SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

ഗ്ളാമർ ഫോട്ടോ ഷൂട്ടുമായി അഭയ ഹിരൺമയി

ss

ഹോട്ട് ലുക്കിൽ ഫോട്ടോ ഷൂട്ടുമായി ഗായികയും അഭിനേത്രിയുമായ അഭയ ഹിരൺമയി. ഒാവർ സൈസ്ഡ് വൈറ്റ് ഷർട്ട് ധരിച്ചാണ് അഭയ. ഗ്ളാമർലുക്ക് ചിത്രങ്ങൾ കോർത്തിണക്കിയൊരുക്കിയ റീൽ അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അഭയയുടെ ലുക്കിനെ പ്രശംസിച്ചും വിർമശിച്ചും നിരവധിപേർ രംഗത്തെത്തി. ''അതിജീവിക്കുകയാണ് .അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക്, ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്. അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു. ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും ""എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയിയുടെ പോസ്റ്റ്. ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഭയ ഹിരൺമയി അഭിനയ അരങ്ങേറ്റം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY