
അശ്വതി
രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലം. ഭൂമിയോ വീടോ വാങ്ങാനവസരം. പരീക്ഷകളിൽ വിജയം. വിദേശയാത്ര സാദ്ധ്യമാകും. സാമ്പത്തിക നേട്ടം. കർഷകർക്ക് അനുകൂലം-ശുഭദിനം തിങ്കൾ
ഭരണി
ധനകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അനുകൂലം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. ദൂരയാത്രകൾ ആവശ്യം. വളരെകാലമായി ആഗ്രഹിച്ചിരുന്നകാര്യം സാധിക്കും. വ്യാപാരത്തിൽ നിന്നും ഭൂമിയിൽ നിന്നും ആദായം. വ്യവസായത്തിൽ സർക്കാർ ഇടപെടും. ശുഭദിനം- ചൊവ്വ
കാർത്തിക
ബിസിനസിൽ അഭിവൃദ്ധി. സേവന പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കും. ദൈവികകാര്യങ്ങളിൽ ശ്രദ്ധ കൂടും. സ്‌നേഹിതരിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. ബുദ്ധിപരമായി ചിന്തിക്കാതെ പ്രവർത്തിക്കുന്നതുമൂലം നഷ്ടം. സന്താനങ്ങളുടെ വിവാഹാദികൾ തീരുമാനമാകും. ശുഭദിനം-വെള്ളി
രോഹിണി
അനുകൂലമാറ്റങ്ങൾ. തൊഴിൽരംഗത്ത് നേട്ടങ്ങൾ വന്നുചേരും. പുതുതായി വ്യവസായങ്ങൾ ആരംഭിക്കും. പ്രായമായവർ ആരോഗ്യവിഷയം ശ്രദ്ധിക്കണം. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ശ്രേയസ്. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല കാലം. ശുഭദിനം-ബുധൻ
മകയീരം
വിദ്യാർത്ഥികൾക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ധാരാളം ധനവും വിശേഷ വസ്ത്രങ്ങളും ലഭിക്കും. വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി. കൃഷിയിൽ നിന്ന് വരുമാനം. ജോലിയിൽ സ്ഥിരത. ആരോഗ്യം തൃപ്തികരം. ശുഭദിനം- വ്യാഴം
തിരുവാതിര
ബോണ്ടുകളോ ഷെയറുകളോ വാങ്ങിക്കും. ബാങ്ക് ജോലി ലഭിക്കും. പലകാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. ഇന്റർവ്യുകളിൽ വിജയമുണ്ടാകും. വീട്ടിൽ ചില പൂജാദി മംഗളകാര്യങ്ങൾ നടക്കാനിടയുണ്ട് ഏജൻസി ഏർപ്പാടുകളിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം- ശനി
പുണർതം
വിദ്യാഭ്യാസപരമായി നല്ല സമയം. വിദേശയാത്രയ്ക്ക് സാദ്ധ്യത. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. പുതിയ വാഹനങ്ങൾ വാങ്ങും. ജനമദ്ധ്യത്തിൽ കീർത്തി ലഭിക്കും. പൂജാരികൾക്ക് അനുകൂലം. ശുഭദിനം-ചൊവ്വ
പൂയം
വരുമാനം വർദ്ധിക്കും. അഭിഭാഷകർക്ക് പ്രശസ്തി. യാത്രകൾകൊണ്ട് പ്രയോജനം. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കും. പ്രേമകാര്യങ്ങളിൽ വിജയിക്കും. ഇന്റർവ്യൂകളിൽ വിജയിക്കും. ശുഭദിനം-ചൊവ്വ
ആയില്യം
വാക്കുകൾ ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്. സ്വയം തൊഴിലിൽ അനുകൂലം. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സിനു ചേർന്നാൽ ഗുണം. കർമ്മരംഗം വിപുലമാക്കും. കൃഷിയിൽ നിന്ന് ആദായം. ശുഭദിനം-ബുധൻ
മകം
വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂലം. മന്ദഗതിയിൽ നടന്നുവരുന്ന കർമ്മസ്ഥാപനം പെട്ടെന്ന് മെച്ചപ്പെടും. രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയുമുണ്ടാകും. ബന്ധുക്കളിൽ നിന്ന് വളരെ സഹകരണമുണ്ടാകും. കടം കൊടുത്ത പണം പലിശസഹിതം തിരിച്ചു കിട്ടും. ശുഭദിനം -തിങ്കൾ
പൂരം
കേസുകളിൽ അനുകൂല വിധി. വ്യവഹാരത്തിൽ വിജയിക്കും. വീടോ പറമ്പോ അധീനതയിൽ വരും. ഉദ്യോഗാർത്ഥികൾക്ക് ഗുണം. യുവജനങ്ങളുടെ വിവാഹകാര്യങ്ങളിൽ തീരുമാനമാകും. ഗുരുക്കൻമാരിൽ നിന്ന് പ്രീതിനേടിയെടുക്കും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ശുഭദിനം-ബുധൻ
ഉത്രം
വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലം മാറ്റവും പ്രമോഷനും ലഭിച്ചേക്കും. പരസ്യം മുഖേന ലാഭം. മുമ്പ് എഴുതിയ പരീക്ഷകളിൽ വിജയവും ജോലിയും കിട്ടും. വ്യവസായശാലകളിൽ തൊഴിൽ തർക്കം. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെട്ടേക്കും. ജോലിയിൽ ചില്ലറ മാറ്റങ്ങളുണ്ടാകും. ശുഭദിനം - ശനി
അത്തം
കർമ്മസ്ഥാനത്ത് മോടിപിടിപ്പിക്കാൻ പണം ചെലവഴിക്കും. വിവാഹകാര്യങ്ങളിൽ തീരുമാനം. ശുഭകാര്യങ്ങൾക്കായി പണവും സമയവും ചെലവഴിക്കും. കരാറുകാർക്കും വ്യാപാര ലൈസൻസ് വേണ്ടവർക്കും ദോഷസമയം. രാഷ്ട്രീയക്കാർക്ക് അനുകൂലം. വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ശുഭദിനം -തിങ്കൾ
ചിത്തിര
വ്യവസായങ്ങളിൽ നിന്ന് വരുമാനം. കർമ്മസ്ഥാനത്ത് ബുദ്ധിമുട്ടുകൾ. ആരോഗ്യം മെച്ചപ്പെടും. പൂർവ്വിക സ്വത്ത് വന്നു ചേരും. വീടുവിട്ടു നിൽക്കും. വിദേശ സഹായങ്ങൾ ലഭിക്കും. വാഹനങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ശുഭദിനം - ബുധൻ
ചോതി
പ്രവർത്തനശേഷി വർദ്ധിക്കും. പുതുതായി വ്യവസായങ്ങൾ ആരംഭിക്കും. സുഹൃത്തുക്കൾക്ക് വേണ്ടി ജാമ്യം നിൽക്കേണ്ടിവരും. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. പുതിയ വീട് വാങ്ങിക്കും. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂല. ടെസ്റ്റുകളിൽ വിജയിക്കും. ശുഭദിനം -വെള്ളി
വിശാഖം
ഏത് തൊഴിലിലുള്ളവർക്കും ആ രംഗത്ത് ഉയർച്ച. ബന്ധുജനങ്ങളുമായും സുഹൃത്തുക്കളുമായും അകന്നുകഴിയേണ്ടിവരും. തൊഴിലിൽ ശ്രദ്ധപതിപ്പിക്കും. പുതിയ വാഹനം വാങ്ങും. വീട്ടിൽ പൂജാദിമംഗളാദികാര്യങ്ങൾ നടത്തും. കലാപ്രവർത്തനങ്ങൾക്കായി പണവും സമയവും ചെലവഴിക്കും. ശുഭദിനം - ഞായർ
അനിഴം
രാഷ്ട്രീയപ്രവർത്തകർ സംഘടനാപരമായ കഴിവുകൾ പ്രകടിപ്പിക്കും. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസം. വൈവാഹിക ബന്ധം സുദൃഢമാകും. ഭൂമിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. അദ്ധ്യാപകർക്ക് അനുകൂലസമയം. ജോലിയിൽ ഉത്തരവാദിത്വം കൂടും. ലോണെടുത്ത് വീടുപണിയും. ശുഭദിനം -വെള്ളി
തൃക്കേട്ട
മേലുദ്യോഗസ്ഥരിൽ നിന്ന് സഹായം. പുതിയ ബന്ധങ്ങളിലാകും. പുതിയ വാഹനം വാങ്ങും. സഹകരണ സ്ഥാപനങ്ങളിലെ ജോലി സ്ഥിരമാകും. കൃഷിയിൽ നിന്ന് ആദായം. യാത്രകൾ സുഖകരമാകും. ശുഭദിനം -ചൊവ്വ
മൂലം
ഉദ്യോഗസ്ഥർക്ക് അനുകൂലം. ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കും. ഊഹക്കച്ചവടത്തിൽ ഗുണം. സ്‌നേഹിതരുമായി ചെറുയാത്രകൾ സംഘടിപ്പിക്കും. വാർത്താ മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. ദേഹാരോഗ്യത്തിൽ അതീവശ്രദ്ധപുലർത്തണം. ശുഭദിനം -ബുധൻ
പൂരാടം
ലോണുകളോ മറ്റ് ക്രഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കും. മത്സരങ്ങളിൽ വിജയിക്കും. വ്യവസായങ്ങളിൽ നിന്ന് വരുമാനം വർദ്ധിക്കും. തൊഴിൽ രംഗത്ത് പ്രശസ്തി നിലനിർത്തും. പൂർവ്വികസ്വത്ത് അധീനതയിലാകും. ചിലകരാറുകളിൽ ഒപ്പുവയ്ക്കും. കൃഷിയിൽ നിന്ന് വരുമാനം. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം. ശുഭദിനം - ചൊവ്വ
ഉത്രാടം
സാമ്പത്തികനില ഉയരും. ആത്മനിയന്തണം പാലിക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാപ്രവൃത്തികളും വിജയിക്കും. വിലപ്പെട്ട വസ്തുക്കൾ സമ്മാനം ലഭിക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. പുതിയ വാഹനങ്ങൾ വാങ്ങും. ഏജൻസിളിൽ നിന്ന് ആദായം ലഭിക്കും.വിനോദയാത്രകൾ നടത്തും. ശുഭദിനം - വ്യാഴം
തിരുവോണം
പിതൃധനം ലഭിക്കും. കുടുംബപരമായ കാര്യങ്ങളിൽ ചിട്ടയും സ്ഥിരതയും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയം. ദൂരയാത്രയ്ക്ക് തടസങ്ങൾ. വിദ്യാലയങ്ങളും നിയമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലം. തൊഴിൽ കാര്യങ്ങളിൽ സർക്കാർ സഹായം. ശുഭദിനം- തിങ്കൾ
അവിട്ടം
ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള പ്രവണത. വാഹനം, വാടക, കൃഷിഭൂമി എന്നിവിടങ്ങളിലെ ആദായം വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങളുണ്ടാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ശുഭദിനം -വെള്ളി
ചതയം
ഊഹക്കച്ചവടത്തിൽ നിന്ന് ആദായം. ദൂരയാത്രകൾ മാറ്റിവയ്ക്കേണ്ടിവരും. വിദേശത്തുള്ളവർ സ്വദേശത്ത് മടങ്ങിയെത്തും. പലവിധത്തിലുള്ള ഭാഗ്യാനുഭവങ്ങളുണ്ടാകും. ഏത് പ്രവൃത്തിയിലും പ്രാരംഭ തടസങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കൃഷിയിൽ നിന്ന് വരുമാനമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസം മുടങ്ങില്ല. ശുഭദിനം -ഞായർ
പൂരുരൂട്ടാതി
തൊഴിൽരംഗത്ത് തടസം നീങ്ങും. ചെലവ് കൂടും. വ്യാപാരരംഗത്ത് ലാഭം . സംസാരം ദോഷമായേക്കും. മംഗളകാര്യങ്ങൾ നടക്കും. കഥകളി, നാടകം എന്നീ മേഖലകളിൽ പ്രശസ്തിയും പണവും വർദ്ധിക്കും. ശുഭദിനം -വ്യാഴം
ഉത്തൃട്ടാതി
സർവീസിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടം. ചെറുയാത്രകളും ശുപാർശകളും ഫലവത്താകും. തെരഞ്ഞെടുപ്പു വിധികൾ അനുകൂലമാകും. കടബാദ്ധ്യതകൾ കുറയും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസിൽ ലാഭം. ശുഭദിനം -ശനി
രേവതി
സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. കലാകായിക രംഗങ്ങളിലുള്ളവർക്ക് അനുകൂലം. തൊഴിൽ മേഖലകളിൽ നിന്ന് ആദായം. കുടുംബസുഖം കുറയും. ക്ഷേത്രദർശനം നടത്തും. വീടുപണിക്കായി ഭൂമിവാങ്ങും. ഉന്നതവ്യക്തി കളുമായി ബന്ധപ്പെട്ട് പുതിയ സംരംഭങ്ങളിൽ ഏർപ്പെടും. ശുഭദിനം -ചൊവ്വ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |