
മലപ്പുറം: മലപ്പുറം വണ്ടൂർ കാപ്പിലിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പിൽ സ്വദേശികളായ വിശാഖ്, ജിതിൻ എന്നിവർക്കാണ് വെട്ടേറ്റത്. കാപ്പിൽ ടൗണിൽ വച്ചാണ് ഇവർക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |