SignIn
Kerala Kaumudi Online
Sunday, 27 September 2026 4.40 AM IST

ദി​വ്യ​തീ​ർ​ത്ഥ​ ​കി​ണ​റു​ക​ളി​ൽ​ ​നീ​രാ​ടി​ ​കാ​ട്ടി​ല​മ്മ

kattil-mekkathil

അ​ധ​ർ​മ്മ​ത്തെ​ ​നി​ഗ്ര​ഹി​ച്ച് ​ധ​ർ​മ്മ​ ​സം​സ്ഥാ​പ​ന​ത്തി​നാ​യി​ ​കൈ​ലാ​സ​നാ​ഥ​ന്റെ​ ​തൃ​ക്ക​ണ്ണി​ൽ​ ​നി​ന്ന് ​പി​റ​വി​യെ​ടു​ത്ത​ ​ശ്രീ​ ​ഭ​ദ്ര​കാ​ളി,​ ​ശ​ര​ണം​ ​പ്രാ​പി​ക്കു​ന്ന​വ​രി​ൽ​ ​അ​നു​ഗ്ര​ഹ​വ​ർ​ഷം​ ​ചൊ​രി​ഞ്ഞ് ​രോ​ഗ​പീ​ഡ​ക​ളും​ ​ദാ​രി​ദ്ര്യ​ ​ദുഃ​ഖ​വും​ ​അ​ജ്ഞ​ത​യു​മ​ക​റ്റി​ ​അ​റി​വും​ ​ഐ​ശ്വ​ര്യ​വും​ ​ന​ൽ​കു​ന്ന​ ​മാ​തൃ​ദേ​വ​ത​യാ​യി​ ​വാ​ണ​രു​ളു​ന്ന​ ​ദി​വ്യ​ക്ഷേ​ത്ര​മാ​ണ് ​കാ​യ​ലി​നും​ ​ക​ട​ലി​നു​മി​ട​യി​ൽ​ ​ഹ​രി​ത​ ​സു​ന്ദ​രി​യാ​യ​ ​പൊ​ന്മ​ന​യി​ൽ​ ​സാ​ഗ​ര​തീ​ര​ത്ത് ​പ​ര​ശ്ശ​തം​ ​ന​ക്ഷ​ത്ര​ശോ​ഭ​യോ​ടെ​ ​തി​ള​ങ്ങു​ന്ന​ ​കാ​ട്ടി​ൽ​മേ​ക്ക​തി​ൽ​ ​ശ്രീ​ദേ​വീ​ക്ഷേ​ത്രം.
ക​ട​ലി​ൽ​ ​നി​ന്ന് ​കേ​വ​ലം​ ​പ​ത്ത് ​മീ​റ്റ​റി​ന്റെ​ ​മാ​ത്രം​ ​അ​ക​ല​ത്തി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ഉ​ത്പ​ത്തി​ ​മു​ത​ൽ​ ​ത​ന്നെ​ ​ശു​ദ്ധ​ജ​ലം​ ​ല​ഭി​ക്കു​ന്ന​ ​ര​ണ്ട് ​കു​ള​ങ്ങ​ൾ​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നു.​ ​ശു​ദ്ധ​മാ​യ​ ​തെ​ളി​നീ​ർ​ ​ല​ഭി​ച്ചി​രു​ന്ന​ ​കു​ള​ങ്ങ​ളി​ൽ​ ​ക്ഷേ​ത്ര​ത്തോ​ട് ​ചേ​ർ​ന്ന് ​നി​ല​നി​ന്നി​രു​ന്ന​ത് ​ക്ഷേ​ത്രാ​വ​ശ്യ​ത്തി​നും​ ​കി​ഴ​ക്കു​വ​ശ​ത്തേ​ത് ​ശു​ദ്ധ​ജ​ലാ​വ​ശ്യ​ത്തി​നു​മാ​ണ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​കാ​ല​മേ​റെ​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ര​ണ്ട് ​സ്ഥാ​ന​ത്ത് ​അ​ഞ്ച് ​കി​ണ​റു​ക​ളാ​ണി​പ്പോ​ൾ​ ​ഉ​ള്ള​ത്.​ ​കു​ള​ങ്ങ​ളു​ടെ
നാ​ല​മ്പ​ല​ത്തി​നു​ള്ളി​ലും​ ​ദു​ർ​ഗാ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​വും​ ​ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന് ​മു​ൻ​വ​ശ​വും​ ​തി​രു​മു​ടി​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​വും​ ​അ​ന്ന​ദാ​ന​പ്പു​ര​യ്ക്ക് ​ഉ​ൾ​വ​ശ​വു​മാ​യി​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​അ​ഞ്ച് ​കി​ണ​റു​ക​ളാ​ണ് ​ശു​ദ്ധ​ജ​ല​ ​ല​ഭ്യ​ത​യാ​ൽ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ത്.
ഭ​ഗീ​ര​ഥ​ൻ​ ​ക​ഠി​ന​ ​ത​പം​ ​ചെ​യ്ത് ​കൊ​ണ്ടു​വ​ന്ന​ ​ആ​കാ​ശ​ഗം​ഗ​ ​ഭൂ​മി​യി​ൽ​ ​പ​തി​ച്ച​ ​ഗം​ഗോ​ത്രി​യി​ൽ​ ​നി​ന്ന് ​ഉ​ത്ഭ​വി​ച്ച​ ​ഭ​ഗീ​ര​ഥി​യി​ലെ​ ​തീ​ർ​ത്ഥ​ജ​ല​ത്തി​ന് ​സ​മാ​ന​മാ​യ​ ​പ​രി​ശു​ദ്ധ​ ​ജ​ലം​ ​ല​ഭി​ക്കു​ന്ന​ ​അ​ഞ്ച് ​ദി​വ്യ​ ​തീ​ർ​ത്ഥ​ ​കി​ണ​റു​ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​ഔ​ഷ​ധ​ ​ഗു​ണ​മു​ള്ള​ ​തെ​ളി​നീ​ർ​ ​കാ​ട്ടി​ൽ​മേ​ക്ക​തി​ല​മ്മ​യു​ടെ​ ​ദി​വ്യ​ ​തീ​ർ​ത്ഥ​മാ​യാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ദേ​വി​യു​ടെ​ ​ദി​വ്യ​തീ​ർ​ത്ഥ​ ​കി​ണ​റു​ക​ളി​ൽ​ ​ചു​റ്റ​മ്പ​ല​ത്തി​നു​ള്ളി​ലെ​ ​മ​ണി​ക്കി​ണ​ർ​ ​ശ്രീ​കോ​വി​ലി​ലേ​ക്കും​ ​നി​വേ​ദ്യ​പ്പു​ര​യി​ലേ​ക്കും​ ​ഗോ​പു​ര​ത്തി​ന് ​മു​ന്നി​ലെ​ ​മു​ത്ത​ശ്ശി​ക്കി​ണ​ർ​ ​ദ​ക്ഷി​ണ​ ​നൂ​റ്റാ​ണ്ടു​ക​ളാ​യി​ ​കാ​ന​ധേ​നു​വി​നെ​പ്പോ​ലെ​ ​ത​ല​യെ​ടു​പ്പോ​ടെ​ ​നി​ൽ​ക്കു​ക​യാ​ണ്.​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പ​ത്തെ​ ​കി​ണ​ർ​ ​ഭ​ക്ത​ർ​ ​പു​ണ്യ​തീ​ർ​ത്ഥ​മാ​യി​ ​ക​രു​തി​ ​ത​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​വ​ഴി​പാ​ടു​ക​ളും​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​നേ​ർ​ച്ച​ക്കി​ണ​റാ​യാ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​രോ​ഗ​ശാ​ന്തി,​ ​വി​വാ​ഹം,​ ​സ​ന്താ​ന​ല​ബ്‌​ധി,​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി,​ ​ബി​സി​ന​സ് ​വി​ജ​യം​ ​തു​ട​ങ്ങി​യ​വ​യ്ക്കാ​യി​ ​ഇ​വി​ടെ​യെ​ത്തി പ്രാ​ർ​ത്ഥി​ക്കു​ന്ന​വ​ർ,​ ​പ്രാ​ർ​ത്ഥ​ന​ ​ഫ​ല​വ​ത്താ​കു​മ്പോ​ൾ​ ​ഇ​തി​ലേ​ക്ക് ​നാ​ണ​യ​ങ്ങ​ൾ,​ ​പ​ണം,​ ​സ്വ​ർ​ണം​ ​മു​ത​ലാ​യ​വ​ ​വ​ഴി​പാ​ടാ​യി​ ​നി​ക്ഷേ​പി​ക്കു​ന്നു.

പാ​ലാ​ഴി​തൂ​വെ​ള്ളം​ ​പോ​ൽ​ ​പ​രി​ശു​ദ്ധം
തീ​ര​പ്ര​ദേ​ശ​ത്ത് ​ക​ട​ലി​നോ​ട് ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​ ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ശു​ദ്ധ​ജ​ലം​ ​ല​ഭി​ക്കു​ക​ ​വി​ര​ള​മാ​ണ്.​ ​എ​ന്നാ​ൽ​ ​ക​ടലോരത്ത് ശ്രീകോവിലിന് മുന്നിലെ ക്ഷേ​ത്ര​ക്കി​ണ​റു​ക​ളി​ൽ​ ​നി​ന്ന് ​പാ​ലാ​ഴി​തൂ​വെ​ള്ളം​ ​പോ​ലെ​ ​പ​രി​ശു​ദ്ധ​മാ​യ​ ​ജ​ലം​ ​ല​ഭി​ക്കു​ന്ന​ത് ​ഏ​വ​രെ​യും​ ​അ​തി​ശ​യി​പ്പി​ക്കു​ന്ന​താ​ണ്.​ ​ഇ​ത് ​കാ​ട്ടി​ൽ​മേ​ക്ക​തി​ല​മ്മ​ ​ഭ​ക്ത​ർ​ക്ക് ​അ​റി​ഞ്ഞു​ന​ൽ​കു​ന്ന​ ​അ​നു​ഗ്ര​ഹ​മാ​യാ​ണ് ​ക​രു​തു​ന്ന​ത്.​ ​ദി​വ്യ​തീ​ർ​ത്ഥ​കി​ണ​റു​ക​ളി​ൽ​ ​കാ​ട്ടി​ൽ​മേ​ക്ക​തി​ല​മ്മ​ ​നീ​രാ​ട്ടി​നി​റ​ങ്ങു​ന്ന​താ​യും​ ​അ​മ്മ​ ​നീ​രാ​ടു​ന്ന​ ​ദി​വ്യ​ജ​ലം​ ​പാ​നം​ ​ചെ​യ്താ​ൽ​ ​മ​ന​സി​ലെ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ളൊ​ഴി​ഞ്ഞ് ​ശാ​ന്തി​യും​ ​സ​മാ​ധാ​ന​വു​മു​ണ്ടാ​കു​മെ​ന്നും​ ​മാ​ന​സി​കാ​രോ​ഗ്യ​ത്തി​നും​ ​ശാ​രീ​രി​ക​സൗ​ഖ്യ​ ​ത്തി​നും​ ​ഉ​ത്ത​മ​മാ​ണെ​ന്നു​മാ​ണ് ​ഭ​ക്ത​ജ​ന​വി​ശ്വാ​സം.​ ​ഓ​ണ​നി​ലാ​വു​പോ​ൽ​ ​മ​നു​ഷ്യ​മ​ന​സി​ന് ​കു​ളി​ർ​മ്മ​യും​ ​സ​ന്തോ​ഷ​വും​ ​പ്ര​ദാ​നം​ ​ചെ​യ്ത് ​കാ​ട്ടി​ൽ​മേ​ക്ക​തി​ല​മ്മ​ ​പ്ര​ഭാ​പൂ​ര​ത്തോ​ടെ​ ​വാ​ണ​രു​ളു​ന്ന​ ​കാ​ട്ടി​ൽ​മേ​ക്ക​തി​ൽ​ ​ദി​വ്യ​ ​ക്ഷേ​ത്രം​ ​കാ​യ​ലി​നും​ ​ക​ട​ലി​നു​മി​ട​യി​ൽ​ ​തി​ള​ങ്ങി​നി​ൽ​ക്കു​ന്നു.​ ​ക​ട​ലോ​ര​ഭൂ​മി​യി​ൽ​ ​ഉ​ദ​യ​സൂ​ര്യ​നെ​പ്പോ​ൽ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY