SignIn
Kerala Kaumudi Online
Friday, 28 August 2026 10.29 PM IST

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരനെ തെരുവ് നായ ആക്രമിച്ചു, കൈയ്ക്കും കാലിനും പരിക്ക്

sog-attack-
തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഐസാം

തിരൂർ : വെട്ടം പരിയാംപുരം കോവളത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന നാലുവയസുകാരന് നേരെ തെരുവ് നായയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. കുട്ടിയുടെ കൈക്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

വെട്ടം പരിയാപുരം കോവളം സ്വദേസി നടക്കായി പറമ്പിൽ അബ്ദുൾ ജബ്ബാറിന്റെ മകൻ ഐസാമിനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്ന കുട്ടിയെ നായ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഐസാമിനെ ഉടൻതന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെങ്കിലും കൈയുടെ പരിക്ക് സാരമുള്ളതിനാണ് ഞായറാഴ്ചയോടെ അഡ്മിറ്റാകാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസം മുമ്പ് തൊട്ടടുത്ത പ്രദേശമായ കാനൂരിൽ മൂന്നുപേരെ തെരുവ് നായ ആക്രമിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRAY DOG, STRAY DOG ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA