SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.31 AM IST

ആയില്യം എഴുന്നള്ളത്ത് ദര്‍ശിച്ചാല്‍ ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ല, അനന്തനെ ആരാധിക്കുന്ന വെട്ടിക്കോട്ട് ശ്രീനാഗരാജ ക്ഷേത്രം

vettikkottu-

വെട്ടിക്കോട്ട് ശ്രീനാഗരാജ സ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളത്ത്,​

നാളെയാണ് കന്നിമാസത്തിലെ ആയില്യം. കന്നിയിലെ ആയില്യം ഉത്സവത്തിന് പ്രസിദ്ധമാണ് ആലപ്പുഴ ജില്ലയിലെ വെട്ടിക്കോട്ട് ആദിമൂലം നാഗരാജ സ്വാമി ക്ഷേത്രം. കേരളത്തിലെ പുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് വെട്ടിക്കോട്. പരശുരാമൻ മഴു കൊണ്ട് മണ്ണ് കൂട്ടി അതിനുമുകളിൽ നാഗ പ്രതിഷ്ഠ നടത്തിയതിനാലാണ് വെട്ടിക്കോട് എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം. ആദ്യമായി പ്രതിഷ്ഠ നടന്നത് വെട്ടിക്കോട് ആയതിനാലാണ് ആദിമൂലം വെട്ടിക്കോട് എന്നാണ് വിശേഷിപ്പിക്കുന്നത്.

മഹാവിഷ്ണുവിനൊപ്പമുള്ള സാക്ഷാൽ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്നാണ് അറിയപ്പെടുന്നത്. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിന് ചുറ്റും ധാരാളം നാഗലിംഗ പ്രതിമകളും ശില്പങ്ങളും ഉണ്ട്. നാഗലിംഗ പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നത്. ഇടവ മാസത്തിലെ ആയില്യം മുതൽ കന്നിമാസത്തിലെ ആയില്യം വരെ സർപ്പങ്ങൾക്ക് പുറ്റടവ് കാലമായതിനാൽ ഈ കാലയളവിൽ ഇവിടെ സർപ്പബലി നടത്താറില്ല. ആയില്യം ദിവസങ്ങളിൽ മാത്രമാണ് നൂറും പാലും നിവേദിക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിലേതു പോലെ ദീപാരാധന,​ അത്താഴപൂജ എന്നിവ എപ്പോഴുമില്ല.

ആയില്യം മഹോത്സവത്തിന്റെ പ്രധാനചടങ്ങായ ആയില്യം എഴുന്നള്ളത്ത് ദർശിക്കുവാണ് ആയിരങ്ങളാണ് എത്തുന്നത്. നാഗയക്ഷീ സമേതനായ അനന്തഭഗവാന്റെ എഴുന്നള്ളത്ത് ദർശിച്ചാൽ അടുത്ത ഒരു വർഷത്തേക്ക് സർപ്പഭയം ഉണ്ടാകില്ലെന്നാണ് വിശ്വാസം. വെട്ടിക്കോട്ട് ക്ഷേത്രത്തിൽ ദർശനം നടത്തുന്നവരെല്ലാം ക്ഷേത്രത്തിന് പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദർശിച്ച് മടങ്ങണമെന്നാണ് ആതാരം. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനാ കേന്ദ്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, VETTIKKOTTU NAGARAJ ATEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL