SignIn
Kerala Kaumudi Online
Monday, 19 October 2026 8.59 PM IST

മഞ്ജു ചേച്ചി അതുകേട്ട് മടുത്തിട്ടുണ്ടാകും; അത്രയും വട്ടം ഞാനത് പറഞ്ഞ് വെറുപ്പിച്ചിട്ടുണ്ട്; വീഡിയോ

മഞ്ജുവാര്യർക്കൊപ്പം ആദ്യമായി സ്ക്രീൻ പങ്കിടാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് നടി ശിവദ. മേരി ആവാസ് സുനോയിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. മഞ്ജുവാര്യരും ജയസൂര്യയും ചുറ്റിലുമുള്ള കാര്യങ്ങളെല്ലാം നന്നായി ഒബ്സർവ് ചെയ്യുന്ന താരങ്ങളാണെന്ന് ശിവദ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നിന്ന്...

' ജയേട്ടനും മഞ്ജുച്ചേച്ചിയും ബീച്ചിന്റെ സൈഡിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു വനിതാപൊലീസുദ്യോഗസ്ഥ വന്നിട്ട് അവരോട് സംസാരിച്ചു. അത് കഴിഞ്ഞ് അവര് പോയപ്പോൾ മഞ്ജുചേച്ചിയും ജയേട്ടനും അതുപോലെ ചെയ്തു കാണിച്ചു. എത്രത്തോളം അവർ ആൾക്കാരെ ഒബ്സർവ് ചെയ്യുന്നുണ്ടെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.

മഞ്ജുചേച്ചിയെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ലൊക്കേഷനിൽ വച്ചാണ്. അതുവരെ എവിടെയും വച്ച് കണ്ടിട്ടില്ല. എപ്പോഴേലും ചേച്ചിയുടെ കൂടെ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് നടന്നപ്പോൾ നല്ല സന്തോഷമുണ്ട്, ആകാംക്ഷയുണ്ടായിരുന്നു.

ഞാൻ ചേച്ചിയുടെ ഫാൻ ഗേളാണെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. ചേച്ചി കേട്ട് മടുത്തുകാണും. അത്രയും വട്ടം പറഞ്ഞിട്ടുണ്ട്.

പൊതുവേ സിനിമയിലുള്ളവരോടെല്ലാം ഹായ് ബൈ ബന്ധം മാത്രമേയുള്ളൂ. ട്വൽത്ത് മാൻ ഷൂട്ടിംഗ് കഴിഞ്ഞതോടെ ആ സർക്കിൾ ഇപ്പോഴുമുണ്ട്. അവരുമായിട്ട് നല്ല സൗഹൃദം ഇപ്പോഴുമുണ്ട്. അടുത്തിടെ എല്ലാവരും ജിത്തു സാറിന്റെ വീട്ടിൽ കണ്ടു. എല്ലാവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. "

shivada

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU WARRIOR, SHIVADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY