SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.12 PM IST

തമന്നയുമായി പ്രണയത്തിലായിരുന്നപ്പോഴും രഹസ്യമായി കണ്ടു; വിജയ് വർമ്മയുടെ കള്ളത്തരം പൊളിച്ചടുക്കി നടി,​ ചാറ്റുകൾ പുറത്ത്

nehal-vijay-varma-tamanna
നേഹ വടോലിയ,തമന്ന ഭാട്ടിയ,​ വിജയ് വർമ്മ

ബോളിവുഡ് നടൻ വിജയ് വർമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഡൽട്ട് വെബ് സീരീസ് നടി നേഹ വടോലിയ രംഗത്ത്. നടി തമന്ന ഭാട്ടിയയുമായി പ്രണയത്തിലായിരുന്ന സമയത്ത് വിജയ് വർമ്മ തന്നെ ദിവസവും രഹസ്യമായി കാണാറുണ്ടായിരുന്നു എന്നാണ് നേഹയുടെ വെളിപ്പെടുത്തൽ.

2024ലെ ഇൻസ്റ്റഗ്രാം ചാറ്റുകളുടെ സ്‌ക്രീൻ റെക്കോർഡിംഗ് എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ നേഹ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, വിജയ് തന്നെ വഞ്ചിക്കുകയാണെന്ന് കാണിച്ച് അന്ന് തമന്നയ്ക്ക് അയച്ചുവെന്ന് അവകാശപ്പെടുന്ന സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടും താരം സോഷ്യൽ മിഡിയയിൽ പങ്കുവച്ചിട്ടുണ്ട്.


ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ നേഹ വടോലിയക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയി‌ലുള്ള സൈബർ ആക്രമണവും വിമർശനങ്ങളുമാണ് ഉയരുന്നത്. എന്നാൽ തനിക്ക് വിജയ്‌യെ വ്യക്തിപരമായി അറിയാവുന്നതുകൊണ്ടാണ് വെളിപ്പെടുത്തലുകൾ നടത്തുന്നതെന്ന് വിശദീകരിച്ചുകൊണ്ട് നടി പിന്നീട് മറ്റൊരു വീഡിയോയും പങ്കുവച്ചു.


'ലസ്റ്റ് സ്റ്റോറീസ് 2' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് വിജയ് വർമ്മയും തമന്നയും തമ്മിൽ പ്രണയത്തിലാകുന്നത്. ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിന്ന ഇരുവരുടെയും ബന്ധം 2025 തുടക്കത്തിൽ അവസാനിക്കുകയായിരുന്നു. നേഹയുടെ ആരോപണങ്ങളോട് വിജയ് വർമ്മയോ തമന്നയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

പ്രചരിക്കുന്ന ചാറ്റുകൾ യഥാർത്ഥമാണെന്നോ നേഹയുടെ വാദങ്ങൾ സത്യമാണെന്നോ ഉള്ള യാതൊരുവിധ സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയുള്ള നാടകമാണെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ ഗുരുതര വെളിപ്പെടുത്തലാണ് നടി നടത്തിയതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.


English Summary

Adult web series actress Nehal Vadoliya has accused Bollywood actor Vijay Varma of secretly meeting her almost daily while he was still in a relationship with Tamannaah Bhatia, sharing screenshots and screen recordings of alleged 2024 Instagram chats to back her claims.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY VARMMA, NEHAL VADOLIYA, TAMANNA, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY