SignIn
Kerala Kaumudi Online
Saturday, 13 June 2026 4.32 PM IST

പെരുമ്പാവൂരിൽ മയക്കുമരുന്ന് ലഹരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ അതിക്രമം

police

പെരുമ്പാവൂർ: നഗരമദ്ധ്യത്തിൽ മയക്കുമരുന്ന് ലഹരിയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ അതിക്രമം. റോഡിലൂടെ പോയ കാർ തല്ലിപ്പൊളിച്ച അക്രമി കാൽനടയാത്രക്കാരെയും നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പെരുമ്പാവൂർ ടൗണിൽനിന്ന് പി.പി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് അക്രമിയുടെ വിളയാട്ടം.

നീളമേറിയ ഇരുമ്പുവടി ഉപയോഗിച്ചായിരുന്നു അക്രമം. ലഹരി മൂത്ത് റോഡിലിറങ്ങിയ ഇയാൾ കണ്ണിൽക്കണ്ടവർക്ക് നേരെ തിരിയുകയായിരുന്നു. ഈ വഴി കടന്നുപോയ കാർ ഇരുമ്പുവടികൊണ്ട് തല്ലിത്തകർത്തു. തുടർന്ന് തടയാൻ ശ്രമിച്ച നാട്ടുകാരെ ആക്രമിച്ചു. തുടർന്ന് ഒരാളെ മാരകമായി അടിച്ചു. അക്രമം തടയാൻ നാട്ടുകാർ ഒരുമിച്ചതോടെ ഇയാൾ കൈവശമുണ്ടായിരുന്ന ഇരുമ്പുദണ്ട് ഉപയോഗിച്ച് സ്വന്തം തലയ്ക്കടിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കുണ്ട്. അക്രമി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും ഇയാൾ ഏത് സംസ്ഥാനക്കാരനാണെന്നോ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY