
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കൂടിയാൽ അന്നുതന്നെ ഇന്ത്യയിലെ പെട്രോളിയം കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ ഉയർത്തും. എന്നാൽ ക്രൂഡ് വില കുറഞ്ഞാൽ പെട്രോൾ വില കുറയ്ക്കാൻ ആവേശം ഒട്ടും തന്നെ ഇല്ല. ക്രൂഡ് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരമായ 140 ഡോളറിൽ എത്തിയ 2013 ആഗസ്റ്റ്- സെപ്തംബറിൽ ഇന്ത്യയിലെ പെട്രോൾ വില 78 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ ക്രൂഡ് വില 80 ഡോളറിൽ താഴെ നിൽക്കുമ്പോൾ നമ്മൾ നൽകുന്നത് ലിറ്ററിന് 115 രൂപ. പെട്രോൾ, ഡീസൽ വിലകൾ അടിയന്തരമായി കുറയ്ക്കാൻ നടപടി ഉണ്ടാകണം.
- ജോഷി ബി.ജോൺ മണപ്പള്ളി
തെരുവു വിളക്കുകൾ
സോളാറാക്കണം
കേരളത്തിലെ വർദ്ധിച്ചു വരുന്ന വൈദ്യുതി പ്രതിസന്ധി ഒരു പരിധിവരെ ഒഴിവാക്കാൻ സോളാർ പദ്ധതികൾക്ക് കഴിയും. തെരുവു വിളക്കുകൾ പൂർണമായി സോളാറിലേക്ക് മാറ്റണം. പുരപ്പുറ വൈദ്യുതി ഉത്പാദനം പരമാവധി പ്രോത്സാഹിപ്പിക്കണം. ഇതിനായി മികച്ച രീതിയിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കർമ്മ സമിതി വേണം. റസിഡൻഷ്യൽ അസോസിയേഷനുകൾ ക്ക് ഇതിൽ നല്ല പങ്ക് വഹിക്കാനാകും. വൈദ്യുതി മോഷ്ടിക്കുന്നവരെ കർശനമായി നേരിടണം. -ശ്രീപ്രകാശ്,
ഒറ്റപ്പാലം
ശബ്ദമലിനീകരണം
നിയന്ത്രിക്കണം
സംസ്ഥാനത്ത് പലയിടത്തുമുള്ള അനിയന്ത്രിതമായ ശബ്ദമലിനീകരണം കാരണം പൊതുജനങ്ങൾ ബുദ്ധിമുട്ടുകയാണ്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടു വീലറുകളുടെ അമിത ശബ്ദം, ചില സ്വകാര്യ ബസുകളുടേയും ഓട്ടോകളുടേയും ഉച്ചത്തിലുള്ള പാട്ടുവയ്ക്കൽ, രാത്രി വൈകിയും ഉച്ചത്തിൽ പാട്ടുവച്ചുള്ള ചില വാഹനങ്ങളുടെ യാത്ര എന്നിവയടക്കം നിയന്ത്രിക്കേണ്ടതുണ്ട്. അയൽസംസ്ഥാനങ്ങളിൽ പൊതുവാഹനങ്ങളിൽ മൊബൈൽ ഫോൺ സ്പീക്കർ ഉപയോഗത്തിന് പോലും കർശന നിയന്ത്രണം നിലനിൽക്കുമ്പോഴാണ് ഇവിടത്തെ പരസ്യമായ ഈ നിയമലംഘനം.
-സുരേഷ് ശ്രീനിവാസ പൈ,
കൊല്ലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |