തവണയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഒരു ഞെട്ടലുമില്ലാത്ത അവസ്ഥയിലേക്കും സമൂഹം എത്തിത്തുടങ്ങി. മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം, നിർബന്ധിത ഗാർഹിക ജോലി, നിർബന്ധിത വിവാഹം, പെൺ ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ മോശം സാഹചര്യങ്ങളാണ് എന്നാണ് വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങളിൽ പറയുന്നത്. നിയമങ്ങൾ കർശനമാകുമ്പോഴും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവ് വന്നിട്ടില്ല. ഈ വർഷം മേയ് വരെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ 6,736 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ 18,887 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 18,035 ആയിരുന്നു. 2024ൽ 18,887 കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022 വവർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 18980, 18943 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ വർഷം ഇത് 4,515 ആയിരുന്നു, 2023, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4710, 4998 എന്നിങ്ങനെയായിരുന്നു. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട 2,688 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 4,286 ആയിരുന്നു. ഈ വർഷം സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്, 1492 എണ്ണം. ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1,329 കേസുകൾ റിപ്പോർട്ട് ചെയ്തു. 1071 ബലാത്സംഗക്കേസുകളും സ്ത്രീകളെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട 339 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ തട്ടിക്കൊണ്ട് പോയതായി ബന്ധപ്പെട്ട 25 കേസുകളും റിപ്പോർട്ട് ചെയ്തു.

തൊഴിലിടങ്ങളിലും സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. സ്ത്രീകളോട് തങ്ങളുടെ കരുത്ത് കാണിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക തുടങ്ങിയവയാണ് ലൈംഗിക അതിക്രമത്തിലൂടെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന പുരുഷന്മാർ ഉദ്ദേശിക്കുന്നത്.

സ്ത്രീകൾ തങ്ങൾ നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വരികയും അതുവഴി ചൂഷകർ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. ദുരനുഭവങ്ങൾ തുറന്ന് പറയുന്നത് കുടുംബത്തിനും ഭാവി ജീവിതത്തിനും ദോഷം ചെയ്യുമെന്ന് പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന രീതിയാണ് പലയിടങ്ങളിലും കാണുന്നത്. ഇത് അനുവദിച്ചുകൂടാ. സ്ത്രീകൾ ആധുനിക വസ്ത്ര ധാരണത്തിന് പകരം പരമ്പരാഗത രീതി സ്വീകരിച്ച് രാത്രിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച് വീട്ടിലിരുന്നാൽ പൂർണമായും സുരക്ഷിതരാകുമെന്ന ഇടുങ്ങിയ ചിന്താഗതിക്കും മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും ഭർത്തൃവീട്ടുകാരിൽ നിന്നും പീഡനങ്ങൾ നേരിട്ട് സ്വന്തം വീട്ടിലേക്ക് തിരിച്ച് ചെല്ലാനുള്ള സാഹചര്യമില്ലാത്തതും സ്വന്തമായി വരുമാനമില്ലാത്തതും സ്ത്രീകളെ ഭർത്തൃ വീട്ടിൽ തുടരാൻ നിർബന്ധിതമാക്കുന്നു. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും മകൾ സന്തോഷപൂർവം ജീവിക്കുന്നതിന് വേണ്ടി ചോദിക്കുന്നതിനുസരിച്ച് സ്ത്രീധനം നൽകാൻ പെൺകുട്ടികളുടെ വീട്ടുകാരും തയ്യാറാകുന്ന സാഹചര്യമുണ്ട്. ലോകോരോഗ്യ സംഘടന പറയുന്നത് പ്രകാരം 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. സ്ത്രീധനം ചോദിച്ചു വരുന്നവരെ വിവാഹം കഴിക്കില്ലെന്ന് ആർജവത്തോടെ പറയാനും വിലപേശി വിൽക്കപ്പെടേണ്ടവരല്ലെന്ന കൃത്യമായ അഭിപ്രായം പറയാനും പുതിയ തലമുറയിൽപ്പെട്ട പെൺകുട്ടികൾ തയാറാവണം. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നത് വളരെ അപമാനകരമാണെന്നും ഒരു സാമൂഹിക വിരുദ്ധ പ്രവർത്തനമാണെന്നും ചിന്തിക്കാൻ ചെറുപ്പക്കാരും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY