SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.00 PM IST

തവിട്ട് നിറത്തിലുള്ള നായയെ സ്വപ്നം കാണാറുണ്ടോ? ഭാവിയെക്കുറിച്ചുള്ള വലിയ സൂചനയാണ്, അവഗണിക്കരുത്

dog
പ്രതീകാത്മകചിത്രം

സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാക്കില്ല. നാം കാണുന്ന ഓരോ സ്വപ്നത്തിനും ഓരോ അർത്ഥങ്ങൾ ഉള്ളതായി പറയപ്പെടുന്നു. അതിൽതന്നെ ചില ജീവികളെ സ്വപ്നം കാണുന്നത് സംബന്ധിച്ച് പല വിശ്വാസങ്ങളും നിലനിൽക്കുന്നു. അതിൽ ഒന്നാണ് നായ. നായയെ സ്വപ്നം കാണുന്നത് നിങ്ങളുടെ ജീവിതത്തിലെ ചില സൂചനകളാണ്.

സ്വപ്നത്തിൽ ഒരു നായ നിങ്ങളെ കടിക്കുന്നതായി കണ്ടാൽ ശ്രദ്ധിക്കണം. നായ നിങ്ങളുടെ കൈയിൽ കടിക്കുന്നതായാണ് സ്വപ്നം കാണുന്നതെങ്കിൽ ഇത് അടുപ്പക്കാർ നിങ്ങളെ ഒറ്റിക്കൊടുക്കുമെന്നതിന്റെ സൂചനയാണെന്ന് വിശ്വസിക്കുന്നു. ഈ സ്വപ്നം നിസാരമായി കാണരുത്. കൂടാതെ നിങ്ങളുടെ എല്ലാ ബന്ധങ്ങളെക്കുറിച്ചും ബോധവാന്മാരുമായിരിക്കണം. ഒരു മോശം സാഹചര്യത്തിൽ പ്രതിബന്ധങ്ങൾക്കിടയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ വിട്ടുപോയേക്കാമെന്നതിന്റെ സൂചനയാണിത്.

നിങ്ങളെ ഒരു നായ ഓടിക്കുന്നതായി സ്വപ്നം കണ്ടാൽ അത് പ്രണയത്തെ പ്രതിനിധീകരിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള വ്യക്തിയും നിങ്ങളുമായി ആഴത്തിലുള്ള സ്നേഹത്തിലാണ് എന്നതിന്റെ സൂചനയാണ്.

നിങ്ങളുടെ സ്വപ്നത്തിൽ തവിട്ട് നിറത്തിലുള്ള നായയെ കണ്ടാൽ അത് അശുഭകരമായി കണക്കാക്കുന്നു. ഇത് ഒരുനല്ല ശകുനമല്ല. മാത്രമല്ല നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രയാസങ്ങളെയും വിഷകരമായ സമയത്തെയും സൂചിപ്പിക്കുന്നുവെന്നാണ് വിശ്വാസം. തവിട്ട് നിറത്തിലുള്ള നായയെ സ്വപ്നം കണ്ടാൽ എന്ത് ചെയ്യുന്നതിന് മുൻപും രണ്ട് തവണ ചിന്തിക്കുക. വെളുത്ത നിറത്തിലുള്ള നായയെയാണ് സ്വപ്നം കാണുന്നതെങ്കിൽ അത് സന്തോഷത്തെ സൂചിപ്പിക്കുന്നു.

English Summary

The article interprets dog dreams as indications about one's life. A dog biting the hand in a dream suggests betrayal by loved ones, cautioning about relationships. Conversely, being chased by a dog signifies deep mutual love. Dreaming of a brown dog portends difficulties, urging careful thought. A white dog, however, symbolizes happiness.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG DREAM MEANING, DREAMING ABOUT DOGS, DOG DREAM INTERPRETATION, BROWN DOG DREAM MEANING, WHITE DOG DREAM MEANING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY