SignIn
Kerala Kaumudi Online
Sunday, 04 October 2026 4.35 AM IST

ഫഹദ്-സി പ്രേംകുമാർ ചിത്രം, ആവേശ കാത്തിരിപ്പിൽ ശിവദ

sss

ഫഹദ് ഫാസിലിന്റെ നായികയായി താൻ അഭിനയിക്കുന്ന ചിത്രം സ്‌ക്രീനിൽ കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് നടി ശിവദ. 96, മെയ്യഴകൻ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സി. പ്രേംകുമാർ സംവിധാനം ചെയ്യുന്നതിന്റെ ചിത്രത്തിന്റെ ഡബ്ബിംഗ് ശിവദ പൂർത്തിയാക്കി. പ്രേം സാറിനും മുഴുവൻ ടീം അംഗങ്ങൾക്കും ഒപ്പം പ്രവർത്തിച്ചത് വളരെ മനോഹരമായ അനുഭവമാണെന്നും ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ടെന്നും ശിവദ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്ന് അണിയറ പ്രവർത്തകരോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചു. ഫഹദ് ഫാസിൽ സിംഗിൾ നായകനാവുന്ന ആദ്യ തമിഴ് ചിത്രം ആണിത്ന. പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ത്രില്ലർ ചിത്രം ആണ് സി. പ്രേംകുമാർ ഒരുക്കുന്നത്. ചേതൻ, ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി. പ്രേംകുമാറിന്റെ സ്ഥിരം സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ആണ് ഈണം. ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്ന ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മുവീസും ചേർന്നാണ് നിർമ്മാണം. മെയ്യഴകന്റെ ഛായാഗ്രാഹകനായ മഹേന്ദ്രൻ ജയരാജു ആണ് ക്യാമറ. എഡിറ്റിംഗ്: ആർ. ഗോവിന്ദ രാജ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVADA, FAHAD, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY