
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ വ്യാപക റെയ്ഡിൽ 151 പേർ അറസ്റ്റിൽ. എംഡിഎംഎയും മറ്റു മയക്കുമരുന്നുകളുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 144 കേസുകൾ രജിസ്റ്റർ ചെയ്തു. 151 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ നിന്നായി ആകെ എംഡിഎംഎ (53.13 ഗ്രാം), കഞ്ചാവ് (.615 കി.ഗ്രാം), കഞ്ചാവ് ബീഡി (86 എണ്ണം) എന്നിവ പിടിച്ചെടുത്തു.
1586 കേസുകളാണ് ആകെ രജിസ്റ്റർ ചെയ്തത്. ആകെ അറസ്റ്റ് 1710, എംഡിഎംഎ 1.185 കി.ഗ്രാം, കഞ്ചാവ് 112.199 കി.ഗ്രാം, കഞ്ചാവ് ബീഡി 1017 എണ്ണം. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ അധികൃതർ രഹസ്യമായി സൂക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |