SignIn
Kerala Kaumudi Online
Sunday, 28 June 2026 7.38 PM IST

ഈ നാളുകാർക്ക് നാളെ നിർണായക ദിനം; ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളിവ

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 29 മിഥുനം 15 തിങ്കളാഴ്ച. (54 നാഴിക 43 വിനാഴിക വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം ) [ പൗർണ്ണമി 58 നാഴിക 10 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി 9 മണി വരെ )

അശ്വതി: ഭാവി കാര്യങ്ങളെപ്പറ്റി സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം, വിവാഹ ആലോചന തീരുമാനത്തിലെത്തും.

ഭരണി: ജീവിതപങ്കാളിയുടെ യുക്തിഭരിതമായ പെരുമാറ്റത്തിൽ സന്തോഷം ഉണ്ടാകും. അപ്രതീക്ഷിതമായ നേട്ടങ്ങള്‍, സ്‌ത്രീകള്‍ക്ക്‌ അനുകൂലമായ പല മാറ്റങ്ങള്‍.

കാര്‍ത്തിക: തൊഴിലിടത്തിൽ തെറ്റിദ്ധാരണകൾ ഉടലെടുക്കാൻ സാദ്ധ്യതയുള്ളതിനാൽ ചെയ്യുന്ന കാര്യങ്ങളിൽ സൂഷ്മത ആവശ്യമാണ്. ദാമ്പത്യത്തില്‍ അകല്‍ച്ചകള്‍, ആരോഗ്യ കാര്യത്തില്‍ കൂടുതലായി ശ്രദ്ധിക്കുക.

രോഹിണി: പൊതുപ്രവർത്തനം കൊണ്ട് ധനനഷ്ടം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുടുംബജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. പ്രതീക്ഷിച്ച അനുഭവഫലം ഉണ്ടാവുകയില്ല, വാഗ്വാദങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണം.

മകയിരം: ജീവിത പങ്കാളിയുമായി പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാകാം. ആരോഗ്യപരമായ കാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തണം. ബന്ധങ്ങള്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന്റെ തെറ്റായ ധാരണകള്‍ അബദ്ധങ്ങളുണ്ടാക്കും.

തിരുവാതിര: ജോലി സ്ഥലത്ത് പലവിധ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും വർദ്ധിക്കുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും, അധിക്ഷേപങ്ങളെ അതിജീവിക്കും.

പുണര്‍തം: ജീവിതത്തിൽ എടുക്കുന്ന പുതിയ തിരുമാനങ്ങൾ ബന്ധുക്കളോടും സുഹൃത്തക്കളോടും ചർച്ചചെയ്യും. ദൂരയാത്രയ്ക്ക് സാദ്ധ്യയുണ്ട്. കലാ രംഗത്തുള്ളവര്‍ക്ക്‌ നേട്ടത്തിന്റെ സമയം, ദാമ്പത്യ ബന്ധം ദൃഢമാകും.

പൂയം: ജോലിക്ക് പുറമേ ചെറുകിട ബിസിനസ്സ് തുടങ്ങുന്നതിനെപ്പറ്റി വിശദമായ ആലോചനകളും ചർച്ചകളും നടത്തും. സുഹൃത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രലോഭനങ്ങളില്‍ അകപ്പെടില്ല, പ്രതീക്ഷിക്കാത്ത സമയത്ത്‌ ധനലാഭം ഉണ്ടാകും.

ആയില്യം: ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പല തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ അതിജീവിച്ച് മുന്നേറി വിജയം കൈവരിക്കും. വിദേശ യാത്രയ്‌ക്ക് അവസരം ലഭിക്കും. ദുശ്ശീലങ്ങള്‍ ഉപേക്ഷിക്കും.

മകം: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദൂരെയുള്ള ബന്ധുക്കളെ കാണാനുള്ള സാദ്ധ്യതയുണ്ട്. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. അഭീഷ്‌ടസിദ്ധി കൈവരും.

പൂരം: തീരുമാനങ്ങൾ വേഗത്തിൽ എടുക്കുകയും എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യും. സ്‌ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും. വ്യാപാരികള്‍ക്ക്‌ വളരെ നേട്ടങ്ങള്‍.

ഉത്രം: യുക്തിപൂർവ്വം എടുക്കുന്ന തീരുമാനങ്ങൾ വിജയിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹത്തിന് ഉണ്ടായിരുന്ന തടസം മാറും. ദൂരെയാത്ര ആവശ്യമായി വരും.

അത്തം: ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യയുള്ളതിനാൽ കരുതലോടെ പെരുമാറുക. ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. സാമ്പത്തികമായ പ്രതിസന്ധികൾ വർദ്ധിക്കും.

ചിത്തിര: സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാദ്ധ്യതയുണ്ട്. സത്യാവസ്‌ഥ അറിയാതെ പ്രതികരിക്കരുത്‌. ബന്ധുക്കള്‍ ശത്രുക്കളെ പെരുമാറും.

ചോതി: ആത്മവിശ്വാസത്തിന് മങ്ങൽ, സംശയരോഗം, വാഹനം ഉപയോഗിക്കുമ്പോൾ സൂഷ്മത പുലർത്തണം. ധനപരമായ ഇടപാടുകള്‍ കരുതലോടെ നടത്തുക, സ്‌ത്രീകളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കുക.

വിശാഖം: കടബാധ്യത, കുടുംബത്തിൽ നിന്നും ജോലിസ്ഥലത്ത് നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ഇടയുണ്ട്. യാത്രകൾ വേണ്ടിവരും, ഗൃഹത്തില്‍ അസ്വസ്‌ഥതകള്‍, കലഹം, അശ്രദ്ധമൂലം കുഴപ്പങ്ങള്‍ക്ക്‌ സാദ്ധ്യത. തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും.

അനിഴം: കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജോലിസ്ഥലത്ത് നിന്ന് കുടുതൽ അവധിയെടുക്കേണ്ടി വരും, ധനമിടപാടുകള്‍ ശ്രദ്ധിച്ച്‌ നടത്തുക, നൂതന സംരംഭങ്ങള്‍ക്ക്‌ പ്രാരംഭ തടസങ്ങള്‍ ഉണ്ടാകും.

കേട്ട: കുടുംബത്തിലും ജോലിസ്ഥലത്തും സ്വന്തം നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നൽ ഉണ്ടാകും. ധനമിടപാടുകളില്‍ സൂക്ഷ്‌മത പാലിക്കുക. ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കരുത്‌.

മൂലം: പുതിയ പ്രണയം, സൗഹൃദങ്ങൾ എന്നിവയിൽ ഏർപ്പെടാനുള്ള സാദ്ധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ശുഭ വാർത്തകൾ കേൾക്കും, കൂടുതല്‍ ആദായം നേടും. വിദ്യാര്‍ഥികള്‍ക്ക്‌ ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനം.

പൂരാടം: ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ ശരിയായി തോന്നുകയും അവ സ്വീകരിക്കുകയും ചെയ്യും. കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തിന് കുടുതൽ ശ്രദ്ധ നൽകും. സങ്കല്‌പങ്ങള്‍ യാഥാര്‍ഥ്യമാകും, വാഹനം മാറ്റി വാങ്ങുന്നതിന്‌ തീരുമാനിക്കും.

ഉത്രാടം: സന്നദ്ധ സേവനങ്ങൾക്ക് കുടുതൽ സമയം ചെലവഴിക്കാൻ സാദ്ധ്യയുണ്ട്. പുതിയ ജോലി, പദ്ധതികൾ എന്നിവയെ സംബന്ധിച്ചുള്ള ആലോചനകൾ വർധിക്കും. ഉദ്യോഗത്തിന്‌ നിയമനാനുമതി ലഭിക്കും. ദാമ്പത്യ സുഖം, സന്താന സൗഖ്യം.

തിരുവോണം: വ്യക്തിജീവിതത്തിലെ കാര്യങ്ങൾ വേഗത്തിൽ നടക്കും. ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും. ദൂരയാത്രകൾ ചെയ്യാൻ സാദ്ധ്യതയുണ്ട്. ആഗ്രഹങ്ങള്‍ നിറവേറും, ധനപരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.

അവിട്ടം: ജോലിസ്ഥലത്ത് സമ്മർദ്ദങ്ങൾ വർധിക്കുമെങ്കിലും അവയെ വേഗത്തിൽ തരണം ചെയ്യും. കുടുംബജീവിതത്തിന് കുടുതൽ പ്രാധാന്യം നൽകും. വസ്‌തു വാഹനാദി ലാഭവും യാത്രാ ഗുണവും, മറ്റുള്ളവരുടെ ആദരവിന്‌ പാത്രമാകും.

ചതയം: ആത്മാർത്ഥവും അർപ്പണ ബോധത്തോടെയുമുള്ള പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിചാരിക്കുന്ന വിധം നടപ്പിലാക്കും.

പൂരുരുട്ടാതി: ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. വിനോദത്തിനും ആഢംബരത്തിനും കുടുതൽ സമയവും പണവും ചെലവഴിക്കും. ഉന്നത വ്യക്‌തികളുമായി പരിചയപ്പെടും, കുടുംബത്തിലെ അന്തരീക്ഷം ആശ്വാസത്തിന്‌ വഴിയൊരുക്കം.

ഉത്തൃട്ടാതി: എടുക്കുന്ന തീരുമാനങ്ങളും ഉത്തരവാദിത്വങ്ങളും വിജയിക്കും. വരവ് വർധിക്കുമെങ്കിലും അതിനനുസരിച്ച് ചെലവുകൾ കുടും, നിര്‍ത്തിവച്ച കര്‍മപദ്ധതികള്‍ പുനരാരംഭിക്കും. ഉദ്യോഗം തിരികെ ലഭിക്കും.

രേവതി: കുടുംബത്തിലും ജോലിസ്ഥലത്തും സ്വന്തം നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകും. നിസാര കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY