SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.35 PM IST

വീട്ടിൽ ദൈവത്തിന്റെ വിഗ്രഹങ്ങളുണ്ടോ?​ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

home
പ്രതീകാത്മക ചിത്രം

വീടുകളിൽ ദൈവവിഗ്രഹങ്ങൾ സ്ഥാപിച്ച് ആരാധിക്കുന്നത് ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിന് ചില ചിട്ടകളും നിയമങ്ങളും ഉണ്ടെന്ന് ജ്യോതിഷികൾ പറയുന്നു. ക്ഷേത്രത്തിലെന്ന പോലെ കൃത്യമായി പരിപാലിക്കാൻ കഴിയാത്തവർ വീട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിക്കരുതെന്നാണ് വിശ്വാസം.

ദേവീദേവന്മാരുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് അശുഭമല്ല. പക്ഷേ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അഭിഷേകാദി കർമ്മങ്ങൾ നടത്തി ആരാധിക്കുന്നത് ചിലപ്പോൾ ദോഷമായേക്കാം. വീട്ടിൽ വിഗ്രഹ പ്രതിഷ്ഠ കഴിഞ്ഞാൽ നിത്യേനയുള്ള പൂജകളും കടുത്ത ശുദ്ധിപാലനവും നിർബന്ധമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വിഗ്രഹം വീട്ടിൽ വച്ച് ആരാധിക്കാൻ തുടങ്ങിയാൽ ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാർത്ഥിക്കുകയും വിഗ്രഹം വൃത്തിയായി സൂക്ഷിക്കുകയും വേണം. വീട്ടിൽ അശുദ്ധികൾ സംഭവിക്കാൻ സാദ്ധ്യതയുള്ളതും എന്നും നിഷ്ഠയോടെ പൂജാദികർമ്മങ്ങൾ നടത്താൻ പ്രയാസമായവരും വിഗ്രഹ പ്രതിഷ്ഠ വീട്ടിൽ ഒഴിവാക്കുന്നതാണ് ഉത്തമം.

വിഗ്രഹങ്ങളും പൂജാമുറിയും വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഏറ്റവും ഉത്തമം. വിഗ്രഹങ്ങൾ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി വയ്ക്കുന്നതാണ് വാസ്തുപ്രകാരം നല്ലത്. വിഗ്രങ്ങൾ ഒരിക്കലും അടുക്കളയോട് ചേർന്ന് വയ്ക്കാൻ പാടില്ല. അതുപോലെ നിലത്ത് വയ്ക്കാനും പാടില്ല. ഹനുമാന്റെയും അയ്യപ്പസ്വാമിയുടെയും ചിത്രം പൂജാമുറിയിലൊഴികെ വീടിന്റെ മറ്റൊരിടത്തും സൂക്ഷിക്കാൻ പാടില്ലെന്ന് ജ്യോതിഷികൾ പറയുന്നു. ചിതലരിച്ച ഫോട്ടോകളും പൊട്ടിയ പ്രതിമകളും ശില്പങ്ങളും പൂജാമുറിയിൽ വയ്ക്കുന്നത് ദോഷമാണ്.

English Summary

Many people keep idols of Hindu deities at home and worship them for peace and prosperity. According to traditional beliefs and astrological advice, certain practices should be followed when installing and maintaining idols. Daily prayers, cleanliness and regular worship are considered important. The northeast direction is often recommended for the prayer room, while idols are traditionally placed facing east or north.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME TEMPLE RULES, HINDU IDOL PLACEMENT, GOD IDOLS AT HOME, POOJA ROOM VASTU, HINDU WORSHIP RITUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL