SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.20 PM IST

നക്ഷത്രം ഇതാണോ? കുടുംബത്തിൽ ഉടനെ ഒരു നല്ല കാര്യം നടക്കും, ഒപ്പം ധനനേട്ടവും

astrology
പ്രതീകാത്മക ചിത്രം

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

അശ്വതി: തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം.

ഭരണി: വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.

കാര്‍ത്തിക: പണസംബന്ധമായി നിയമനടപടികള്‍, കുടുംബത്തില്‍ സുഖവും സമാധാനവും.

രോഹിണി: ജാമ്യം നില്‍ക്കരുത്, അസ്വസ്ഥതകള്‍ സൃഷ്ടിക്കും. സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം.

മകയിരം: സഹായിച്ചവര്‍ ശത്രുക്കള്‍ ആകും, കലഹം ഉണ്ടാകാന്‍ സാദ്ധ്യത. ഭൂമി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും.

തിരുവാതിര: ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, സ്ത്രീകള്‍ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കും.

പുണര്‍തം: കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ആശുപത്രി വാസം വേണ്ടിവരും, വിശ്വാസവഞ്ചന നേരിടും.

പൂയം: വിവാഹാദി കര്‍മ്മങ്ങള്‍ കുടുംബത്തില്‍ നടക്കും, ബന്ധുബലം വര്‍ദ്ധിക്കും, ധനനേട്ടം.

ആയില്യം: സാഹിത്യകാരന്മാര്‍ക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും.

മകം: വാഹനസുഖം, യാത്രാഗുണം, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഔഷധ സേവ വേണ്ടി വരും.

പൂരം: ധനപരമായി ഉയര്‍ച്ച, വിദ്യാവിജയം, ധനനേട്ടം, വിദേശത്തുനിന്നും ശുഭവാര്‍ത്ത, ശത്രുജയം.

ഉത്രം: ബന്ധുഗുണം,പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തീക പ്രയാസങ്ങള്‍ക്ക് കുറവ് വരും.

അത്തം: മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും,സന്തോഷം നിറഞ്ഞ സമയം. കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.

ചിത്തിര: ഇഷ്ടഭക്ഷണ ലബ്ധി, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം, മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യും.

ചോതി: സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ അനുഭവത്തില്‍ വരും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, രോഗാവസ്ഥ.

വിശാഖം: വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

അനിഴം: സംസാരം മുഖേനെ തൊഴില്‍ സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും, മറ്റുള്ളവര്‍ ശത്രുതയോടെ പെരുമാറും, കുടുംബസ്വത്തിലുള്ള തര്‍ക്കം കോടതിയിലെത്തും.

കേട്ട: തൊഴില്‍ രംഗത്ത് സുരക്ഷിതിമില്ലായ്‌മ. മുറിവോ ചതവോ പറ്റാം. ആരോഗ്യ സംരക്ഷണത്തില്‍ ആതീവ ജാഗ്രത വേണം.

മൂലം: ബന്ധുക്കള്‍ ശത്രുക്കളാകും. ദുരിതം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം.

പൂരാടം: സ്ത്രീസംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം, അന്യരോട് കയര്‍ക്കും.

ഉത്രാടം: വാഹനം ഉപയോഗിക്കുന്നവര്‍ കരുതലോടെയിരിക്കുക. ആത്മവിശ്വാസം നഷ്‌ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, ധനനഷ്ടം.

തിരുവോണം: മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കും, സുഖക്കുറവ്.

അവിട്ടം: പുതിയ തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം.

ചതയം: ജോലി നഷ്ടം, യാത്രയില്‍ ധനനഷ്ടം, വ്യവഹാരങ്ങളില്‍ പരാജയ ഭീതി. ലോണുകളും മറ്റും പ്രതികൂലമായേക്കാം.

പൂരുരുട്ടാതി: ഗൃഹത്തിന് മോടി പിടിപ്പിക്കും, നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം. ജോലിമാറ്റം അനുകൂലമായതില്‍ സന്തോഷിക്കും.

ഉത്തൃട്ടാതി: ആത്മീയ ചിന്ത ഉണരും, ദാമ്പത്യത്തില്‍ പുതിയ ഉന്മേഷം അനുഭവത്തില്‍ വരും. സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകള്‍ മാറും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത.

രേവതി: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും. പ്രണയ കാര്യങ്ങിളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, VISWASAM, FUTURE PREDICTIONS, BIRTHSTAR PREDICTION, MALAYALAM ASTROLOGY, JATHAKABHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY