SignIn
Kerala Kaumudi Online
Wednesday, 08 July 2026 7.29 PM IST

സ്‌ത്രീ വിഷയങ്ങളിൽ ഇടപെടരുത്; ഈ നക്ഷത്രക്കാർ സൂക്ഷിച്ചില്ലെങ്കിൽ അപഖ്യാതി കേൾക്കാനിടയാകും

astrology
പ്രതീകാത്മക ചിത്രം

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 9 മിഥുനം 25 വ്യാഴാഴ്ച. ( 21 നാഴിക 49 വിനാഴിക വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം ) [ നവമി തിഥി 11 നാഴിക 4 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )


അശ്വതി: വളരെകാലമായി അനുഭവിച്ചുവന്നിരുന്ന വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്‌ദ്ധി, നവീന ഗൃഹ വാഹന യോഗം.

ഭരണി: വിദേശ ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും. കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും ലഭിക്കും.

കാര്‍ത്തിക: കര്‍മ്മരംഗത്ത് പുരോഗതി കൈവരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിവാഹബന്ധം വഴി നേട്ടം.

രോഹിണി: ശത്രുക്കള്‍ മിത്രങ്ങള്‍ ആകും. ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും.

മകയിരം: വിദേശവാസത്തിനുള്ള തടസം മാറും. സജ്ജന സംസര്‍ഗം കൊണ്ട്‌ നല്ല ഫലങ്ങള്‍ ലഭിക്കും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

തിരുവാതിര: ബാങ്ക്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്‌റ്റേറ്റ് മേഖല, സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം.

പുണര്‍തം: ധനപരമായ ഇടപാടില്‍ നേട്ടം ലഭിക്കും, വാഹനം വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റം ലഭിക്കും. കുടുംബത്തിൽ മംഗല്യ ഭാഗ്യം നടക്കും. പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.

ആയില്യം: അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മോഹ വിലയ്‌ക്ക് ഭൂമി വാങ്ങും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഉപരി പഠനത്തിന് സാദ്ധ്യത.

മകം: അവിചാരിത ധനലാഭമുണ്ടാകും. പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം.

പൂരം: മുടങ്ങി കിടന്ന ബിസിനസ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, ഇവയ്ക്ക് സാദ്ധ്യത, ലക്ഷ്യ ബോധവും നിശ്ചയ ദാർഢ്യവും ഉണ്ടാകും.

ഉത്രം: സ്ത്രീകള്‍ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധ വേണം.

അത്തം: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷ്‌മത പാലിക്കണം. ശരീര ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യനിലയില്‍ പ്രത്യേക ശ്രദ്ധവയ്ക്കണം.

ചിത്തിര: സ്ത്രീ വിഷയ ഇടപെടലുകൾ ഒഴിവാക്കണം. രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.

ചോതി: സല്‍കീര്‍ത്തി, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി, മാദ്ധ്യമങ്ങളില്‍ ശോഭിക്കും.

വിശാഖം: സന്താനത്തിന് ഉപരി പഠനം നടക്കും. പങ്കാളിയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം.

അനിഴം: സന്താനയോഗം കാണുന്നു. കുടുംബ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം ലഭിക്കും. വിദേശയാത്ര തരപെടും.

കേട്ട: കലാകായിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും, കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശാന്തി തിരികെ ലഭിക്കും. വ്യവഹാരങ്ങളില്‍ വിജയം.

മൂലം: വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും.

പൂരാടം: കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ പുതിയ വഴികള്‍ വന്നു ചേരും.

ഉത്രാടം: വിദേശ ധനവും, വസ്തുക്കളും ലഭിക്കും, മന:സാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി, ഭോജനസൗഖ്യം, സല്‍കീര്‍ത്തി.

തിരുവോണം: ഭര്‍ത്താവിന്റെയും - സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷ്‌മത വേണം. അലസത കാണിക്കരുത്.

അവിട്ടം: കള്ളക്കേസില്‍ പ്രതിയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സൂക്ഷ്‌മതയോടെ പെരുമാറണം. കുടുംബാംഗങ്ങളുടെ പ്രവര്‍ത്തന ശൈലി കൊണ്ട് ചീത്തപ്പേരുണ്ടാകാം.

ചതയം: രോഗ നിര്‍ണയ ആവശ്യങ്ങള്‍ക്കും സന്താന ജനനത്തിനുമായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം പിടിച്ചു പറ്റും.

പൂരുരുട്ടാതി: സ്ത്രീകള്‍ക്ക് അഗ്‌നി സംബന്ധമായ അപകടങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ജല യാത്രകള്‍, പണം കടം കൊടുക്കല്‍, അപഖ്യാതി കേള്‍ക്കല്‍ എന്നിവയ്ക്ക് സാദ്ധ്യത.

ഉത്തൃട്ടാതി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കും, അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാദ്ധ്യത, സാമ്പത്തികമായി അവസ്ഥ മോശമായിരിക്കും.

രേവതി: ധനം കടം കൊടുക്കരുത്. ദേഹദുരിതമുണ്ടാകാതെ സൂക്ഷിക്കണം, ജലം, അഗ്‌നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം, വീട്ടമ്മമാര്‍ക്ക് തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകളുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, VISWASAM, FUTURE PREDICTION, NAKSHATHRABHALAM, JATHAKABHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY