മിക്കവരുടെയും വീട്ടിൽ ഉറുമ്പുകൾ എത്തുന്നത് പതിവാണ്. എത്രതന്നെ തുരത്തിയാലും വീണ്ടും വീണ്ടും ഇവ എത്തുന്നു. എന്നാൽ ഉറുമ്പും വാസ്തുശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. പലപ്പോഴും ഉറുമ്പുകൾ വീട്ടിലെത്തുന്നത് ഭാവിയിൽ ഉണ്ടാകുന്ന ചില നല്ലതോ ചീത്തയോ ആയ സംഭവങ്ങളുടെ സൂചനയായിയാണ്.
വായിൽ മുട്ടയുമായി ചുവന്ന ഉറുമ്പുകൾ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടാൽ അത് നല്ല സൂചനയാണെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. ഇത് വീട്ടിലെ നെഗറ്റീവ് എനർജി കുറയ്ക്കുമെന്നാണ് വിശ്വാസം. ചുമരിൽ ഉറുമ്പുകൾ മുകളിലേക്ക് നീങ്ങുന്നത് കണ്ടാൽ അത് ജീവിതത്തിലെ പുരോഗതിയുടെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അടയാളമായി വാസ്തുവിൽ പറയുന്നു. എന്നാൽ ഉറുമ്പുകൾ താഴേക്ക് പോകുന്നത് കാണുന്നത് നല്ലതിന്റെ സൂചനയല്ലെന്നാണ് വിശ്വാസം. മേൽക്കൂരയിൽ നിന്ന് ഉറുമ്പുകൾ പുറത്തുവരുന്നത് കണ്ടാൽ അത് സാമ്പത്തിക നേട്ടത്തിന്റെയും സമ്പത്ത് വർദ്ധിക്കുന്നതിന്റെയും അടയാളമായി കണക്കാക്കുന്നു.
കറുത്ത ഉറുമ്പുകൾ കൂട്ടമായി നിങ്ങളുടെ വീട്ടിൽ എത്തുന്നത് ശുഭകരമായി കണക്കാക്കുന്നു. പലപ്പോഴും വീട്ടിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിശ്വാസം. എന്നാൽ ഉറുമ്പുകൾ ഇത്തരത്തിൽ വീട്ടിലെത്തുന്നത് ദോഷമായും ചിലർ കരുതുന്നു. ഇത് ബന്ധുക്കൾക്കിടയിൽ തർക്കങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. വീടിന്റെ പടിഞ്ഞാറ് ഭിത്തിയിൽ നിന്ന് കറുത്ത ഉറുമ്പുകൾ പുറത്തുവരുന്നത് കാണുന്നതും ശുഭസൂചനയായി കണക്കാക്കുന്നു.
Ants frequently entering homes are associated with various auspicious and inauspicious signs in Vastu Shastra beliefs. According to these traditional beliefs, the movement and colour of ants, as well as the direction from which they appear, are linked to prosperity, progress, financial gains or possible conflicts. These are traditional beliefs and are not scientifically established.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |