SignIn
Kerala Kaumudi Online
Sunday, 26 July 2026 1.09 AM IST

ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം,​ പ്രതിയെ കൈകാര്യം ചെയ്ത് ഡ്രൈവർ

video-footage-
പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന് Image Credit: X.com

ബംഗളുരു : ബംഗളുരുവിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ കൈകാര്യം ചെയ്ത് ഡ്രൈവർ. വ്യാഴാഴ്ച ബംഗളുരുവിലെ മാന്യത ടെക്പാർക്ക് റൂട്ടിൽ ഓടുന്ന ബസിലാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

യാത്രയ്ക്കിടെ സഹയാത്രികൻ തന്നെ മോശമായ രീതിയിൽ സ്പർശിച്ചതായി യുവതി പരാതിപ്പെടുകയായിരുന്നു. അതിക്രമം നേരിട്ട ഉടൻ തന്നെ യുവതി പ്രതിയെ ചോദ്യം ചെയ്യുകയും ഇക്കാര്യം ബസ് ഡ്രൈവറോട് പറയുകയും ചെയ്തു. ഇതോടെ ഡ്രൈവർ ,​ പ്രതി രക്ഷപ്പെടാതിരിക്കാൻ ബസിന്റെ വാതിലുകൾ അടച്ചു. ഡ്രൈവർ പ്രതിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബംഗളുരു പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS SEXUAL ASSAULT, SEXUAL ASSAULT CASE, BMTC, WOMAN HARAASMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY