SignIn
Kerala Kaumudi Online
Saturday, 19 September 2026 10.56 PM IST

തിരുപ്പതി ക്ഷേത്രത്തിന്റെ വരുമാന നഷ്ടം 400 കോടി

thirupathi-

ലോക്ക് ഡൗൺ തുടങ്ങി രണ്ടര മാസം പിന്നിടുമ്പോൾ ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ വരുമാന നഷ്ടം 400 കോടി കഴിഞ്ഞു. പ്രതിമാസം 200 - 220 കോടി രൂപയാണ് ക്ഷേത്രത്തിന്റെ ശരാശരി വരുമാനം. ദിനംപ്രതി 80000 മുതൽ ഒരു ലക്ഷംവരെ ഭക്തർ സന്ദർശനം നടത്തുന്ന ക്ഷേത്രമാണിത്. രണ്ടര മാസമായി ഭക്തർക്ക് പ്രവേശനമില്ല.

ജീവനക്കാരുടെ ശമ്പളം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവയ്ക്ക് ബുദ്ധിമുട്ടുകയാണെന്ന് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ വെളിപ്പെടുത്തിയിരുന്നു. ഇതിനിടയിൽ 300 കോടി രൂപ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ചെലവഴിച്ചിട്ടുണ്ട്. വിവിധ ഇനങ്ങളിലായി ക്ഷേത്രത്തിന്റെ വാർഷിക ചെലവ് 2500 കോടി രൂപയാണ്. ലോക്ക് ഡൗൺ കാലത്ത് ഭക്തർക്ക് പ്രവേശനമില്ലെന്നതൊഴികെ മറ്റ് പൂജകളും ഉത്സവങ്ങളും പരിപാടികളും ആഗമശാസ്ത്ര പ്രകാരം മുറപോലെ നടന്നുവരികയാണ്. 2020 - 21 വർഷം 3,309.89 കോടിയുടെ വാർഷിക ബഡ്ജറ്റാണ് ക്ഷേത്രത്തിന്റേത്. ശരാശരി ഒരു മാസം ഹുണ്ടി കളക്‌ഷനിലൂടെ മാത്രം 150 - 175 കോടി രൂപ വരേണ്ടതാണ്.

ഇത് കൂടാതെ ലഡു വില്പന, ദർശൻ ടിക്കറ്റ്, താമസം, വഴിപാട് തുടങ്ങിയവയാണ് പ്രധാന വരുമാന മാർഗങ്ങൾ.

തിരുപ്പതി ക്ഷേത്രത്തിന്റെ പ്രതിദിന വരുമാനം എത്രയാണ്?

ഭക്തരുടെ കൈയിൽ നിന്ന് കാണിക്കയായി 2.35 കോടി രൂപ ലഭിക്കും. മറ്റ് വരുമാന സ്ത്രോസുകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് പ്രതിദിനം 6.34 കോടിയാണ്. 2019 ലെ കണക്കനുസരിച്ച് ഓരോ മിനിട്ടിലും ശരാശരി 22,100 രൂപ വീതം ലഭിച്ചുകൊണ്ടിരുന്നു.

ക്ഷേത്രത്തിന്റെ മൊത്തം സ്വത്ത് എത്രയാണ്?

20 ബില്യൺ ഡോളർ (13,60,99,90,00,000 കോടി രൂപ) ലഡു വിറ്റ് മാത്രം ലഭിക്കുന്നത് പ്രതിവർഷം 75,00,00,000 കോടി രൂപ.

ബാലാജിയുടെ കണ്ണുകൾ മൂടിയിരിക്കുന്നത് എന്തുകൊണ്ട്?

ഭഗവാന്റെ നേരിട്ടുള്ള നോട്ടത്തിന്റെ ദിവ്യശക്തി ഭക്തർക്ക് താങ്ങാനാവില്ല എന്ന വിശ്വാസത്തിലാണ് കണ്ണുകൾ മൂടിയിരിക്കുന്നത്. എന്നാൽ വ്യാഴാഴ്ച കണ്ണുകൾ മൂടില്ല. നെറ്റിയിലെ വെള്ള കുറിയും അന്ന് ചെറുതായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUPATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY