SignIn
Kerala Kaumudi Online
Saturday, 18 July 2026 11.12 PM IST

വിവാഹം ആഗ്രഹിച്ച സമയത്ത് നടക്കും; സ്‌ത്രീകളും പുരുഷന്മാരും ചെയ്യേണ്ട ഏഴ് പരിഹാരങ്ങൾ

marriage-obstacles-
നവദമ്പതികൾ (പ്രതീകാത്മക ചിത്രം)

ജാതകത്തിലും ജ്യോതിഷപരമായ കാര്യങ്ങളിലും വിശ്വസിക്കുന്നവർ ഏറെയാണ്. ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ഇവർ വിശ്വാസവുമായി ബന്ധപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ഭൂരിഭാഗം പേരും വിശ്വസിക്കുന്ന ഒന്നാണ് ജാതകം. വിവാഹവുമായി ബന്ധപ്പെട്ട് ജാതകം നോക്കുന്നവരും ഏറെയാണ്. അതിനാൽത്തന്നെ ജാതകത്തിലെ ദോഷങ്ങളും പ്രശ്‌നങ്ങളും അനുസരിച്ച് എല്ലാവർക്കും ആഗ്രഹിക്കുന്ന സമയത്ത് തന്നെ വിവാഹം കഴിക്കാൻ സാധിക്കണമെന്നില്ല. എന്നാൽ, ഇതിനെല്ലാം പരിഹാര മാർഗമുണ്ട്. വിവാഹതടസം മാറാൻ സഹായിക്കുന്ന ചില പരിഹാരങ്ങൾ അറിയാം.

  • തിങ്കളാഴ്‌‌ച ദിവസം ശിവക്ഷേത്രത്തിൽ സ്വയംവര പുഷ്‌പാഞ്ജലി നടത്തുക. തിങ്കളാഴ്‌ച ദിവസം രോഹിണി നക്ഷത്രം വരികയാണെങ്കിൽ ഉത്തമമാണ്.
  • തിങ്കളാഴ്‌ച വ്രതമെടുത്ത് ശിവക്ഷേത്രം ദർശിക്കുക.
  • വെള്ളിയാഴ്‌ച ദിവസം ശിവക്ഷേത്രത്തിൽ വെള്ള പൂക്കൾ കൊണ്ട് അർച്ചന നടത്തുക.
  • പുരുഷന്മാർ വെള്ളിയാഴ്‌ച ദിവസം ഗണപതിക്ക് വെറ്റിലയും നാരങ്ങയും നാണയവും സമർപ്പിക്കുക.
  • പിതൃദോഷത്താൽ മംഗല്യം വൈകുന്നവർ പുണ്യതീർത്ഥങ്ങളിൽ ബലികർമം നടത്തുക.
  • ചൊവ്വാ ദോഷത്താൽ വിവാഹം വൈകുന്നവർ പവിഴക്കല്ല് ധരിക്കുക.
  • ദേവീ ക്ഷേത്രങ്ങളിൽ ചുവന്ന നിറത്തിലുള്ള പട്ട് സമർപ്പിക്കുന്നതും നല്ലതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARRIAGE REMEDIES, MANGALYA DOSHAM, MARRIAGE OBSTACLES, VIVAHA PARIHARAM, ASTROLOGY REMEDIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY