SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.31 PM IST

വിട്ടുമാറാത്ത രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? വീട്ടുമുറ്റത്തെ ഈ മരമാകാം കാരണം

vasthu

വിട്ടുമാറാതെ വന്നുകൊണ്ടിരിക്കുന്ന രോഗങ്ങൾ പല വീടുകളിലെയും പ്രശ്നമാണ്. കുട്ടികളെയും മുതിർന്നവരെയും മാറി മാറി അലട്ടുന്ന രോഗങ്ങൾകാരണം നിങ്ങളുടെ സമ്പത്തും നഷ്ടപ്പെട്ടേക്കാം. എന്നാൽ ഇതിന് കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? വീടിന്റെ വാസ്തു ദോഷമാകാം നിങ്ങളുടെ ഈ പ്രശ്നത്തിന് കാരണം.

വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ വടക്ക്- കിഴക്ക് ദിക്കാണ് ആരോഗ്യത്തിന്റെ ഭാഗമായി കണക്കാക്കുന്നത്. നിങ്ങൾക്ക് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതും വീടിന്റെ ഈ ഭാഗം തന്നെയാണ്. അതിനാൽ തന്നെ വീടിന്റെ ഈ ഭാഗത്ത് എന്തെങ്കിലും അസന്തുലിതാവസ്ഥ ഉണ്ടായാൽ നിങ്ങളുടെ രോഗ പ്രതിരോധ ശേഷി കുറയുകയും രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബാംഗങ്ങളെ സ്ഥിരമായി അസുഖങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

മരം

നിങ്ങളുടെ വീട്ടുമുറ്റത്ത് വലിയ മരം നിൽക്കുന്നുണ്ടെങ്കിൽ അത് മുറിച്ച് മാറ്റുന്നത് നല്ലതാണ്. വീട്ടിനുള്ളിലേയ്ക്ക് പോസിറ്റീവ് ഊർജം കടക്കാൻ ഇതിലൂടെ കഴിയുന്നു. മരം മുറിച്ച് മാറ്റുന്നില്ലെങ്കിൽ പകരം മരത്തിന് മുന്നിൽ ഒരു കണ്ണാടി വച്ചാലും മതി. അതിലൂടെ വാസ്തു ദോഷങ്ങൾക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. കൂടാതെ വീടിന്റെ ഗേറ്റിൽ മഞ്ഞൾ വച്ച് സ്വസ്തിക ചിഹ്നം വരയ്ക്കുന്നതും ഉത്തമമാണ്.

കുഴി

വീടിന്റെ ഗേറ്റിന് സമീപം കുഴികൾ ഉണ്ടെങ്കിൽ അത് മൂടാൻ ശ്രദ്ധിക്കണം. ഈ കുഴികൾ നിങ്ങളുടെ സമാധാനപൂർണമായ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. കൂടാതെ ഇത് മൂലം വീട്ടിൽ താമസിക്കുന്നവർക്ക് ശാരീരിക - മാനസിക പ്രശ്നങ്ങൾ ഉണ്ടാകും.

ചിത്രങ്ങൾ

കിടപ്പുമുറിയിൽ ദൈവത്തിന്റെ ചിത്രം വയ്ക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ദൈവങ്ങളുടെ ചിത്രങ്ങൾ പൂജാമുറിയിൽ വച്ച് ദിവസവും വിളക്ക് കൊളുത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTHU, VASTHU TIPS, MALAYALAM VASTHU TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL