SignIn
Kerala Kaumudi Online
Thursday, 06 August 2026 7.54 PM IST

ഈ നാളുകാരുടെ ജീവിതത്തിൽ നാളെ മാറ്റം സംഭവിക്കും; സ്ത്രീകള്‍ക്ക് ധനവര്‍ദ്ധനവുണ്ടാകും

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 ആഗസ്റ്റ് 7 കർക്കിടകം 22 വെള്ളിയാഴ്ച. രാമായണമാസം ദിനം 22. (31 നാഴിക 2 വിനാഴിക വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)
[നവമി തിഥി 25 നാഴിക 47 വിനാഴിക വരെ ശേഷം] (രാഹുകാലം 7.30 മണി മുതൽ 9 മണി വരെ)


ഭരണി: ആരോഗ്യപരമായ അസ്വസ്ഥതകള്‍ക്കു സാധ്യതയുണ്ട്. സംസാരം വളരെ നിയന്ത്രിക്കണം, കലഹത്തിനു സാധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം. ചിന്തയിലുണ്ടാകുന്ന സംഗതികള്‍ പ്രായോഗികമാക്കാന്‍ നന്നേ ബുദ്ധിമുട്ടും.

കാർത്തിക: വിദ്യാര്‍ത്ഥികള്‍ക്ക് കഠിന പരിശ്രമം ആവശ്യമായി കാണുന്നു. സഹപ്രവർത്തകർ അനുകൂലമായ രീതിയില്‍ പെരുമാറും, വിദ്യാപരമായ മുന്നേറ്റം. ധനനഷ്ടത്തിനു സാധ്യത. ബന്ധുക്കൾക്ക് രോഗ ദുരിതങ്ങള്‍ ഉണ്ടാകും.

രോഹിണി: സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നൂതന സംരംഭങ്ങള്‍ തുടങ്ങും. പുതിയ അവസരങ്ങള്‍ ലഭിക്കും, ബിസിനസിൽ നേട്ടം, പ്രശസ്ഥിയും വിജയവും.

മകയിരം: പുതിയ പ്രവര്‍ത്തന മേഖലയില്‍ പരിശ്രമങ്ങള്‍ നടത്തും. അംഗീകാരവും യാത്രാ ഗുണവും ഉണ്ടാകും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും.

തിരുവാതിര: വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകും. സന്താനങ്ങളെ കൊണ്ട് ഗുണം. ധനനേട്ടം, വ്യവഹാര വിജയം, ദേവാലയ ദര്‍ശനം നടത്തും.

പുണര്‍തം: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. കുടുംബസമാധാനം, അനുകൂലമായ വിവാഹ ആലോചനകൾ വരും, ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, ഭാര്യാഗുണം.

പൂയം: പുതിയ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും, കീര്‍ത്തി, വസ്ത്രാഭരണലാഭം. തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, ദാമ്പത്യ സുഖം, ഗൃഹം മോടി പിടിപ്പിക്കും.

ആയില്യം: വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന നേട്ടമുണ്ടാകും. ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നം സഫലമാകും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍, ആഗ്രഹങ്ങൾ സഫലമാകും, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും.

മകം: അഭിമാനകരമായ സംഗതികള്‍ സംഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ ചില തീരുമാനങ്ങള്‍ ഉണ്ടാകും. സന്തോഷകരമായ അനുഭവങ്ങള്‍, ഉന്നത സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങൾ കിട്ടും.

പൂരം: ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയും. ദൂരയാത്രകള്‍ ഫലപ്രദമാകും. പൊതുകാര്യങ്ങളില്‍ വിജയം, പ്രണയ കാര്യങ്ങളില്‍ തീരുമാനം, ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, യാത്രാഗുണം.

ഉത്രം: സ്നേഹിതന്‍മാരില്‍ നിന്ന് ചതിവുകള്‍ ഉണ്ടാകാനിടയുണ്ട്, അയല്‍ക്കാരുമായി കലഹിക്കാനിടവരും. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിക്കുക. അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം, ജാമ്യം നില്‍ക്കരുത്.

അത്തം: ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ വന്നു ചേരും, വ്യാപാര രംഗത്ത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാകും. കൂട്ടുകെട്ടുകള്‍ മൂലം ജീവിതത്തിന് ദോഷകരമായ മാറ്റം, നാല്‍ക്കാലി മുഖേനെ സാമ്പത്തിക നേട്ടം. ബന്ധു ഗുണം.

ചിത്തിര: ശാരീരികമായും മാനസികമായും ക്ലേശങ്ങള്‍ക്ക് സാധ്യത. സ്ഥാനമാറ്റം, താഴ്ത്തപെടല്‍ എന്നിവ അനുഭവത്തില്‍ വരും, ആത്മവിശ്വാസം നഷ്ട്പെടുത്തുന്ന സംഗതികള്‍ സംജാതമാകും, സ്ത്രീകള്‍ മൂലം അസ്വസ്ഥത.

ചോതി: എല്ലാ കാര്യങ്ങള്‍ക്കും തടസം അനുഭവപ്പെടും, അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, ബന്ധുക്കളുടെ എതിര്‍പ്പുകൾ, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ.

വിശാഖം: മനഃക്ലേശവും അസ്വസ്ഥതകളും വര്‍ധിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. മാനസിക ശാരീരിക വിഷമതകള്‍ ഏറാന്‍ സാദ്ധ്യത, രോഗാവസ്ഥ വഷളാകും, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

അനിഴം: കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, സന്താനങ്ങള്‍ മൂലം കഷ്ടപ്പാടുകൾ, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം,
മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങൾ നേടും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം.

കേട്ട: രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കാനിടയുണ്ട്, ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും, ഉല്ലാസ യാത്രയില്‍ ആഗ്രഹ സാഫല്ല്യം.

മൂലം: പൊതു പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.

പൂരാടം: കലാകാരന്മാര്‍ക്ക് നല്ല സമയം, കുടുംബപരമായ ബാദ്ധ്യതകള്‍ തീര്‍ക്കും. സ്ത്രീകളില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം. സുഖാനുഭവങ്ങൾ, പങ്കാളിക്ക് ഉദ്യോഗക്കയറ്റം, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും.

ഉത്രാടം: ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകൾ ശ്രവിക്കും, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ മാറും, ധനപ്രാപ്തി, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

തിരുവോണം: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മാറ്റും, ഗൃഹ നിര്‍മ്മാണത്തിന് പണം മുടക്കും, വാഹനം പരിഷ്‌ക്കരിക്കും. താല്‍ക്കാലിക ജോലി സ്ഥിരപ്പെടും, പൊതു ചടങ്ങുകളിൽ പങ്കെടുക്കും.

അവിട്ടം: ധനപരമായ പുരോഗതി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണദോഷ സമ്മിശ്രത. കുടുബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കാനിടവരും, പ്രമോഷനും ശമ്പള വര്‍ദ്ധനവിനും യോഗം, അകന്നു നിന്നവര്‍ അനുകൂലികളാകും.

ചതയം: സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാന്‍ സാധിക്കില്ല, കുടുംബത്തില്‍ കലഹങ്ങള്‍, ഉന്നതരില്‍ നിന്നും വിഷമകരമായ പ്രവര്‍ത്തികൾ, സ്ത്രീകള്‍ക്ക് ധനവര്‍ദ്ധനവ്‌.

പൂരുരുട്ടാതി: കുടുംബത്തില്‍ അസ്വസ്ഥതകള്‍ക്ക് സാധ്യത കാണുന്നുണ്ട്. എതിര്‍പ്പുകളെ അതിജീവിക്കേണ്ടി വരും. കര്‍മ്മതടസം, ധനനഷ്ടം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്.

ഉത്തൃട്ടാതി: സമാധാനവും സന്തോഷവും നഷ്ടപ്പെടും, കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി മാത്സര്യബുദ്ധി എന്നിവ ഉപേക്ഷിക്കണം, ശത്രുക്കളാൽ ബുദ്ധിമുട്ടുകൾ, പ്രണയ പരാജയവും വിഷമങ്ങളും.

രേവതി: ദാമ്പത്യ സുഖക്കുറവനുഭപ്പെടും, പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല. കര്‍മ്മരംഗത്ത് പലവിധ പ്രതികൂല മാറ്റങ്ങള്‍, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല, വിവാഹം മാറ്റിവയ്ക്കപ്പെടും.

English Summary

Today's horoscope shows mixed outcomes across the zodiac signs. Some signs may see financial gains, career success, promotions, business growth, and family happiness, while others should be cautious about health, expenses, conflicts, travel, misunderstandings, and relationships. Students and professionals are advised to work hard and make careful decisions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, AUGUST 7 RASHIPHALAM, NAKSHATHRAPHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY