SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.42 AM IST

വിളക്ക്  കൊളുത്തുമ്പോൾ ദിശ മാത്രം നോക്കിയാൽപോര; ചെറിയ തെറ്റുകൾ വലിയ ആപത്തുകൾ വരുത്തിവയ്‌ക്കും

viswasam

സാധാരണ വീടുകളിൽ ഒറ്റത്തിരിയിട്ടാണ് വിളക്ക് കൊളുത്തുന്നത്. എന്നാൽ, ഒറ്റത്തിരി മാത്രമിട്ട് വിളക്ക് കൊളുത്താൻ പാടില്ലെന്നാണ് വിശ്വാസം. ഒരു ഭാഗത്ത് മാത്രം കത്തിക്കുകയാണെങ്കിൽ രണ്ട് തിരികൾ ഒരുമിച്ച് കൈ തൊഴുതിരിക്കുന്നത് പോലെ വച്ചുവേണം തിരി കത്തിക്കാൻ. രാവിലെ കിഴക്ക് ദർശനമായി കത്തിച്ച് വയ്‌ക്കേണ്ടത് ഇത്തരത്തിലുള്ള വിളക്കാണെന്നാണ് ആചാര്യന്മാർ പറയുന്നത്.

മൂന്ന്, അഞ്ച് തുടങ്ങി ഒറ്റസംഖ്യയിലുള്ള തിരിയാണ് ഉപയോഗിക്കേണ്ടത്. മൂന്നും അഞ്ചും തിരികളും വീട്ടിൽ കത്തിക്കാവുന്നതാണ്. മൂന്നും അഞ്ചും തിരികളും വീട്ടിൽ കത്തിക്കാവുന്നതാണ്. മൂന്ന് തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നതെങ്കിൽ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിശകൾ തിരഞ്ഞെടുക്കാം. വടക്കിന് പകരം വടക്ക് കിഴക്കായും തിരി തെളിയിക്കാവുന്നതാണ്. അഞ്ച് തിരിയിട്ടാണ് വിളക്ക് കത്തിക്കുന്നതെങ്കിൽ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകൾക്ക് പുറമേ വടക്കുകിഴക്ക് ഭാഗത്തേക്കും തിരിയിടാം.

ഏഴ് തിരിയിടുന്ന വിളക്കാണെങ്കിൽ വടക്കുകിഴക്ക്, തെക്കുകിഴക്ക്, വടക്കുപടിഞ്ഞാറ് എന്നീ ദിശകളിലേക്കും കൂടി തിരിയിടണം. വടക്ക് നിന്നും തിരി കത്തിച്ച് തുടങ്ങി പ്രദക്ഷിണം വച്ചാണ് തിരി തെളിച്ച് വരേണ്ടത്. കത്തിക്കാൻ വച്ച തിരി കെടുത്തുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISWASAM, ASTROLOGY, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY