SignIn
Kerala Kaumudi Online
Friday, 03 July 2026 7.45 PM IST

സാമ്പത്തികമായി നേട്ടമുണ്ടാക്കുന്ന നക്ഷത്രക്കാർ ഇവരാണ്,​ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായമുണ്ടാകും

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 4 മിഥുനം 20 ശനിയാഴ്ച. ( 18 നാഴിക 51 വിനാഴിക വരെ അവിട്ടം നക്ഷത്രം ശേഷം ചതയം നക്ഷത്രം ) [ ചതുർദശി തിഥി 16 നാഴിക 11 വിനാഴിക വരെ ] ( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )


അശ്വതി: ധനപരമായ കാര്യങ്ങളിൽ നേട്ടം, അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കാൻ സാധിക്കും, ജന്മനാട്ടിലേക്ക് സ്ഥാനമാറ്റം. മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും, വാഹനഭാഗ്യം, ധനലഭ്യത,

ഭരണി: ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാന ലഭ്യത, സന്താനങ്ങൾ വഴി നേട്ടങ്ങൾ കൈവരിക്കും, ധനസമൃദ്ധി, കുടുംബ സമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും.

കാർത്തിക: ചെലവു വർദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ഭൂമിയുടെ ക്രയവിക്രയങ്ങൾ നടക്കും, ധനപരമായി നല്ല സമയം, എതിർക്കുന്നവരെ കീഴ്‌പ്പെടുത്തും.

രോഹിണി: പ്രത്യേകാഭിലാഷങ്ങൾ നടപ്പിലാകും, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം ഉണ്ടാവാൻ സാധിക്കും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും.

മകയിരം: സഹോദരരുമായി കലഹം, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, അയൽക്കാരുമായി കലഹങ്ങൾ ഉണ്ടാകാൻ ഉള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.

തിരുവാതിര: അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും, പ്രവർത്തന രംഗത്ത് വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും, പ്രവൃത്തികൾക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം.

പുണർതം: യാത്രയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യത, പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക, രോഗ സാദ്ധ്യത, കർക്കശമായ തീരുമാനങ്ങൾ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും.

പൂയം: തൊഴിൽപരമായ കഴിവ് പ്രദർശിപ്പിക്കാൻ അവസരം ലഭിക്കും,, രാഷ്ട്രീയ രംഗത്ത് ഉള്ളവർക്കും കലാ രംഗത്ത് ഉള്ളവർക്കും ധനസമൃദ്ധി ഉണ്ടാകും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികൾ സൗമ്യമായ രീതിയിൽ ഇടപെടും.

ആയില്യം: ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യും, തൊഴിലിൽ ഉയർച്ച കൈവരിക്കാൻ സാധിക്കും, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തി.

മകം: കർമ്മരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകൾ മൂലം സുഖവും സമാധാനവും.

പൂരം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും, ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും, വിദ്യാർത്ഥികൾക്ക് നല്ലസമയം, സഹോദര സഹായം ലഭിക്കും.

ഉത്രം: വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സർവാഭീഷ്ട സിദ്ധി, സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂർവ്വം പെരുമാറും. അത്തം: ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും, സ്ത്രീ വിഷയങ്ങളിൽ അമിതമായ താൽപ്പര്യം കാണിക്കും.

ചിത്തിര: നൂതന സംരംഭങ്ങൾ തുടങ്ങും, ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കണം, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും, ശത്രുവർദ്ധന ഉണ്ടാകും

.

ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, യാത്രയിൽ വളരെ കരുതൽ വേണം.

വിശാഖം: ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക, തൊഴിൽരംഗത്ത് അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാവും,
അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കൾ വർദ്ധിക്കും.

അനിഴം: ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും, സർവ വിധത്തിലുള്ള ഐശ്വര്യങ്ങളും ലഭിക്കും, മുൻകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ആകർഷകമായി പെരുമാറും.

കേട്ട: മുൻകോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ മനഃപ്രയാസങ്ങൾക്ക് വഴിയൊരുക്കും, അപകീർത്തിപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കും സൂക്ഷിക്കുക.

മൂലം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും, ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാൻ ഉള്ള സാദ്ധ്യത കൂടുതൽ ആയിരിക്കും.

പൂരാടം: കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയ സാദ്ധ്യത, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും.

ഉത്രാടം: വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും,
നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴയ്ക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

തിരുവോണം: അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തിൽ മുന്നേറണമെന്നു മോഹം ജനിക്കും.
തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും.

അവിട്ടം: സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ ശാന്തിയും സമാധാനവും, കുടുബ സമാധാനം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, ഈശ്വരാരാധന നടത്തും.

ചതയം : സർവ വിഘ്നങ്ങളും അകലും, വിദേശ നിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ആവേശപൂർവം ജോലികൾ ചെയ്തു തീർക്കും.

പൂരുരുട്ടാതി: യാത്രയിൽ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിർവഹിക്കും, യാത്രയിൽ ഗുണാനുഭവങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കുടുബാംഗങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകും.

ഉത്രട്ടാതി: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല, ആഗ്രഹങ്ങൾ സഫലമാകും, കീർത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം.

രേവതി: ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും, സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ,
പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, YOURS TOMORROW, PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY