SignIn
Kerala Kaumudi Online
Thursday, 09 July 2026 2.09 PM IST

ആമ വീട്ടിൽ വന്നോ? സൂചനകൾ അവഗണിക്കരുത്; ചില ജീവികൾ വരുന്നതിന്റെ കാരണമറിയാം

tortoise
പ്രതീകാത്മക ചിത്രം

പൂച്ച, നായ, പക്ഷികൾ തുടങ്ങി പല തരത്തിലെ മൃഗങ്ങളും പക്ഷികളും നമ്മുടെ വീടുകളിൽ വരാറുണ്ട്. ഇങ്ങനെ വരുന്നത് വീടിന് ഗുണവും ദോഷവുമാണെന്നാണ് വിശ്വാസം. ഏതൊക്കെ മൃഗങ്ങളാണ് ഭാഗ്യം കൊണ്ടുവരുന്നതെന്നും ദോഷം കൊണ്ടുവരുന്നതെന്നും തിരിച്ചറിയാം.

വീട്ടിൽ ഐശ്വര്യം കൊണ്ടുവരുന്ന ജീവികൾ

  • തത്ത: വീട്ടിൽ തത്ത വരുന്നത് ശുഭസൂചനയാണ്. സമ്പത്തിന്റെ ദേവനായ കുബേരനുമായി ബന്ധപ്പെട്ടിരിക്കുന്ന ജീവിയാണിത്. തത്ത ഐശ്വര്യത്തിന്റെ പ്രതീകം കൂടിയാണ്. സാമ്പത്തിക നേട്ടവും ഉയർച്ചയും കൊണ്ടുവരുന്നു.
  • ആമ: മഹാവിഷ്ണുവിന്റെ അവതാരമായ ആമ വീട്ടിൽ വരുന്നത് പോസിറ്റീവ് എനർജി നിറയുന്നതിന് കാരണമാവും. ലക്ഷ്മീദേവിയുടെ ആഗമനത്തിന്റെ സൂചന കൂടിയാണിത്. വീട്ടിൽ സന്തോഷവും ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കും.
  • ഇതുതല പാമ്പ്: രണ്ടുതലയുള്ള പാമ്പിന്റെ വരവ് ലക്ഷ്മീദേവിയുടെ ദർശനത്തിന്റെ സൂചനയാണ്. വീട്ടിൽ പണത്തിനും ആഹാരത്തിനും കുറവുണ്ടാവുകയില്ല.
  • തവള: ഐശ്വര്യത്തിന്റെ പ്രതീകമാണ് തവള. വീട്ടിൽ തവള വരുന്നത് സന്തോഷവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നു. തവള സമ്പത്തിന്റെ പ്രതീകം കൂടിയാണ്.
  • കറുത്ത ഉറുമ്പ്: ശനീ ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ് കറുത്ത ഉറുമ്പുകൾ. കറുത്ത ഉറുമ്പുകൾ നിരനിരയായി വരുന്നത് സമ്പത്തും സമൃദ്ധിയും വർദ്ധിപ്പിക്കും.

ശകുനവും ദുഃശകുനവും

  • വീട്ടിൽ നിന്നിറങ്ങുമ്പോൾ ഒരു നായയെ കാണുകയും അത് ചെവി ചൊറിയുകയും ചെയ്യുന്നത് നല്ലതല്ല.
  • കറുത്ത പൂച്ച വഴിക്ക് കുറുകെ പോകുന്നത് നല്ലതല്ല.
  • വെളുത്ത പൂച്ച കുറുകെ പോകുന്നത് ഭാഗ്യമാണ്.
  • കീരിയെ കാണുകയോ വഴി മുറിച്ചുകടക്കുകയോ ചെയ്യുന്നത് ശുഭസൂചനയാണ്.
  • കുയിലിന്റെ ശബ്ദം കേൾക്കുന്നത് നല്ലതാണെങ്കിലും കുയിലിനെ കാണുന്നത് അപശകുനമാണ്.
  • മൂങ്ങ, പ്രാവ്, വവ്വാൽ, കൊക്ക്, കഴുകൻ എന്നിവ വീട്ടിൽ വരുന്നത് അപശകുനമാണ്.
  • പശു വീട്ടിൽ വന്നുകയറുന്നത് നല്ലതാണ്.

English Summary

According to traditional beliefs, certain animals and birds are considered signs of good or bad luck. Parrots, turtles, frogs, black ants, and cows are believed to bring prosperity, while owls, pigeons, bats, cranes, and vultures are seen as inauspicious. Other omens include black cats crossing the path and sightings of dogs or cuckoos.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TORTOISE, TORTOISE BELIEF, TORTOISE AT HOME BELIEF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY