SignIn
Kerala Kaumudi Online
Monday, 10 August 2026 2.27 PM IST

'ഏറ്റവും പ്രയാസമേറിയ  തീരുമാനം'; ഒടുവിൽ ഏറ്റവും പ്രിയപ്പെട്ട അസ്ലനുമായി പിരിഞ്ഞ് ശ്രുതിഹാസൻ

shruti-haasan
ശ്രുതി ഹാസൻ

മുംബയ് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പേർഷ്യൻ പൂച്ചക്കുഞ്ഞായ 'അസ്ലനെ' ഒഴിവാക്കേണ്ടി വന്നതിലെ സങ്കടം പങ്കുവച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. തന്റെ ജീവിതത്തിലെ പ്രയാസമേറിയ തീരുമാനങ്ങളിലൊന്നായിരുന്നു ഇതെന്നും വലിയ കുറ്റബോധത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

'മൂന്നുമാസം മുൻപാണ് അസ്ലനെ ഞാൻ ദത്തെടുത്തത്. എന്നാൽ പൂച്ചക്കുഞ്ഞ് വീട്ടിലെത്തി രണ്ട് ദിവസത്തിനകം എനിയ്ക്ക് അലർജിയുണ്ടാകാൻ തുടങ്ങി. മാമ്പഴം അമിതമായി കഴിച്ചതുകൊണ്ടാകാം ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഡോക്ടറെ കണ്ടപ്പോഴാണ് പൂച്ചയുടെ രോമവും ഉമിനീരുമാണ് ഈ അലർജിക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത്.'- ശ്രുതി ഹാസൻ പോസ്റ്റിൽ പറഞ്ഞു.

shruti-haasan
ശ്രുതി ഹാസനും പേർ‌ഷ്യൻ പൂച്ച അസ്ലനും

എയർ പ്യൂരിഫയറുകൾ ഉപയോഗിച്ചും പൂച്ചയുടെ രോമം വെട്ടിയും, ആഹാരത്തിൽ മാറ്റം വരുത്തിയും അലർജി നിയന്ത്രിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നും താരം പറയുന്നു. അലർജി കുറയ്ക്കാനുള്ള മരുന്നുകൾപോലും ഫലപ്രദമാകാതെ വന്നതോടെ ഇത് തന്റെ ചർമ്മത്തെയും ജോലിയെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്നും ശ്രുതി പറഞ്ഞു. ചെന്നൈയിൽ നിന്ന് മുംബയിൽ തിരിച്ചെത്തിയതോടെ അലർജി കൂടുതൽ വഷളായെന്നും ഇതോടെയാണ് അസ്ലനെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേർത്തു.

നിലവിൽ പൂച്ചക്കു‌ഞ്ഞ് അതിന്റെ പഴയ ഉടമയുടെ ഒപ്പമാണെന്നും മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് അസ്ലനെ കൈമാറാനുള്ള ശ്രമത്തിലാണ് താനും സുഹൃത്തുക്കളുമെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി. ഇതൊരു പരാജയപ്പെട്ട ദത്തെടുക്കലായി ആരും കാണരുതെന്നും മൃഗങ്ങൾക്ക് നല്ലൊരു അഭയം നൽകുന്നത് വലിയൊരു പുണ്യമാണെന്നും താരം കുറിപ്പിൽ കൂട്ടിച്ചേർത്തു.

English Summary

Shruti Haasan has put her beloved Persian cat up for adoption after developing severe allergies, calling it “one of the hardest decisions of my life.”

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHRUTI HAASAN, PERSIAN CAT, SHRUTI HAASAN ALLERGIES, MOVIE, TAMIL CINEMA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY