SignIn
Kerala Kaumudi Online
Saturday, 11 July 2026 7.41 AM IST

നിങ്ങളുടെ കൈയിൽ സൂര്യരേഖയുണ്ടോ? ഈ ഒരൊറ്റ കാര്യം ചെയ്‌താൽ ഭാഗ്യം കൂടെവരും

viswasam

നമ്മുടെ ഉള്ളംകൈയിൽ കാണപ്പെടുന്ന രേഖകളെ അടിസ്ഥാനമാക്കി ഭാവി- ഭൂത-വർത്തമാനം പ്രവചിക്കുന്ന ശാസ്‌ത്രശാഖയാണ് ഹസ്‌തരേഖാശാസ്‌ത്രം. ഇതുപ്രകാരം കൈപ്പത്തിയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് സൂര്യരേഖ അല്ലെങ്കിൽ ഭാഗ്യരേഖ . മോതിരവിരലിന് തൊട്ടുതാഴെയാണ് ഇതിന്റെ സ്ഥാനം. ചെറുവിരലിനും നടുവിരലിനും ഇടയിലുള്ള ഈ സ്ഥാനത്തെ 'സൂര്യ മണ്ഡലം'(സൺ മൗണ്ടൻ) എന്ന് വിളിക്കുന്നു. ഇവിടെ ലംബമായി കാണപ്പെടുന്ന രേഖയാണ് സൂര്യരേഖ.

സൂര്യരേഖ വ്യക്തമായാണ് കാണപ്പെടുന്നതെങ്കിൽ അത് വിജയത്തിന്റെ അടയാളമാണ്. ചെയ്യുന്ന കാര്യങ്ങളിൽ പെട്ടെന്ന് അംഗീകാരവും പ്രശസ്‌തിയും ലഭിക്കാൻ ഈ രേഖ സഹായിക്കുന്നു. അതേസമയം, കഠിനാദ്ധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് ജീവിത വിജയം കൈവരിക്കാൻ സാധിക്കൂ. സൃഷ്‌ടിപരമായ കഴിവുകൾ ഉള്ളവരിലോ കല, സംഗീതം, സാഹിത്യം തുടങ്ങിയ മേഖലകളിൽ തിളങ്ങുന്നവരിലോ ഈ രേഖ ലംബമായി കാണപ്പെടാറുണ്ട്. സൂര്യരേഖ ബലമുള്ളതാണെങ്കിൽ സർക്കാർ മേഖലയിൽ ഉയർന്ന പദവി ലഭിക്കാനോ രാഷ്‌ട്രീയത്തിൽ ശോഭിക്കാനോ സാദ്ധ്യതയുണ്ട്.

ഈ രേഖ തിരമാലയുടെ ആകൃതിയിലാണെങ്കിൽ അത് ശുഭകരമല്ല. ഇക്കാരണത്താൽ വ്യക്തിയുടെ മനസ് വ്യതിചലിച്ചുകൊണ്ടേയിരിക്കും. അത്തരമൊരു വ്യക്തിക്ക് ഒരിക്കലും ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. സൂര്യരേഖയിൽ ഗുണനം പോലുള്ള അടയാളങ്ങളുണ്ടെങ്കിൽ അത് ദുഃഖത്തിന് കാരണമാകുന്നു. മോതിരവിരൽ വരെ ഈ രേഖ മുറിയാതെ നീങ്ങുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് അതിശയിപ്പിക്കുന്ന ഭാഗ്യമുണ്ടെന്നാണർത്ഥം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALMISTRY, GOOD LUCK, SUCCESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY