SignIn
Kerala Kaumudi Online
Saturday, 25 July 2026 9.03 PM IST

കൊറിയർ വഴി ഹോസ്റ്റലിൽ ലഹരിയെത്തിക്കും; ഫിറ്റ്‌നെസ് ട്രെയിനറും സഹായിയും അറസ്റ്റിൽ

hostel-drug-

തൃശൂർ: കൊറിയർ വഴി കോളജ് ഹോസ്റ്റലുകളിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു (32), ഇയാളുടെ സഹായിയും കൊലക്കേസ് പ്രതിയുമായ അസം സ്വദേശി പ്രജ്വൽ (36)നെയും ആണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. അരക്കിലോയോളം ഹൈബ്രിഡ് കഞ്ചാവും മൂന്ന് ഗ്രാം എംഡിഎംഎയും കടത്തുന്നതിനിടെയാണ് കൊറിയർ സ്ഥാപനത്തിൽ നിന്നും പ്രതികൾ അറസ്റ്റിലാവുന്നത്.

തുണിയെന്ന വ്യാജേന വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിച്ചായിരുന്നു ഇവർ ലഹരിവസ്തുക്കൾ അയച്ചിരുന്നത്. വിഷ്ണുവിനെ ലഹരിക്കടത്തിന് നേരത്തെ നാല് തവണ പിടിയിലായിട്ടുണ്ട്. ചെറിയ അളവിലായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തുവന്ന് വീണ്ടും കച്ചവടം തുടങ്ങുകയായിരുന്നു.

പടിഞ്ഞാറക്കോട്ടയിലെ ജിമ്മിലും, ഇയാൾ സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന 'പ്രോട്ടീൻ മാൾ' എന്ന സ്ഥാപനത്തിലും പ്രതികളെ എത്തിച്ച് പൊലീസ് വിശദമായ തെരച്ചിൽ നടത്തി. കേരളത്തിലെ വിവിധ ഹോസ്റ്റലുകളിലേക്ക് സമാനമായ രീതിയിൽ ഇവർ ലഹരി എത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSTEL DRUG CASE, FITNESS TRAINER ARRESTED, DRUG COURIER, HOSTEL NARCOTICS, HOSTEL LAHARI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY