SignIn
Kerala Kaumudi Online
Wednesday, 19 August 2026 6.41 PM IST

സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കും; ഈ നാളുകാരാണെങ്കിൽ നാളെ ജീവിതത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ഓഗസ്റ്റ് 20 ചിങ്ങം 4 വ്യാഴാഴ്ച. (7 നാഴിക 2 വിനാഴിക വരെ വിശാഖം നക്ഷത്രം ശേഷം അനിഴം) [അഷ്ടമി തിഥി 37 നാഴിക 28 വിനാഴിക വരെ] (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)

അശ്വതി: കുടുംബത്തിൽ കലഹത്തിന് സാദ്ധ്യത, മുൻകൈയെടുത്തു പ്രശ്നനങ്ങൾക്ക് പരിഹാരം കാണുക. മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പരാശ്രയത്വം.

ഭരണി: സ്വയം വിമർശനത്തിന് തയ്യാറായി സ്വഭാവത്തിൽ തിരുത്തലുകൾ വരുത്തുകയാണെങ്കിൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഒഴിവാക്കാനാകും. കലഹം ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം.

കാര്‍ത്തിക: മേലുദ്യോഗസ്ഥരുടെ പെരുമാറ്റം കാരണം അസ്വസ്ഥതകൾ ഉണ്ടാക്കും. കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില തടസങ്ങൾ ഉണ്ടാകും.

രോഹിണി: രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ ആവശ്യമാണ്. എഴുത്തുകളിൽ അപകടകരമായ യാതൊന്നും കടന്നു കൂടാതിരിക്കാൻ ജാഗ്രത പുലർത്തണം. പ്രണയ കാര്യങ്ങളില്‍ ദുഃഖം.

മകയിരം: ധനം സമ്പാദിക്കാൻ ഉള്ള മാർഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, മാതൃ ഗുണം, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.

തിരുവാതിര: വിദേശയാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. അന്യരെ സഹായിക്കാനുള്ള മനസ് കാണിക്കും, വരുമാനത്തില്‍ വര്‍ദ്ധനവ്‌, ആത്മവിശ്വാസം വര്‍ദ്ധിക്കും.

പുണര്‍തം: കച്ചവട സ്ഥാപനത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും. പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.

പൂയം: സുഖപ്രദമായ കുടുംബജീവിതം. ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അര്‍ഹനാകും.

ആയില്യം: ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ അഭിമാനത്തോടുകൂടി ചെയ്തു തീർക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, വളരെ ക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

മകം: ചതിവ് പറ്റുക അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ബന്ധങ്ങൾ തലവേദനയാവും.

പൂരം: സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സംഗതികൾ വന്ന് ഭവിക്കും, ദൂരദേശ യാത്രകൾക്ക് സാദ്ധ്യത, ബിസിനസില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

ഉത്രം: കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും. നഷ്ടപ്പെട്ട അധികാര പദവിയിൽ തിരികെ എത്താൻ സാധിക്കും, അംഗീകാരവും, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും.

അത്തം: സന്താനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത തീർക്കേണ്ടി വരും, സ്ത്രീകൾക്ക് കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.

ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം. വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ കാരണം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.

ചോതി: ക്ഷമ നല്ല ജീവിതത്തിനുള്ള ഒറ്റമൂലിയാണെന്ന് തിരിച്ചറിയുക, സാമ്പത്തികമായി ദിനം അനുഗൃഹീതമാകും. ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പാ തടസം മാറി കിട്ടും. യാത്രയില്‍ നേട്ടം.

വിശാഖം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.

അനിഴം: പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും. വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കും.

കേട്ട: രക്ഷിതാക്കൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കേണ്ടി വരും. ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരം, ധനചെലവ്, മോശപ്പെട്ട പ്രവര്‍ത്തികളെ നേരിടും, ദൂരയാത്രാക്ലേശം.

മൂലം: പ്രചോദനം നൽകുന്ന വ്യക്തികളുമായി ആശയ വിനിമയം നടത്തുക. എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്ത് നേട്ടം, കുടുംബത്തില്‍ സമാധാനം.

പൂരാടം: വിപരീത സാഹചര്യത്തിലും നേട്ടമുണ്ടാക്കാൻ കഴിയും. സാമ്പത്തിക നില കരുത്താർജ്ജിക്കും. കുടുംബ സുഖം. പുതിയ അവസരങ്ങള്‍ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും. തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അഭിപ്രായം തേടുന്നത് നല്ല ഫലം തരും.

തിരുവോണം: വിവാഹ ബന്ധത്തിൽ ആവശ്യമില്ലാത്ത തെറ്റിദ്ധാരണകൾ ഉണ്ടാകും. കൃത്യമായി പദ്ധതി തയ്യാറാക്കിയ ശേഷം മാത്രം യാത്രയ്ക്കൊരുങ്ങുക. കുടുംബ കലഹം, ജീവിതത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.

അവിട്ടം: ജീവിതം ചില പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയം ആണ്, ജോലി സമ്മർദ്ദം കാരണം രക്തസമ്മർദ്ദ നില അസ്ഥിരമാകും. എല്ലാ രംഗങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങൾ, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസില്‍ നേട്ടം.

പൂരുരുട്ടാതി: സംസാരത്തിൽ ലാളിത്യവും പെരുമാറ്റത്തിൽ സൗമ്യതയും പാലിക്കണം, സൽകർമ്മങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങൾ കിട്ടും.

ഉത്തൃട്ടാതി: സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

രേവതി: കച്ചവടക്കാർക്ക് കൊടുക്കൽ വാങ്ങലിൽ നിന്ന് നല്ല ലാഭം കിട്ടും, മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ സ്വന്തം പ്രതീക്ഷയ്ക്കൊത്ത് ഉയരും, ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

English Summary

For August 20, 2026, the horoscope predicts mixed fortunes across the 27 nakshatras. Several signs are likely to see financial gains, career progress, travel benefits, and family happiness, while others may face conflicts, expenses, health concerns, or work-related difficulties. Patience, careful decisions, and attention to responsibilities are emphasized throughout the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, ഇന്നത്തെ നക്ഷത്രഫലം, നക്ഷത്രഫലം, ഓഗസ്റ്റ് 20 നക്ഷത്രഫലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY