SignIn
Kerala Kaumudi Online
Friday, 18 September 2026 1.17 PM IST

പണമായോ സ്വർണമായോ സമ്പത്ത് കൈവരും, സമൃദ്ധിയുമുണ്ടാകും, ഇന്ന് ഇങ്ങനെ പ്രാർത്ഥിക്കുന്നവർക്ക് ഉത്തമം

lady-praying
പ്രതീകാത്മക എഐചിത്രം

ഹൈന്ദവ വിശ്വാസപ്രകാരം കുടുംബത്തിൽ ഐശ്വര്യമുണ്ടാകാനും ദാരിദ്ര്യമകറ്റാനും സന്തോഷം കളിയാടാനും ലക്ഷ്‌മീദേവിയെ പ്രാർത്ഥിക്കണം. മഹാലക്ഷ്‌മിയുടെ അനുഗ്രഹമുണ്ടെങ്കിൽ കടബാദ്ധ്യതയൊക്കെ ഒഴിഞ്ഞ് സമ്പൽസമൃദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഇതിന് ദേവീപ്രീതിക്ക് പ്രാർത്ഥിക്കാൻ ഉത്തമദിവസമാണ് മുപ്പെട്ടുവെള്ളി.

മലയാളമാസത്തിലെ ആദ്യ വെള്ളിയാഴ്‌ചയെയാണ് മുപ്പെട്ടുവെള്ളി എന്ന് വിളിക്കുന്നത്. കന്നിമാസത്തിലെ മുപ്പെട്ടുവെള്ളി ഇന്നാണ്. സാധാരണയായി മുപ്പെട്ടുവെള്ളിക്ക് വഴിപാടുകൾക്കായി പ്രാർത്ഥനാജപങ്ങൾ അതിരാവിലെ തന്നെ ആരംഭിക്കണം. രാവിലെ മാത്രമല്ല വൈകുന്നേരവും പ്രത്യേകരീതിയിൽ പ്രാർത്ഥിക്കുന്നത് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ലഭിക്കാൻ നല്ലതാണ്.

വിശ്വാസമനുസരിച്ച് വെള്ളിയാഴ്‌ചകൾ ദേവീ ആരാധനകൾക്കുള്ളതാണ്. മാസത്തിലെ ആദ്യ വെള്ളിയാഴ്‌ചയാകട്ടെ ലക്ഷ്‌മീദേവിയുടെ സാന്നിദ്ധ്യവുമുള്ള ദിവസമാണ്. ഈ ദിവസം ലക്ഷ്‌മീദേവിയെ മാത്രമല്ല വിഘ്‌നവിനാശകനായ ഗണപതി ഭഗവാനെയും ആരാധിക്കുന്നത് ഇരട്ടി ഗുണംചെയ്യും.

വീടും പരിസരവും വൃത്തിയാക്കിയ ശേഷം അതിരാവിലെ ഉണർന്ന് കുളികഴിഞ്ഞ് പൂജാമുറിയിൽ വിളക്കുകൊളുത്തി ലക്ഷ്‌മീദേവിയെയും ഗണപതി ഭഗവാനെയും പ്രാർത്ഥിക്കുന്നതാണ് ഉചിതം. വൈകുന്നേരവും നടത്തേണ്ട പ്രാർത്ഥനകൾ ഇവയാണ്.

വൈകിട്ട് ശരീരശുദ്ധി വരുത്തിയ ശേഷം ക്ഷേത്രദർശനം നടത്തണം. ദേവിയുടെ സ്‌തുതിയായ ലക്ഷ്‌മി സഹസ്രനാമമോ, മഹാലക്ഷ്‌മ്യഷ്‌ടകമോ കനകധാരാസ്‌‌തോത്രമോ ജപിക്കാം. ഇനി ക്ഷേത്രദർശനം നടത്തുന്നവർ ലക്ഷ്‌മീദേവിക്ക് പൂക്കൾ സമർപ്പിക്കണം. വെളുത്ത പൂക്കളാണ് സമർപ്പിക്കേണ്ടത്. രാഹുദോഷം അനുഭവപ്പെടുന്നവർ അതിന്റെ നിവാരണത്തിന് നാരങ്ങാവിളക്ക് തെളിയിക്കണം.

ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാടായി നൽകണം. ഇത് സാമ്പത്തിക അഭിവൃദ്ധിക്കും ദാമ്പത്യ സൗഖ്യത്തിനും നല്ലതാണ്. ഈ ദിവസം ഉപവാസമോ ഒരുനേരം മാത്രം അരിയാഹാരം കഴിക്കുന്നതോ ആണ് ഉചിതം. ഇന്ന് പാവപ്പെട്ടഅഗതികൾക്കോ പക്ഷിമൃഗാദികൾക്കോ ദാനധർമ്മങ്ങൾ ചെയ്യുന്നതും നല്ലതാണ്.

English Summary

According to Hindu belief, praying to Goddess Lakshmi is considered a way to invite prosperity, happiness, and financial well-being into the family. Muppettu Velli, a special Friday, is regarded as an auspicious day to offer prayers to the goddess.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUPPETTU VELLI, GODDESS LAKSHMI, MAHALAKSHMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL