SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം

mvpa-moshanam

മൂവാറ്റുപുഴ: വാഴക്കുളത്ത് മൊബൈൽഷോപ്പ് കുത്തിത്തുറന്ന് മോഷണം. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വാഴക്കുളം പൊലീസ് സ്‌റ്റേഷന് സമീപത്തെ ഡെബിൻ ജോർജിന്റെ നിയാ മൊബൈൽസ് എന്ന ഷോപ്പിന്റെ ഷട്ടർ പൊളിച്ച് ഗ്ലാസ് ചില്ല് പൊട്ടിച്ച് അകത്ത് കയറിയ മോഷ്ടാവ് ലൈറ്റുകൾ ഇട്ടാണ് മോഷണം നടത്തിയത്. സർവീസിനായി കൊണ്ടുവന്ന 7 മൊബൈൽഫോൺ, റീചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന മൂന്ന് ഫോൺ, നാലോളം ചാർജർ, ടൂൾസും മേശയിൽ കിടന്ന 1.5 ലക്ഷത്തോളം രൂപയും മോഷ്ടിച്ചു. മൊബൈൽ ഷോപ്പിന്റെ സമീപത്തെ കട ഉടമ വിളിച്ചുപറഞ്ഞപ്പോഴാണ് മോഷണം നടന്നതായി ഡെബിൻ അറിഞ്ഞത്. ഹൈൽമറ്റ് ധരിച്ച് കൈയിൽ ഗ്ലൗസ് ധരിച്ച രണ്ട്‌പേരുടെ ചിത്രങ്ങൾ കടയിലെ സിസിടിവിൽ കണ്ടെടുത്തു. ഇവർ വന്ന ബൈക്കിന്റെ ദൃശ്യം സമീപ കടയിലെ സിസി ടിവിയിൽ കണ്ടെങ്കിലും മുഖം വ്യക്തമല്ല. വാഴക്കുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY