SignIn
Kerala Kaumudi Online
Saturday, 13 June 2026 4.17 AM IST

ബാലവേലവിരുദ്ധ ഡ്രൈവ്: അനധികൃത പിരിവിന് ഉപയോഗിച്ച മൂന്ന് പെൺകുട്ടി‌കളെ രക്ഷപ്പെടുത്തി

കൊച്ചി: അനധികൃത പിരിവെടുപ്പ് സംഘങ്ങളുടെ നിർദ്ദേശപ്രകാരം പണപ്പിരിവ് നടത്തിക്കൊണ്ടിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രക്ഷപ്പെടുത്തി. ബാലവേലവിരുദ്ധ ഡ്രൈവിന്റെ ഭാഗമായി ശിശുസംക്ഷണ യൂണിറ്റും സ്പെഷ്യൽ ജുവനൈൽ പൊലീസും എറണാകുളം ചൈൽഡ്ലൈനും നടത്തിയ പ്രത്യേക പരിശോധനയിലാണ് തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 15 വയസുള്ള മൂന്നുകുട്ടികളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് 4000 രൂപയും ശ്രീലങ്കൻ കറൻസികളും കണ്ടെത്തി. സംഭവത്തിൽ പൊലീസും അന്വേഷണമാരംഭിച്ചു. മൈസൂർ, പാലക്കാട് കേന്ദ്രീകരിച്ചുള്ള രണ്ട് ട്രസ്റ്റുകളുടെ പേരിൽ സഹായം അഭ്യർത്ഥിച്ചുള്ള ലാമിനേറ്റഡ് പോസ്റ്റ് കാർഡുകളും വെള്ളപ്പൊക്ക ദുരിതാശ്വാസ സർ‌ട്ടിഫിക്കറ്റും രസീത് കുറ്റികളും കൈവശമുണ്ടായിരുന്നു. ബസുകളിലും സ്റ്റാൻഡിലും യാത്രക്കാർക്ക് കാ‌ർഡുകൾ നൽകിയാണ് പണപ്പിരിവ് നടത്തിക്കൊണ്ടിരുന്നത്. ജുവനൈൽ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്തതോടെ ബസ് സ്റ്റാൻഡ് പരിസരത്തുണ്ടായിരുന്ന അന്യസംസ്ഥാന സ്ത്രീകൾ കടന്നുകളഞ്ഞു.

കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിംഗിൽ ഹാജരാക്കി. കോട്ടയം വെള്ളൂരിലാണ് മാതാപിതാക്കളും ബന്ധുക്കളും തങ്ങുന്നതെന്ന് കുട്ടികൾ പറഞ്ഞു. ചൈൽഡ് വെൽഫെയർകമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധുവിന്റെ നിർദ്ദേശപ്രകാരം കുട്ടികളെ കാക്കനാട്ടെ ശിശുസംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY