SignIn
Kerala Kaumudi Online
Saturday, 04 July 2026 6.20 PM IST

വീട്ടിൽ പൂച്ച വരുന്നതും ചാകുന്നതും എന്തിന്റെ സൂചന? അവഗണിക്കരുത്

cat
പ്രതീകാത്മക ചിത്രം

നിരവധി വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു മൃഗമാണ് പൂച്ച. വീട്ടിൽ പുറത്തുനിന്നുള്ള പൂച്ച വരുന്നതിലും ചത്തു കിടക്കുന്നതിലുമെല്ലാം പല കാരണങ്ങളുണ്ടെന്നാണ് വിശ്വാസം.

  • ഇളം നിറമുള്ള പൂച്ച വീട്ടിൽ വന്നുകയറിയാൽ വിവാഹം നടക്കുമെന്നാണ് വിശ്വാസം.
  • ഗർഭിണിയായ പൂച്ച വീട്ടിൽ വന്ന് പ്രസവിക്കുന്നത് ഉടൻ മംഗളകർമ്മം നടക്കുമെന്നതിന്റെ സൂചനയാണ്.
  • മുറിവേറ്റ പൂച്ച വീട്ടിൽവന്ന് ചാകുന്നത് ദൃഷ്ടിദോഷമോ ഭൂമിക്കേറ്റ ശാപമോ മൂലമാകാം.
  • പൂച്ച വീട്ടിൽ വന്ന് ചാകുന്നത് എന്തെങ്കിലും അപകടം നടക്കുന്നതിന്റെ സൂചനയാണ്.
  • ഇരുണ്ട നിറത്തിലെ പൂച്ച വീട്ടിൽ വന്നുകയറുന്നത് ദോഷഫലം വർദ്ധിക്കുന്നതിന്റെ സൂചനയാണ്.
  • പൂച്ചകൾ വന്നും പോയുമിരിക്കുന്നത് വീട്ടിലെ താമസക്കാരുടെ ആരോഗ്യത്തിൽ ചാഞ്ചാട്ടമുണ്ടാകുമെന്നതിന്റെ സൂചനയാണ്. ഗൃഹനാഥൻ സമ്മർദ്ദത്തിലാകുമെന്നും വിശ്വാസമുണ്ട്.
  • വന്നുകയറുന്ന പൂച്ച വീട്ടിലെ പാൽ കട്ടുകുടിക്കുകയാണെങ്കിൽ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്നാണ് വിശ്വാസം.
  • പൂച്ച വീട്ടിൽവന്ന് മൂത്രമൊഴിക്കുന്നത് അശുഭകാര്യങ്ങൾ നടക്കുമെന്നതിന്റെ സൂചനയാണ്.
  • വീട്ടിൽ വെളുത്ത പൂച്ചയെ വളർത്തിയാൽ സാമ്പത്തിക ഉയർച്ചയുണ്ടാകുമെന്നാണ് വിശ്വാസം.
  • കറുത്ത പൂച്ച ഇടത്തുനിന്ന് വലത്തോട്ട് പാത മുറിച്ച് കടക്കുകയാണെങ്കിൽ അത് ദോഷഫലങ്ങൾക്ക് കാരണമായേക്കാം.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAT ENTERING HOME, POOCHA VISHWASANGAL, VEETIL POOCHA VANNAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY