SignIn
Kerala Kaumudi Online
Sunday, 12 July 2026 4.24 AM IST

വിദേശ ജോലി ചെയ്യുന്നവർക്ക് നല്ല സമയം ; ലോൺ, ചിട്ടി എന്നിവ ലഭിക്കും

astro

2026 ജൂലായ് 12 മുതൽ 2026 ജൂലൈ 18 വരെ

അശ്വതി
സ്ഥാനപ്രാപ്തിയും സജ്ജനസമ്പർക്കവും ഉണ്ടാകും. കുടുംബസ്വത്ത്, കൂട്ടുകച്ചവടം എന്നിവയിൽ ആദായം. വിദേശ ജോലി ചെയ്യുന്നവർക്ക് നല്ല സമയം. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയിക്കും. ശുഭദിനം-ചൊവ്വ

ഭരണി
ഗൃഹത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യനില അഭിവൃദ്ധിപ്പെടും. കർമ്മരംഗത്ത് പലവിധ നേട്ടങ്ങൾ. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. സ്വജ്ജനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം. കച്ചവടക്കാർ ശ്രദ്ധിച്ച് കാര്യങ്ങൾ നടത്തണം. ശുഭദിനം- വ്യാഴം

കാർത്തിക
ഭൂമിവാങ്ങും. ബിസിനസ്സിൽ ഗണ്യമായ പുരോഗതി. ജോലി ലഭിക്കും. സാമ്പത്തിക പുരോഗതി. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയം.വാഹനം വാങ്ങാൻ സാധിക്കും. പരസ്യങ്ങൾ മുഖേന വരുമാനം വർദ്ധിക്കും. ശുഭദിനം-ശനി

രോഹിണി
പുതിയ സുഹൃദ്ബന്ധം സ്ഥാപിക്കും. സഹോദര സഹായം ലഭിക്കും. കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് കാര്യങ്ങൾ ചെയ്യും. ചുറ്റുപാടുകൾ പൊതുവെ നന്നായിരിക്കും. പെൺകുട്ടികൾക്ക് ശുഭകാര്യങ്ങൾ നടക്കും. എതിരാളികളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തും. ശുഭദിനം-ചൊവ്വ

മകയീരം
ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. വി.ഐ.പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധനൽകും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. കലാരംഗത്തുള്ളവരുടെ പല കാര്യങ്ങളും നിറവേറും. നല്ല സമയം. പരസ്യങ്ങളിൽ നിന്നും ലാഭം ലഭിക്കും. ശുഭദിനം- വ്യാഴം

തിരുവാതിര
പ്രധാനപരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് നല്ലവാർത്തകൾ ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തി. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. പ്രണയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാധിക്കും. ശുഭദിനം- ശനി

പുണർതം
സന്താനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റും. പെൺകുട്ടികൾക്ക് മാതാപിതാക്കളുടെ ആശീരവാദവും സ്‌നേഹവും ലഭിക്കും. ചുറ്റുപാടുകൾ പൊതുവെ മെച്ചമായിരിക്കും. പെട്ടെന്നുള്ള തീരുമാനങ്ങൾ നടപ്പാക്കാരുത്. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്തികരമല്ല. ശുഭദിനം-ബുധൻ

പൂയം
കാര്യനേട്ടം. മാനസിക സമ്മർദ്ദം വർദ്ധിക്കും. തൊഴിൽനേട്ടം, ഈശ്വരാധീനം എന്നിവ ഉണ്ടാകും. തർക്കവിഷയങ്ങൾക്ക് സാദ്ധ്യത വിവാഹ തടസ്സങ്ങൾ നീങ്ങും. ഉദ്ദേശിച്ച് ഉറപ്പിച്ച കാര്യങ്ങൾ ചെയ്തു തീർക്കും. ശുഭദിനം-വെള്ളി

ആയില്യം
തൊഴിൽരംഗത്ത് സ്ഥിരതയും ഉന്നതിയും. രാഷ്ട്രീയ മേഖലയിൽ വിവാദങ്ങൾക്ക് യോഗം. ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്ധം ശക്തമാകും. ഭൂമിസംബന്ധമായ കേസുകളിൽ അനുകൂലം. മാതാവിന് അരിഷ്ടത. സഹോദരങ്ങളുമായി കലഹം. ശുഭദിനം-തിങ്കൾ

മകം
കേസുകളിൽ പ്രതികൂലഫലം. ഏർപ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യം. പ്രമുഖരിൽ നിന്ന് അംഗീകാരം. തൊഴിൽരംഗത്ത് കലഹം. രോഗങ്ങൾ കുറയും. കടബാദ്ധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്ടമായ സമ്മാനങ്ങൾ ലഭിക്കും. പ്രശ്നങ്ങൾ പലതും തീർന്നുകിട്ടും. ശുഭദിനം -ശനി

പൂരം
വിദ്യാഭ്യാസ തടസ്സം മാറും. പ്രേമം കലഹത്തിൽ അവസാനിച്ചേക്കും. പൂർവ്വിക സ്വത്ത് അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക് കാരണമായേക്കും. ഏർപ്പെടുന്ന ഏതുകാര്യത്തിലും അതീവ ശ്രദ്ധ ആവശ്യം. അനാവശ്യ വിവാദത്തിന് സാദ്ധ്യത. ശുഭദിനം-ചൊവ്വ

ഉത്രം
കുടുംബകാര്യങ്ങൾ മറ്റുള്ളവരുമായി ചർച്ചചെയ്യാതിരിക്കുക. ചുറ്റുപാടുകൾ പൊതുവെ നന്നായിരിക്കും. അവിവാഹിതരായ പെൺകുട്ടികൾക്ക് ചില്ലറ ആരോഗ്യപ്രശ്നങ്ങൾ. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ രമ്യമായ വാക്കുകൾ ഉപയോഗിക്കുക. ശുഭദിനം - വ്യാഴം

അത്തം
സഹപ്രവർത്തകരോട് അതിരുവിട്ടു പെരുമാറരുത്. പൊതുവെ നല്ല സമയം. ഇരുചക്ര വാഹനങ്ങളിലെ യാത്ര ശ്രദ്ധിക്കുക. വ്യാപാരത്തിൽ ലാഭം. വ്യാപാരത്തിലുള്ള ശത്രുത ഇല്ലാതാക്കും. പഴയ സ്റ്റോാക്കുകൾ വിറ്റുതീരും. ശുഭദിനം -വെള്ളി

ചിത്തിര
ഗൃഹനിർമ്മാണത്തിൽ പുരോഗതി. ലോൺ, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. വൈദ്യശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപമാനം. രാഷ്ട്രീയക്കാർക്ക് അപ്രതീക്ഷിത നേട്ടം. പ്രമുഖരുടെ അംഗീകാരം കിട്ടും. ഗൃഹനിർമ്മാണത്തിൽ തടസ്സം. ആരോഗ്യം തൃപ്തികരം. ശുഭദിനം - ബുധൻ

ചോതി
ഉദ്യോഗരംഗത്തെ പ്രതിസന്ധികൾ ഒത്തുതീർപ്പാകും. കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത. വാതരോഗികൾക്ക് രോഗശാന്തി. വളരെ വേണ്ടപ്പെട്ടവരുമായി കലഹിക്കും. ശത്രുക്കൾ വർദ്ധിക്കും. യാത്രാക്ലേശം. പൂർവ്വികഗൃഹം ലഭിക്കും. സ്വർണ്ണബിസിനസിലൂടെ ധനലബ്ധി. മനോദുഃഖം ശമിക്കും. ശുഭദിനം -തിങ്കൾ

വിശാഖം
റിയൽ എസ്റ്റേറ്റ് മേഖലയിൽ ശോഭിക്കും. വരുമാനത്തിൽ വർദ്ധനവ് . ആഗ്രഹിച്ചവസ്തുക്കൾ വാങ്ങും. പ്രതികൂലസാഹചര്യങ്ങളെ മറികടക്കും. പൊതുപ്രവർത്തകർക്ക് ഗുണകര. സന്തോഷത്തിന് ചില കാരണങ്ങൾ കണ്ടെത്താനാകും. വീട്ടിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ശുഭദിനം - ബുധൻ

അനിഴം
സാഹചര്യങ്ങൾ വിപരീതമായതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിൻമാറും. വാഹന ഉപയോഗം നിയന്ത്രിക്കണം. വ്യവസ്ഥകൾ പാലിക്കാൻ അത്യദ്ധ്വാനം. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും. മാതാപിതാക്കളുടെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാകും. ശുഭദിനം -ചൊവ്വ

തൃക്കേട്ട
വിശിഷ്ടവ്യക്തികളെ പരിചയപ്പെടാൻ അവസരം. ശത്രുതാ മനോഭാവത്തിലായിരുന്നവർ മിത്രങ്ങളാകും. മേലധികാരി അവധിയായതിനാൽ കൂടുതൽ ചുമതല ഏറ്റെടുക്കാൻ നിർബന്ധിതനാകും. ചെലവിനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. ശുഭദിനം -വ്യാഴം

മൂലം
ആയുധം, ധനം ,വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധയും സൂക്ഷ്മതയും വേണം. സ്വന്തമായ പ്രവർത്തന മണ്ഡലങ്ങൾക്ക് തുടക്കം കുറിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പരീക്ഷാ, ഇന്റർവ്യൂ പരീക്ഷണ നിരീക്ഷണങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. ശുഭദിനം -ബുധൻ

പൂരാടം
നിയമപരമായ ചില കാര്യങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കും. വ്യാപാര വിപണന മേഖലകളിൽ ഉണർവ്വ് ഉണ്ടാകും. ലാഭേച്ഛയില്ലാതെയുള്ള പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ ചേരും. പാരമ്പര്യ വിജ്ഞാനം ആർജിക്കും. പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ ഫലപ്രദമാക്കാൻ സാധിക്കും. ശുഭദിനം - വെള്ളി

ഉത്രാടം
ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഭൂമി വിൽക്കാൻ തീരുമാനിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമം ശീലമാക്കും. ആരോഗ്യനില മെച്ചപ്പെടും.ശുഭദിനം -വ്യാഴം

തിരുവോണം
സങ്കീർണ്ണമായ പ്രശ്നങ്ങൾ സുദീർഘമായ ചർച്ചയിലൂടെ പരിഹരിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം. ഐശ്വര്യവും വിജയവും വന്നുചേരും. ഭൂമി വാങ്ങാൻ സാധിക്കും. ശുഭദിനം-വ്യാഴം

അവിട്ടം
ജീവിതത്തിൽ മുന്നേറാനും ആഗ്രഹിച്ച വിജയം കൈവരിക്കാനുമുള്ള നിരവധി അവസരങ്ങൾ ലഭിക്കും. കർമ്മരംഗത്ത് ബുദ്ധിപൂർവ്വം മുന്നേറും. കിട്ടാക്കടം പിരിഞ്ഞുകിട്ടും. ആത്മീയ ചിന്തകൾ കൂടും.തൊഴിൽ രഹിതർക്ക് നല്ല അവസരങ്ങൾ ലഭിച്ചേക്കും. ശുഭദിനം -തിങ്കൾ

ചതയം
തറവാട് സ്വത്ത് ഭാഗിക്കുന്നത് ആലോചിക്കും. പല ആകുലതകളും ഈ വാരം മാറും. ജോലിക്കാർക്ക് സ്ഥാനക്കയറ്റം,​ തുടങ്ങിയ നല്ല വാർത്തകൾ ലഭിച്ചേക്കാം. തൊഴിൽ രഹിതർക്ക് പുതിയ അവസരങ്ങൾ. ഊഹക്കച്ചവടത്തിൽ ആദായം. പൊതുപ്രവർത്തകർ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെടും. ശുഭദിനം -ബുധൻ

പൂരുരൂട്ടാതി
ബിസിനസിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. ബിസിനസ്സ് സംബന്ധമായ യാത്രകൾ ഗുണകരം. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരുന്നതിനുള്ള തടസ്സം നീങ്ങും. പുണ്യസ്ഥലം സന്ദർശിക്കും. കൃഷികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ശുഭദിനം-തിങ്കൾ

ഉത്തൃട്ടാതി
യുവജനങ്ങളുടെ വിവാഹം നടക്കും. നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. ജനമദ്ധ്യത്തിൽ അംഗീകരിക്കപ്പെടും. പ്രധാനപ്പെട്ട കോൺട്രാക്ടുകൾ ഒപ്പുവെയ്ക്കപ്പെടും. ഭൂമിവാങ്ങും. പരസ്യങ്ങളിൽ നിന്ന് ലാഭം നേടും. ശുഭദിനം -ചൊവ്വ

രേവതി
ബിസിനസ്സിൽ പുരോഗതി. ലോണുകളോ ക്രഡിറ്റുകളോ എളുപ്പത്തിൽ കിട്ടും. കോടതിയുടെ പരിധിയിലുള്ള ചില കാര്യങ്ങളിൽ വിധി അനുകൂലമാകാനിട. മത്സരപ്പരീക്ഷയിൽ വിജയിക്കും. പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശമാകും. പൊതുജനങ്ങൾക്കിടയിൽ അംഗീകാരവും അന്തസ്സും വർദ്ധിക്കും. ശുഭദിനം -ഞായർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY