
ജ്യോതിഷ സംബന്ധിയായ വ്യത്യസ്തമായ പ്രവചനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ജ്യോത്സ്യനാണ് ഹരി പത്തനാപുരം. ജ്യോതിഷത്തിലെ കള്ളത്തരങ്ങൾക്കെതിരെ ഹരി പ്രതികരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു ജ്യോത്സ്യന്റെ വീഡിയോക്ക് മറുപടിയായി ഹരി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പല പുരുഷൻമാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രക്കാർ എന്ന പേരിൽ ഒരു ജ്യോത്സ്യൻ പങ്കുവച്ച വിഡീയോയെ പറ്റിയാണ് ഹരി സംസാരിക്കുന്നത്. ഇത്തരം ജ്യോതിഷവുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ കുടുംബ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് വ്യക്തമാക്കിയാണ് ഹരി പത്തനാപുരത്തിന്റെ വീഡിയോ. സംശയരോഗമുള്ള ഭർത്താവ് കാരണം കുടുംബ ജീവിതം വഴിമുട്ടി.യെന്ന് പറഞ്ഞ് ഒരു സ്ത്രീ തന്നെ ബന്ധപ്പെട്ടു എന്നാണ് ഹരി പറയുന്നത്. വീഡിയോ ചെയ്ത ജ്യോത്സനെ ഹരി ഫോണിൽ വിളിക്കുകയും ചെയ്യുന്നുണ്ട്.
വഴി വിട്ട ബന്ധങ്ങളുണ്ടാകുന്ന നക്ഷത്രങ്ങളാണെന്ന് പറഞ്ഞ് ഇത്തരത്തിൽ തെറ്റായ പ്രചാരണം നടത്തുമ്പോൾ അത് സംശയരോഗമുള്ള ആളുകൾ ജീവിക്കുന്ന കുടുംബങ്ങളിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമെന്നും മനുഷ്യരുടെ ജീവിതം തകർക്കുന്ന ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലതെന്നും ഹരി ചോദിക്കുന്നു. ജ്യോതിഷമെന്ന പേരിൽ പറയാത്ത കാര്യങ്ങൾ പറയുന്ന സാധാരണക്കാരുടെ പണം അടിച്ചുമാറ്റുന്നതിന് എതിരെ ഇനിയും സംസാരിക്കുമെന്നും ഹരി പത്തനാപുരം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |