
2026 ജൂലായ് 13 മിഥുനം 29 തിങ്കളാഴ്ച. ( 51 നാഴിക 35 വിനാഴിക വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം ) [ ചതുർദശി തിഥി 31 നാഴിക 30 വിനാഴിക വരെ ] രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞവർക്ക് കിട്ടേണ്ടതുക ഭാഗികമായി ലഭിക്കും. പേരക്കുട്ടികളോടൊപ്പം നേരം ചെലവഴിക്കുന്നത് മനസ്സിൽ ആഹ്ളാദം നിറയ്ക്കും. തൊഴിൽ രംഗത്ത് നിന്ന് ആനുകൂല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം.
ഭരണി: ആധുനിക സാങ്കേതിക വിദ്യകൾ പഠിച്ചറിയാൻ സന്നദ്ധതയുണ്ടാവും. ഭൗതിക കാര്യങ്ങളിലെന്ന പോലെ ആത്മീയ കാര്യങ്ങളിലും ശ്രദ്ധ കാട്ടും. വിദ്യാഗുണം, താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ മേലുദ്യോഗസ്ഥർ സഹായിക്കും.
കാർത്തിക: വാക്ശക്തി പരുഷമാവുന്നതിനാൽ കുടുംബത്തിൽ തന്നെ ശത്രുക്കളുയരും. പണ സംബന്ധമായി നിയമ നടപടികൾ, ആത്മവിശ്വാസം ഇടയ്ക്കിടെ ചോരുന്നതായി തോന്നും.
രോഹിണി: പൊതുപ്രവർത്തകർക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരാം. ജാമ്യം നിൽക്കരുത്, അസ്വസ്ഥതകൾ സൃഷ്ടിക്കും. സ്ത്രീകൾ കാരണം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം.
മകയിരം: ഗുണകരമല്ലാത്ത കൂട്ടുകെട്ടുകളുടെ പിടിയിൽ നിന്നും പുറത്തുവരാൻ പറ്റാതെ വിഷമിക്കും.
സഹായിച്ചവർ ശത്രുക്കൾ ആകും, കലഹം ഉണ്ടാകാൻ സാദ്ധ്യത. ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
തിരുവാതിര: ആത്മവിശ്വാസത്തിന് ഭംഗം വന്നേക്കും. ആലസ്യം പിടികൂടുന്നതാണ്. ആഗ്രഹങ്ങൾ സാക്ഷാത്‌കരിക്കാൻ ശ്രമിച്ചാൽ തടസങ്ങൾ വിഷമിപ്പിക്കാം. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കില്ല, സ്ത്രീകൾ മൂലം ദുഃഖം, ചെലവ് ക്രമാതീതമായി വർദ്ധിക്കും.
പുണർതം: പ്രണയിനികൾ എതിർപ്പിനെ അഭിമുഖീകരിക്കും. രോഗക്ലേശിതർക്ക് പുതുചികിൽസ ആവശ്യമായേക്കും. കർമ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ആശുപത്രി വാസം വേണ്ടി വരും, വിശ്വാസവഞ്ചന നേരിടും.
പൂയം: ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്‌തേക്കും. വിദേശത്ത് കഴിയുന്നവർക്ക് പുതിയ അവസരങ്ങൾ കിട്ടാം. വിവാഹാദി കർമ്മങ്ങൾ കുടുംബത്തിൽ നടക്കും, ബന്ധു ബലം വർദ്ധിക്കും, ധന നേട്ടം.
ആയില്യം: അല്പലാഭങ്ങൾ ഉണ്ടാവും. പ്രയത്നത്തിന് അംഗീകാരം കിട്ടുന്നതാണ്. സാഹിത്യകാരന്മാർക്ക് പുതിയ അവസരങ്ങളോ പുതിയ രചനയോ സംജാതമാകും.
മകം: ഉന്നതരുടെ പ്രോൽസാഹനം കരുത്താകും. ശുപാർശകൾ ഫലം കാണുന്നതാണ്. വാഹനസുഖം, യാത്രാഗുണം, വിദേശത്ത്നിന്നും നല്ല വാർത്തകൾ കേൾക്കും. ഔഷധ സേവ വേണ്ടി വരും.
പൂരം: പുതിയ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അനുകൂലമായ സാഹചര്യം വന്നെത്തും. ധനപരമായി ഉയർച്ച, വിദ്യ വിജയം, ധന നേട്ടം, വിദേശത്തു നിന്നും ശുഭ വാർത്ത, ശത്രുജയം.
ഉത്രം: വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രീതി കൈവരും. ആദായം തടസ്സപ്പെടില്ല. ബന്ധുഗുണം, പുതിയ സുഹൃത്തുക്കളെ ലഭിക്കും, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരും.
അത്തം: തൊഴിലിൽ സ്ഥിരതയും സമാധാനവും പ്രതീക്ഷിക്കാം. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, സന്തോഷം നിറഞ്ഞ സമയം. കിട്ടാക്കടം പിരിഞ്ഞു കിട്ടും, പേരും പെരുമയും ഉണ്ടാകും.
ചിത്തിര: പ്രണയികൾക്ക് അനുകൂലസന്ദർഭമാണ്. ചെറുപ്പക്കാരുടെ വിവാഹതടസം നീങ്ങും. ഇഷ്ട ഭക്ഷണ ലബ്ധി, സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം, മാതാപിതാക്കൾക്ക് വേണ്ടി ത്യാഗം ചെയ്യും.
ചോതി: കരാറുകൾ പുതുക്കിക്കിട്ടാം. ഉന്നതോദ്യോഗസ്ഥരുടെ പ്രോൽസാഹനം ലഭിക്കുന്നതായിരിക്കും.
സാമ്പത്തീകമായി ഉള്ള ബുദ്ധിമുട്ടുകൾ അനുഭവത്തിൽ വരും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ.
വിശാഖം: അഭിനയം, സംഗീതം, ചിത്രകല തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നതാണ്. വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.
അനിഴം: വസ്തുവിൽപ്പനയിൽ നഷ്ടം വരാനിടയുണ്ട്. ബന്ധു തർക്കങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക ഉത്തമം.
സംസാരം മുഖേനെ തൊഴിൽ സ്ഥാപനത്തിൽ കുഴപ്പങ്ങൾ ഉണ്ടാകും, മറ്റുള്ളവർ ശത്രുതയോടെ പെരുമാറും, കുടുംബ സ്വത്തിലുള്ള തർക്കം കോടതിയിലെത്തും.
കേട്ട: കൃത്യനിഷ്ഠ പുലർത്താൻ കഴിഞ്ഞേക്കില്ല. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാവുന്നതാണ്.
തൊഴിൽ രംഗത്ത് സുരക്ഷിതത്വമില്ലായ്മ. മുറിവോ ചതവോ പറ്റാം. ആരോഗ്യ സംരക്ഷണത്തിൽ അതീവ ജാഗ്രത വേണം.
മൂലം: അനുകൂല സന്ദർഭങ്ങൾ വന്നുചേരുമെങ്കിലും അവയിൽ പലതും ശരിയായി പ്രയോഗിക്കാനാവാതെ വിഷമിക്കും. ബന്ധുക്കൾ ശത്രുക്കളാകും. ദുരിതം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല. ദാമ്പത്യ സുഖക്കുറവ് അനുഭവപ്പെടാം.
പൂരാടം: വാഗ്ദാനങ്ങൾ പാഴിലാക്കുന്നതിൽ വിഷമിക്കുന്നതാണ്. വായ്പയുടെ തിരിച്ചടവ് വൈകിയേക്കും.
സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, നഷ്ടങ്ങളോ കഷ്ടതകളോ ഉണ്ടാകാം , അന്യരോട് കയർക്കും.
ഉത്രാടം: വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും പണച്ചെലവുണ്ടാവും. വാഹനം ഉപയോഗിക്കുന്നവർ കരുതലോടെയിരിക്കുക. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, ധനനഷ്ടം.
തിരുവോണം: വ്യവഹാരം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തും. മനസ്സിലുദ്ദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും, സുഖക്കുറവ്.
അവിട്ടം: ചെലവധികരിക്കുന്നതാണ്. ഗൃഹത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്. പുതിയ തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം. ദാമ്പത്യം സുഖപ്രദം. ബന്ധു ഗുണം.
ചതയം: ഇഷ്ടാനിഷ്ടങ്ങൾ മുഖം നോക്കാതെ പ്രകടിപ്പിക്കുകയാൽ ശത്രുക്കൾ കൂടാനിടയുണ്ട്. ജോലി നഷ്ടം, യാത്രയിൽ ധന നഷ്ടം, വ്യവഹാരങ്ങളിൽ പരാജയ ഭീതി. ലോണുകളും മറ്റും പ്രതികൂലമായേക്കാം.
പൂരുരുട്ടാതി: ചെലവിൽ നിയന്ത്രണം അനിവാര്യമാണ്. സഹോദരരുമായി പിണങ്ങും, ഗൃഹത്തിന് മോടി പിടിപ്പിക്കും, നാൽക്കാലി മുഖേനെ സാമ്പത്തീക നേട്ടം. ജോലിമാറ്റം അനുകൂലമായതിൽ സന്തോഷിക്കും.
ഉത്തൃട്ടാതി: സാമ്പത്തികമായി മെച്ചമുണ്ടാവും. പക്ഷേ ധനപരമായ അമളികൾ വരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ആത്മീയ ചിന്ത ഉണരും, ദാമ്പത്യത്തിൽ പുതിയ ഉന്മേഷം അനുഭവത്തിൽ വരും. സാമ്പത്തീകമായി ഉള്ള ബുദ്ധിമുട്ടുകൾ മാറും, സന്താനങ്ങൾക്ക് ജോലി ലഭ്യത.
രേവതി: കർമ്മരംഗത്ത് സ്വാധീനം വർദ്ധിക്കും. രാഷ്ട്രീയത്തിൽ വിശ്വാസ്യത നേടിയെടുക്കുന്നതാണ്.
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, സർക്കാരിൽ നിന്നും അനുകൂലമായി മറുപടി ലഭിക്കും.പ്രണയ കാര്യങ്ങിളിൽ സന്തോഷം,കർമ്മരംഗം ഉഷാറാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |