SignIn
Kerala Kaumudi Online
Friday, 28 August 2026 8.14 PM IST

കൈയിൽ പണം വന്നുചേരാനും അത് ഇരട്ടിക്കാനും യോഗമുള്ളത് ഈ നക്ഷത്രക്കാർക്കാണ്, ഏത് ജോലിചെയ്‌താലും സാമ്പത്തിക ലാഭം കിട്ടും

money-fortune
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ ,​ ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:samkhiyarathnam@gmail.com.

2026 ഓഗസ്റ്റ് 29 ( 1202 ചിങ്ങം 13 ) ശനിയാഴ്ച.
( 53 നാഴിക 28 വിനാഴിക വരെ പൂരുരുട്ടാതി നക്ഷത്രം ശേഷം ഉത്രട്ടാതി )

(ദ്വിതീയ തിഥി 9 നാഴിക 5 വിനാഴിക വരെ ശേഷം തൃതീയ തിഥി)

( രാഹുകാലം 9 മണി മുതൽ 10.30 മണി വരെ )


അശ്വതി: തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തികമായി നല്ല സമയം, അന്യദേശ യാത്രകൾക്ക് സാദ്ധ്യതയുണ്ട്. സമാധാന പൂർണ്ണമായ ദാമ്പത്യം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ.

ഭരണി: കുടുംബത്തിൽ ഐക്യം വർദ്ധിക്കും. ജോലിയുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാട് എടുക്കണം. ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാർഥികൾക്ക് പരീക്ഷാ വിജയം. ബിസിനസ്സിൽ കാര്യങ്ങൾ നന്നായി നടക്കും. വരുമാനം നല്ലതായിരിക്കും.

കാർത്തിക: രാഷ്ട്രീയത്തിൽ ബന്ധങ്ങൾ വിപുലമാകും. പുതിയ അവസരങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. സർക്കാർ കാര്യങ്ങളിൽ പണം മുടക്കാൻ യോഗമുണ്ട്. വ്യവഹാരങ്ങളിൽ വിജയം, പരിശ്രമങ്ങൾ വിജയിക്കും.

രോഹിണി: പണമിടപാടുകളിൽ വിജയം നേടാം. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും സഹായ നിലപാട്. എല്ലാവരോടും വിനയത്തോടെ സംസാരിക്കണം.

മകയിരം: ജോലികളിൽ ചില തടസ്സങ്ങൾ വരാം. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ചിലരുടെ കാര്യത്തിൽ രോഗാവസ്ഥ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ. പണമിടപാടുകളിൽ ശ്രദ്ധിക്കണം.

തിരുവാതിര: തർക്കങ്ങൾ ഒഴിവാക്കണം. കുടുംബാംഗങ്ങൾ ആവേശം വർദ്ധിപ്പിക്കാൻ ശ്രമിക്കും സൂക്ഷിക്കുക. സർക്കാരിൽ നിന്നും അനുകൂല മറുപടി കിട്ടും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.

പുണർതം: ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. വെല്ലുവിളികളെ ധൈര്യമായി നേരിടണം. മന:സമാധാനത്തോടെ കാര്യങ്ങൾ ചെയ്യണം. ജോലിനഷ്ടം സംഭവിക്കാം, കുടുംബത്തിൽ കലഹങ്ങൾ, അന്യസ്ത്രീകൾ കാരണം ദുഃഖം.

പൂയം: സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കലഹത്തിന് നിൽക്കരുത്, ബിസിനസ്സിൽ തെറ്റുകൾ ആവർത്തിക്കുന്നത് ഒഴിവാക്കുക. ചെലവ് ക്രമാതീതമായി വർദ്ധിക്കും, പണം കടം വാങ്ങിക്കേണ്ടി വരും.

ആയില്യം: മറ്റുള്ളവരെ മറികടക്കാനുള്ള ആഗ്രഹം ഇന്ന് വർദ്ധിച്ചേക്കാം. മന:പ്രയാസങ്ങൾ, കുടുംബകലഹം, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും. കഠിനമായ സാഹചര്യങ്ങളെ ധൈര്യമായി നേരിടുക.

മകം: സ്വത്തുമായി ബന്ധപ്പെട്ട ഏത് വിവരവും രഹസ്യമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യമായ കാര്യങ്ങൾ ചെയ്യരുത്.
സ്ഥാനമാറ്റം, താഴ്‌തപ്പെടൽ എന്നിവ അനുഭവത്തിൽ വരും.

പൂരം: പഴയകാലം മറന്ന് മുന്നോട്ട് പോയാൽ പരാജയം സംഭവിക്കും. കഠിനാധ്വാനം നിറഞ്ഞ ദിവസമായിരിക്കും. ദൂരയാത്രാ ക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും.

ഉത്രം: കഠിനാധ്വാനവും ബുദ്ധിശക്തിയും ജീവിതം സുഖകരമാക്കാൻ സഹായിക്കും. യാത്രാഗുണം, താൽക്കാലിക ജോലി സ്ഥിരമാകും, പ്രശസ്‌തിയും വിജയവും.
മനസ്സിന് ഇഷ്ടമുള്ള ജോലികൾ ചെയ്യാൻ ഉത്സുകരായിരിക്കും.

അത്തം: നല്ല യാത്രകൾ ഉണ്ടാകും, ദമ്പതികൾ പരസ്പരം നല്ല സമയം ചെലവഴിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റർവ്യൂകളിൽ ജയം.

ചിത്തിര: ആവേശത്തോടെ ബിസിനസ്സ് പദ്ധതികൾ പൂർത്തിയാക്കും. സുഹൃത്തുക്കളുമായും പരിചയക്കാരുമായും നല്ല സമയം ചെലവഴിക്കും. ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ആത്മവിശ്വാസം പ്രകടിപ്പിക്കും.

ചോതി: തന്ത്രപൂർവ്വം സംസാരിക്കാനുള്ള കഴിവുള്ളതിനാൽ ഏത് മേഖലയിലും വിജയത്തിന്റെ ഉന്നതിയിലെത്താൻ സഹായിക്കും. കൃഷിയിൽ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും.

വിശാഖം: മുതിർന്നവരിൽ നിന്ന് ബഹുമാനവും പൂർണ്ണമായ സഹായവും ലഭിക്കും. ദൈവീക ചിന്ത ഉടലെടുക്കും, കുടുംബത്തിലെ സ്ത്രീകൾ കാരണം സുഖവും സമാധാനവും. എല്ലാ ജോലികളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കും.

അനിഴം: സാമ്പത്തികമായി ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ദൈനംദിന ദിനചര്യയിൽ നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കും. സഹോദരഗുണം, സന്താനങ്ങളുടെ ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്യും.

കേട്ട: ഇരുമ്പ്‌,​ലോഹ ബിസിനസ്സ് ചെയ്യുന്നവർക്ക് സമയം നല്ലതാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും, ബന്ധു സമാഗമം, ഉന്നത സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ. ബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് ലാഭം നേടാൻ കഴിയും.

മൂലം: തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുക. സ്ത്രീകൾക്ക് അധികരിച്ച വീട്ടു ജോലികളാൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും, ധന നഷ്ടം, ബന്ധു സ്ത്രീകളെ വിശ്വാസപൂർവം ഒന്നും ഏൽപിക്കരുത്.

പൂരാടം: കുടുംബ ജീവിതത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും.

ഉത്രാടം: പ്രണയബന്ധങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും അതിനാൽ ശ്രദ്ധയോടെ സംസാരിക്കുക. തൊഴിലിലും കലാരംഗത്തും അവസരങ്ങൾ നഷ്ടമാകാതെ നോക്കണം, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, സഹോദരരിൽനിന്നും പ്രയാസങ്ങൾ.

തിരുവോണം: ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടി വരും, ചിന്തകളും പെരുമാറ്റവും സന്തുലിതമാക്കണം, ശത്രുക്കളെ പരാജയപ്പെടുത്തും, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

അവിട്ടം: ബുദ്ധിശക്തി കൊണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്യും, മുതിർന്നവരിൽ നിന്ന് ബഹുമാനവും സഹായവും ലഭിക്കും, കുടുംബ സുഖം, ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ആലോചനകൾ എന്നിവ വരും.

ചതയം: കുടുംബത്തിൽ സന്തോഷം വർദ്ധിക്കും, കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഭാഗ്യം തുണയാകും. എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ യോഗം.

പൂരുരുട്ടാതി: വീട്ടമ്മമാർക്ക് പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല ദിവസമാണ്. മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, അന്യദേശത്തുള്ള സ്ത്രീകൾ മുഖേനെ സന്തോഷവും കിട്ടും, ഗാംഭീര്യം പ്രകടിപ്പിക്കും.

ഉത്തൃട്ടാതി: പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് ശ്രമങ്ങൾ തുടങ്ങണം. ബിസിനസ്സ് കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. ധനം വർദ്ധിക്കാൻ സാധ്യതയുണ്ട്.
കേസുകളിൽ വിജയം, പ്രയത്നത്തിനു തക്കവണ്ണം കാര്യ ലാഭം ഉണ്ടാകും, ശരീരസുഖം.

രേവതി: കൊടുത്ത കടം തിരികെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ ജോലിയിൽ വലിയ വിജയം നേടാം. കുടുംബപരമായ തർക്ക പരിഹാരങ്ങൾക്കായി ബന്ധുക്കളുമായി സംസാരിക്കും. നിർമ്മാണ പ്രവർത്തികളിൽ ഉള്ള തടസങ്ങൾ മാറിക്കിട്ടും, കുടുംബത്തിൽ സമാധാനം.

English Summary

Family harmony will increase. You should take a clear stand regarding work-related matters. There will be favourable changes at the workplace, and students will achieve success in their examinations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MONEY, WEALTH, GOOD FORTUNE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY