നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വിട്ട് പോയാലും അത് ഉൾക്കൊള്ളൻ പലപ്പോഴും നമ്മൾക്ക് കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരത്തിൽ മരിച്ചവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പാടില്ലെന്നാണ് വിശ്വാസം. അതിന് പിന്നിൽ നിരവധി കാരണങ്ങളും വിശ്വാസങ്ങളും ചുറ്റിപ്പറ്റി നിലനിൽക്കുന്നു.
അതിൽ ഒന്നാണ് കണ്ണാടി. പലപ്പോഴും മരിച്ചവരുടെ കണ്ണാടി അവരുടെ ഓർമയ്ക്കായി വീട്ടിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് വീട്ടിൽ നെഗറ്റീവ് എനർജി നിറയ്ക്കുന്നുവെന്നാണ് വിശ്വാസം. കണ്ണാടി മാത്രമല്ല മരിച്ചവരുടെ ടൂത്ത് ബ്രഷ്, ചീപ്പ്, ചെരുപ്പ് എന്നിവയും സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. ഗരുഡ പുരാണം അനുസരിച്ച് മരിച്ച വ്യക്തിയുടെ ആഭരണങ്ങൾ ഒരിക്കലും മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. അതുപോലെതന്നെ സ്വർണവും ഉപയോഗിക്കാൻ പാടില്ല.
സ്വർണം ഊർജ്ജസ്വലമായ ഗ്രഹമായി കരുതുന്ന സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. മരിച്ചയാളുടെ സ്വർണാഭരണങ്ങൾ ജീവിച്ചിരിക്കുന്നയാളുടെ ജീവിതത്തിൽ പ്രതികൂല ഫലമുണ്ടാക്കുമെന്നാണ് വിശ്വാസം. മരിച്ചവരുടെ വാച്ച് പലരും ഉപയോഗിക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ ചെയ്യുന്നു. എന്നാൽ ഇത് നെഗറ്റീവ് ഊർജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ മരിച്ചയാളുടെ ചരട്, വള പോലുള്ള സാധനങ്ങളും ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. പ്രായമായവർ ഉപയോഗിച്ചിരുന്ന കോളാമ്പി, വെറ്റിലച്ചെല്ലം പോലുള്ള വസ്തുക്കളും പലരും വീട്ടിൽ സൂക്ഷിച്ച് വയ്ക്കുന്നു. എന്നാൽ ഇത്തരം സാധനങ്ങൾ നെഗറ്റീവ് എനർജിക്ക് കാരണമാകുമെന്ന് ജ്യോതിഷികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |