SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.14 PM IST

25 അല്ല, ഇത്തവണ ഓണം ബമ്പർ 30 കോടി; അടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും, ഈ കണക്ക് അറിഞ്ഞുവച്ചോളൂ

onam-bumper
എഐ ചിത്രം

കേരളത്തിൽ ഓണാഘോഷങ്ങൾ കൊടിയിറങ്ങിയെങ്കിലും മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് തിരുവോണം ബമ്പർ ലോട്ടറിയുടെ ഫലം. കോടികളുടെ ഒന്നാം സമ്മാനം സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ ഓരോ വർഷവും ആയിരക്കണക്കിന് പേരാണ് ഭാഗ്യപരീക്ഷണത്തിനായി ടിക്കറ്റെടുക്കുന്നത്. ടിക്കറ്റ് കൈയിലെത്തുമ്പോൾ തന്നെ കോടികളുടെ സ്വപ്നം കാണുന്നവരുണ്ടെങ്കിലും സമ്മാനം ലഭിച്ചാൽ മുഴുവൻ തുകയും വിജയിക്ക് കിട്ടുമോ എന്നതാണ് പലർക്കുമുള്ള സംശയം.

'30 കോടി അടിച്ചാൽ പിന്നെ ജീവിതം സെറ്റാണ്' — തിരുവോണം ബമ്പർ ടിക്കറ്റ് എടുക്കുന്ന പലരുടെയും മനസിലെ കണക്കാണിത്. എന്നാൽ സമ്മാനത്തുകയിൽ നികുതി കണക്കാക്കിക്കഴിഞ്ഞാൽ കൈയിൽ എത്ര രൂപ കിട്ടുമെന്ന് പലർക്കും അറിയാത്ത വസ്തുതയാണ്. ഈ വർഷത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടിയായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എത്ര രൂപ കയ്യിൽ കിട്ടും എത്ര രൂപ നികുതി ഇനത്തിൽ അടയ്ക്കേണ്ടി വരും എന്ന് നോക്കാം. ഏജന്റ് കമ്മീഷൻ, ആദായനികുതി, സർചാർജ്, സെസ് തുടങ്ങിയവ കണക്കാക്കിയ ശേഷമാണ് അന്തിമ തുക തീരുമാനിക്കുക.

ഏജന്റ് കമ്മീഷൻ എത്ര?

ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഏജന്റുമാർക്കും കമ്മീഷൻ ലഭിക്കും. 30 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിൽ 10 ശതമാനം ഏജന്റ് കമ്മീഷനായി കണക്കാക്കിയാൽ 3 കോടി രൂപയാണ് ആ ഇനത്തിൽ നൽകേണ്ടി വരുന്നത്. അതായത്, 30 കോടി രൂപയിൽ നിന്ന് 3 കോടി രൂപ കുറച്ചതിന് ശേഷമായിരിക്കും അടുത്ത കണക്കുകളിലേക്ക് കടക്കുക. നിലവിലുള്ള കണക്കുകൂട്ടൽ പ്രകാരം 30 കോടി രൂപയുടെ 10 ശതമാനം അതായത് 3 കോടി രൂപ ഏജന്റ് കമ്മീഷനായി കുറച്ചാൽ സമ്മാനത്തുക 27 കോടി രൂപയായി കുറയും.

പ്രധാന നികുതികൾ ഏതൊക്കെ?​

ലോട്ടറി സമ്മാനം ലഭിക്കുമ്പോൾ മുഴുവൻ തുകയും വിജയിയുടെ കൈയിൽ കിട്ടില്ല. സമ്മാനത്തുകയ്ക്ക് ആദായനികുതി ബാധകമാണ്. ലോട്ടറി സമ്മാനങ്ങൾക്ക് ബാധകമായ 30 ശതമാനം നികുതി കണക്കാക്കിയാൽ 27 കോടിയുടെ 30 ശതമാനം അതായത് 8.10 കോടി രൂപ നികുതിയായി വരും. 27 കോടിയിൽ നിന്ന് ഇത് കുറച്ചാൽ 18.90 കോടി രൂപയാണ് ശേഷിക്കുന്നത്.

ഇതോടെ കണക്കുകൾ അവസാനിക്കുന്നില്ല. ഉയർന്ന വരുമാനത്തിന് ബാധകമായ 25 ശതമാനം സർചാർജ് നികുതിത്തുകയായ 8.10 കോടിയുടെ മേൽ കണക്കാക്കിയാൽ ഏകദേശം 2.025 കോടി രൂപ കൂടി വീണ്ടും കുറയും. നികുതിയും സർചാർജും ചേർന്ന തുകയ്ക്ക് 4 ശതമാനം ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ് കൂടി കണക്കാക്കുമ്പോൾ ഏകദേശം 40.5 ലക്ഷം രൂപ കൂടി പിന്നെയും കുറയും.

ഒടുവിൽ കൈയിലെത്തുന്നത് എത്ര?

30 കോടി → 3 കോടി കമ്മീഷൻ → 8.10 കോടി നികുതി → 2.025 കോടി സർചാർജ് → 40.5 ലക്ഷം സെസ് = ഏകദേശം 16.47 കോടി രൂപ. അതായത് 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചാലും ഈ കണക്കുപ്രകാരം വിജയിയുടെ കൈയിൽ എത്തുക ഏകദേശം 16.47 കോടി രൂപ മാത്രമായിരിക്കും. അതായത് പ്രഖ്യാപിച്ച സമ്മാനത്തുകയുടെ ഏകദേശം 55 ശതമാനം മാത്രമാണ് വിജയിക്ക് ലഭിക്കുന്നത്. ലോട്ടറി സമ്മാനം ലഭിക്കുന്നയാളുടെ മനസിൽ 30 കോടി രൂപ എന്ന വലിയ തുകയാണ് ആദ്യം മനസിൽ തെളിയുന്നത്. എന്നാൽ സമ്മാനത്തുക കൈപ്പറ്റുമ്പോൾ ബാധകമായ നികുതികളും മറ്റ് കുറവുകളും പരിഗണിച്ചുവേണം കണക്കുകൂട്ടേണ്ടത്.

കുറിപ്പ്: മുകളിൽ പറഞ്ഞ 16.47 കോടി രൂപയുടെ കണക്ക് 10 ശതമാനം ഏജന്റ് കമ്മീഷൻ കുറച്ച ശേഷം ശേഷിക്കുന്ന 27 കോടിരൂപയ്ക്ക് 30 ശതമാനം നികുതി, 25 ശതമാനം സർചാർജ്, 4 ശതമാനം സെസ് എന്നിവ കണക്കാക്കിയുള്ള ഒരു മാതൃകാ കണക്കാണ്. യഥാർത്ഥ തുക ബന്ധപ്പെട്ട നിയമങ്ങൾ, ടിഡിഎസ് ‌നടപടിക്രമങ്ങൾ, ബാധകമായ നികുതി വ്യവസ്ഥകൾ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം.

English Summary

Kerala's Thiruvonam Bumper Lottery first prize of 30 crore rupees will actually net the winner approximately 16.47 crore rupees. This substantial difference is due to a 10% agent commission, 30% income tax on the remaining prize money, a 25% surcharge on the tax, and a 4% health and education cess. The winner ultimately receives around 55% of the announced prize.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM BUMPER 2026, 30 CRORE LOTTERY PRIZE, KERALA LOTTERY TAX, ONAM BUMPER PRIZE MONEY, ONAM BUMPER TAX CALCULATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360