SignIn
Kerala Kaumudi Online
Monday, 20 July 2026 9.38 AM IST

നിലവിളക്കിൽ ആദ്യം എണ്ണയോ തിരിയോ? തെറ്റിയാൽ ഉണ്ടാകുന്നത് വലിയ ദോഷങ്ങൾ

nilavilakku

​​നിലവിളക്കിൽ എണ്ണയാണോ തിരിയാണോ ആദ്യം വീഴ്‌ത്തേണ്ടത്?. വളരെ ലളിതമായ കാര്യമായാണ് ഇതിനെ പലരും കാണുന്നത്. ആത്മീയമായ കാര്യങ്ങളിലെ അറിവില്ലായ്‌മയാണ് അത്തരത്തിലുളള സമീപനങ്ങൾക്ക് കാരണം. ഭാഗ്യവും ഐശ്വര്യവും വീട്ടിലേക്ക് വരണമെങ്കിൽ വിളക്കുതെളിക്കുമ്പോൾ അടിസ്ഥാനപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  • നിലവിളക്കിലേക്ക് നമ്മൾ ആദ്യം പകരേണ്ടത് എണ്ണയാണ്. എണ്ണ പകർന്നതിന് ശേഷമാണ് തിരി ഇടേണ്ടത്. ഇതിന് വ്യക്തമായ ചില കാരണങ്ങളുണ്ട്. ആത്മീയപരമായി എണ്ണ ശക്തിയെയും തിരി പ്രാണനെയും സൂചിപ്പിക്കുന്നതാണ്. ശക്തിയില്ലാതെ പ്രാണൻ നിലനിൽക്കില്ല. അതിനാൽ പ്രാണന് ആധാരമായിരിക്കുന്ന എണ്ണയാണ് വിളക്കിലേക്ക് ആദ്യം പകരേണ്ടത്.
  • എണ്ണ ലക്ഷ‌്മീ ചൈതന്യമായി പറയപ്പെടുന്ന ഒരു ദിവ്യ വസ്‌തുവാണ്. അതിനാലാണ് സന്ധ്യാസമയങ്ങളിൽ ആർക്കും എണ്ണ ദാനമായി നൽകരുതെന്ന് പറയുന്നത്. ലക്ഷ്‌മീ ചൈതന്യം നിറഞ്ഞിരിക്കുന്ന പീഢത്തിലായിരിക്കണം അഗ്നിദേവനെ കുടിയിരുത്താനെന്ന വിശ്വാസവും ഇതിനുപിന്നിലുണ്ട്.
  • രണ്ട് തിരികളുടെ അഗ്രഭാഗങ്ങൾ തൊഴുതു പിടിക്കുന്നതുപോലെ ചേർത്ത് ഒറ്റ തിരിയായാണ് നിലവിളക്കിൽ ഉപയോഗിക്കേണ്ടത്. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഐക്യത്തെയാണ് സൂചിപ്പിക്കുന്നത്. ശിവശക്തീ സങ്കൽപ്പം ഇതിനുപിന്നിലുള്ളതിനാൽ ദാമ്പത്യജീവിതം സന്തുഷ്‌ടാമാകാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കുന്നു.
  • അഞ്ച് തിരിയിട്ടുള്ള ഭദ്രദീപം കൊളുത്തുന്നതും ഐശ്വര്യത്തിന് നല്ലതാണ്.
  • എള്ളെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. ശനിദോഷങ്ങൾ ഇല്ലാതാക്കാൻ ഇത് വളരെ നല്ലതാണ്. നെയ്യ് ഉപയോഗിക്കുന്നതിലൂടെ സർവദുരിതങ്ങളിൽ നിന്നും മോക്ഷപ്രാപ്‌തി ലഭിക്കുന്നു.
  • സാധാരണയായി കിഴക്ക്, പടിഞ്ഞാറ് ദിശകളിലേക്ക് തിരിയിട്ടാണ് വിളക്ക് കൊളുത്തുന്നത്. സൂര്യൻ ഉദിച്ചുയരുന്നത് കിഴക്ക് ദിശയിലായതിനാൽ ആ ദിശയിലേക്ക് തിരിയിട്ട് വിളക്ക് തെളിക്കുന്നതിലൂടെ ജീവിതത്തിൽ ഉയർച്ചയുണ്ടാകുമെന്നാണ് വിശ്വാസം.
  • സൂര്യൻ അസ്‌തമിക്കുന്നത് പടിഞ്ഞാറ് ദിക്കിലായതിനാൽ ആ ദിശയിൽ തിരിയിട്ട് വിളക്ക് തെളിക്കുന്നതിലൂടെ രോഗങ്ങൾ, ദുരിതങ്ങൾ, ദാരിദ്ര്യം, ശത്രുദോഷം തുടങ്ങിയവ ഇല്ലാതാക്കും.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POSITIVE, POSITIVE HOME, GODDESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY