
കുഴിത്തുറ: മീനച്ചലിൽ രാത്രി വീട്ടിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ പുലന്തേറി, അയിന്തിതോട്ടം, പുത്തൻവീട് സ്വദേശി സിമികുട്ടനെ പൊലീസ് പിടികൂടി. മീനച്ചൽ കുന്നുവിള സ്വദേശി ഗീതുവിന്റെ വീട്ടിലായിരുന്നു മോഷണം. രാത്രി പിൻവശത്തെ വാതിൽ വഴി അകത്തുകയറിയ മോഷ്ടാവ് തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞിന്റെ അരപവന്റെ ബ്രേസ്‌ലെറ്റും,ഗീതുവിന്റെ കഴുത്തിൽ കിടന്നിരുന്ന നാലര പവന്റെ താലിമാലയും പൊട്ടിച്ചു. ഞെട്ടിയെണീറ്റ ഗീതുവിനെ കണ്ടതും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ പ്രതിയെ 10 മണിക്കൂറിനുള്ളിലാണ് കളിയിക്കാവിള പൊലീസ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |